Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വിയര്‍ക്കുന്നതിനു പുറകില്‍
ആളുകള്‍ വിയര്‍ക്കുന്നതിനു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ചിലര്‍ കൂടുതല്‍ വിയര്‍ക്കും. ചിലര്‍ക്കാവട്ടെ, വിയര്‍പ്പു കുറവുമായിരിയ്ക്കും.
ശരീരം തണുപ്പിയ്ക്കാനുള്ള ശരീരത്തിന്റെ തന്നെ ഒരു സ്വാഭാവിക പ്രക്രിയയാണിത്. ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളില്‍ നിന്നും വിയര്‍പ്പ് ചൂടു രൂപത്തില്‍ പുറന്തള്ളപ്പെടുമ്പോള്‍ ഇത് ശരീരത്തെ സ്വാഭാവികമായി തണുപ്പിയ്ക്കും. വരൂ, നമുക്കും സന്തോഷിയ്ക്കാം!!
വിയര്‍ക്കാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

വ്യായാമങ്ങള്‍
വ്യായാമങ്ങള്‍ ശരീരം വിയര്പ്പിയ്ക്കാന് കാരണമാകും. വ്യായാമത്തിന്റെ കാഠിന്യം കൂടുന്തോറും വിയര്‍പ്പും വര്‍ദ്ധിയ്ക്കും.

എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ ശരീരം വിയര്‍ക്കാനുള്ള ഒരു കാരണമാണ്. എരിവു ശരീരത്തില്‍ നിന്നും പുറന്തള്ളാനുളള ഒരു സ്വാഭാവിക വഴിയാണിത്.

ചൂട്
ചൂടും ചൂടുള്ള കാലാവസ്ഥയുമെല്ലാം ശരീരം കൂടുതല്‍ വിയര്‍ക്കാന്‍ ഇട വരുത്തും.

ചില മരുന്നുകള്‍
ചില മരുന്നുകള്‍ ശരീരം വിയര്‍ക്കാന്‍ ഇടയാക്കും. പ്രത്യേകിച്ചു പനിയ്ക്കുള്ള മരുന്നുകള്‍. പനി ശരീരത്തില്‍ പുറന്തള്ളപ്പെടുന്നതിന്റെ ഒരു ലക്ഷണമാണിത്.

പുകവലി
പുകവലി ശരീരം വിയര്‍ക്കാനുള്ള മറ്റൊരു കാരണമാണ്.

വികാരം
വികാരം വിയര്‍പ്പിയ്ക്കുന്ന ഒന്നാണ്. കാമം, ദേഷ്യം, പേടി, ഉത്കണ്ഠ തുടങ്ങിയവയെല്ലാം വിയര്‍പ്പിയ്ക്കും.

പനി മാറുന്നത്
പനി മാറുന്നത് ശരീരം വിയര്‍പ്പിയ്ക്കും. ശരീരത്തിലെ താപം പുറന്തള്ളപ്പെടുന്നതാണ് കാരണം



Click it and Unblock the Notifications
