TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
തണ്ണിമത്തന്കുരു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
വേനല്ക്കാലത്ത ക്ഷീണവും തളര്ച്ചയുമെല്ലാം മാറ്റാനും ശരീരം തണുപ്പിയ്ക്കാനും ഏറ്റവും ചേര്ന്ന ഒന്നാണ് തണ്ണിമത്തന്. ഇതു ജ്യൂസായും കുടിയ്ക്കുന്നത് ഏറെ ആരോഗ്യദായകമാണ്.
നാച്വറല് വയാഗ്രയെന്നറിയപ്പെടുന്ന ഇതിന്റെ കുരു സാധാരണ ഒഴിവാക്കാറാണ് പതിവ്.. എന്നാല് തണ്ണിമത്തന്റെ കുരു പല ആരോഗ്യഗുണങ്ങളും ചേര്ന്നതാണെന്നതാണ് വാസ്തവം.
തണ്ണിമത്തന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പല ഗുണങ്ങളും നല്കും. ഇതേക്കുറിച്ചു കൂടുതലറിയൂ,ഉരുളക്കിഴങ്ങു മുളച്ചാല് വിഷം, ക്യാരറ്റോ??
ദഹനം
ഇത് നല്ലൊരു ലാക്സേറ്റീവണ്. ദഹനം ശക്തിപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന് കുരു തിളപ്പിച് വെള്ളം.
കിഡ്നി
കിഡ്നി ശുദ്ധീകരിയ്ക്കാനും കിഡ്നിയിലെ വിഷാംശം ഒഴിവാക്കാനുമുള്ള ഒരു പ്രധാന വഴഇയാണിത്. ഇവയ്ക്കു ശരീരത്തിലെ വിഷാംശം ഒഴിവാക്കാന് സാധിയ്ക്കും.
ക്യാന്സര്
തണ്ണിമത്തന് കുരുവില് ലൈകോഫീന് ധാരാളമുണ്ട്. ക്യാന്സര് തടയാന് തക്കാളിയിലുള്ള അതേ ഘടകം. ഇതുവഴി ക്യാന്സര് തടയാനും സഹായിക്കും.
ഊര്ജം
തണ്ണിമത്തന് മാത്രമല്ല, ഈ കുരു തിളപ്പിച്ച വെള്ളവും ഊര്ജദായനിയാണ്. ധാരാളം ഊര്ജം ഇതിലുണ്ട്.
ഹൃദയാരോഗ്യത്തിന്
ധാരാളം മഗ്നീഷ്യം അടങ്ങിയ ഒന്നാണിത്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചത്.
മുഖക്കുരു
ഇതിലെ ആന്റിഓക്സിഡന്റുകള് ചര്മാരോഗ്യത്തിനും ഏറെ നല്ലതാണ്. മുഖക്കുരു മാറ്റാനും ചര്മത്തില് ചുളിവു വീഴുന്നതു തടയാനുമെല്ലാം ഗുണപ്രദം.
ബിപി
ബിപി പ്രശ്നങ്ങളുള്ളവര്ക്കു പറ്റിയ നല്ലൊരു മരുന്നാണ് തണ്ണിമത്തന് കുരു തിളപ്പിച്ച വെള്ളം. ബിപി നിയന്ത്രണത്തിനു പറ്റിയ നല്ലൊരു മരുന്ന്.
ലൈംഗികശേഷി
പുരുഷന്മാര്ക്ക് ലൈംഗികശേഷി വര്ദ്ധിപ്പിയ്ക്കാന് തണ്ണിമത്തന് കുരുവിട്ടു തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.
പ്രമേഹം
ഒരു പിടി തണ്ണിമത്തന് കുരു ഒരു ലിറ്റര് വെള്ളത്തില് 45 മിനിറ്റിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹം ശമിപ്പിയ്ക്കും.
പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തന് കുരുവിട്ടു തിളപ്പിച്ച വെള്ളം.
മുടി
മുടിയ്ക്കു കറുപ്പു നിറം നല്കാനും മുടി പൊട്ടിപ്പോകുന്നതു തടയാനുമെല്ലാം തണ്ണിമത്തന് കുരു ഏറെ നല്ലതാണ്.