വരൂ, നമുക്കും സന്തോഷിയ്ക്കാം!!

Posted By: Super
Subscribe to Boldsky

മാനസികസമ്മര്‍ദ്ദമുണ്ടാകുന്നത് ഇന്നത്തെ ജീവിതത്തില്‍ വലിയൊരു പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം ജോലിയിലെ ഉത്പാദന ക്ഷമത കുറയ്ക്കുക മാത്രമല്ല വ്യക്തിപരമായ കാര്യങ്ങളെയും ദോഷകരമായി ബാധിക്കും. ഇവ കാലക്രമേണ രക്തസമ്മര്‍ദ്ദം പോലുള്ള ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കും.

എന്നാല്‍ സര്‍വ്വവ്യാപകമായ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മാനസികസമ്മര്‍ദ്ദത്തിനെ തുടക്കത്തില്‍ തന്നെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം ലഭ്യമാക്കിയിട്ടുണ്ട്. അവ പിന്തുടരുവാന്‍ എളുപ്പമുള്ളതുമാണ്.ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം

10 മിനുട്ട് നടപ്പ്

10 മിനുട്ട് നടപ്പ്

ശാന്തമായ, റിലാക്സ് ചെയ്യുന്ന ഒരു നടത്തം നിങ്ങളുടെ ശരീരത്തിലും മനസിലും അത്ഭുതങ്ങള്‍ ചെയ്യും. ഒരു പാര്‍ക്കില്‍ അല്ലെങ്കില്‍ പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്ത് കൂടി നടക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രകൃതിയുമായി ഒരു ഐക്യത്തിന്‍റെ അവസ്ഥയിലേക്കെത്തിക്കും.

സംഗീതം കേള്‍ക്കുക

സംഗീതം കേള്‍ക്കുക

തുല്യതയില്ലാത്ത വിധത്തിലാണ് നിങ്ങളുടെ മനസിനെ സംഗീതം സ്വാധീനിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് പാട്ടും കേള്‍ക്കാം. അത് നിങ്ങളുടെ മാനസികസമ്മര്‍ദ്ദത്തെ കുറച്ച് കൊണ്ട് വരുന്നത് അനുഭവിച്ചറിയാനാകും. ഇത് നിങ്ങളുടെ തലച്ചോറില്‍ സന്തോഷം നല്കുന്ന ഡോപാമൈന്‍ പോലുളള ന്യൂറോകെമിക്കലുകള്‍ നിറയ്ക്കും. ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുന്ന സംഗീതം മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മികച്ച ഒരു മാര്‍ഗ്ഗമാണ്. സംഗീതം ഒരു മരുന്നാണ് എന്നൊരു ചൊല്ലുണ്ട്. പിന്നെ എന്തുകൊണ്ട് അത് പരീക്ഷിച്ച് കൂടാ?

ആഴത്തിലുള്ള ശ്വസനം

ആഴത്തിലുള്ള ശ്വസനം

ശരീരത്തിന്‍റെ ആരോഗ്യത്തില്‍ ശ്വസനത്തിന് മുഖ്യമായ ഒരു സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ ശ്വസനക്രിയകള്‍ ഉന്മേഷവും മാനസികമായ സ്വാസ്ഥ്യവും നല്കുന്നതാണ്. ഇത് നിങ്ങള്‍ ഏറെ ഗൗരവതരമായി എടുക്കുന്നില്ലെങ്കിലും, ഏതാനും തവണ ആഴത്തില്‍ ശ്വസിക്കുന്നത് പോലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ലഘുഭക്ഷണവും ഇടവേളയും

ലഘുഭക്ഷണവും ഇടവേളയും

മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ മധുരമുള്ള ഒരു ക്യാന്‍ഡിയോ ചോക്കലേറ്റോ, പാനീയമോ കഴിക്കുക. അവ നിങ്ങളുടെ ഇന്ദ്രിയങ്ങളെ സൗഖ്യപ്പെടുത്തുകയും ഗ്ലൂക്കോകോര്‍ട്ടികോയ്ഡ് എന്ന് പേരുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമാകുന്ന ഒരു ഹോര്‍മോണിന്‍റെ അടിഞ്ഞ് കൂടല്‍ തടയുകയും ചെയ്യും. എന്നാല്‍ ഈ ലഘുഭക്ഷണം കഴിക്കല്‍ അമിതമായിപ്പോകരുത്. അത് ശരീരഭാരം കൂടാനും അത് വീണ്ടും മാനസിക സമ്മര്‍ദ്ദമുണ്ടാക്കാനും കാരണമാകും.

മയക്കം

മയക്കം

ഒരു ചെറിയ മയക്കം ഉത്കണ്ഠയില്‍ നിന്ന് ആശ്വാസം നല്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.ഈ ലഘുനിദ്ര വഴി നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും, സമ്മര്‍ദ്ദം കുറയുകയും, തിരിച്ചറിയല്‍ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ഉച്ച ഭക്ഷണത്തിന് ശേഷം 20 മിനുട്ട് മയങ്ങുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും.

ച്യുയിങ്ങ്ഗം -

ച്യുയിങ്ങ്ഗം -

ച്യുയിങ്ങ്ഗം നിങ്ങളുടെ ശ്വാസത്തിന് ഉന്മേഷം നല്കുമെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ച്യുയിങ്ങ് ഗം ചവയ്ക്കുന്നത് കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കുന്നത് വഴി സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്.

എഴുത്ത്

എഴുത്ത്

നിങ്ങളുടെ മനസില്‍ പ്രതിഫലനവും, ചികിത്സാപരമായ സ്വാധീനവുമുണ്ടാക്കുന്നതാണ് എഴുത്ത്. നിങ്ങളുടെ ചിന്തകള്‍ ഒരു കടലാസില്‍ എഴുതുന്നത് അത് പ്രതിഫലിപ്പിക്കാനും, ആത്മപരിശോധന ചെയ്യാനും, കാര്യങ്ങളെ നിങ്ങളുടെ കാഴ്ചപ്പാടില്‍ നിരീക്ഷിക്കാനും സഹായിക്കും.

വ്യായാമം

വ്യായാമം

ഫിറ്റ്നസ് പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണിത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ വ്യായാമം ചെയ്യുന്നത്, കുറച്ച് മിനുട്ടുകള്‍ മാത്രമാണെങ്കിലും, എന്‍ഡോര്‍ഫിനുകളെ പുറത്ത് വിടുകയും സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.

ഒരു കപ്പ് ചായ

ഒരു കപ്പ് ചായ

ഒരു പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച് ബ്ലാക്ക് ടീ കുടിക്കുന്നത് മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയും റിലാക്സ് ചെയ്യുന്നതുമാണ്.

ആലിംഗനവും ചുംബനവും

ആലിംഗനവും ചുംബനവും

ഇത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ശരീരങ്ങളുടെ നേരിട്ടുള്ള ബന്ധം - ചുംബനമായാലും ആലിംഗനമായാലും ഒരു സ്പര്‍ശനമായാലും, പ്രായപൂര്‍ത്തിയായവരില്‍ മാനസികസമ്മര്‍ദ്ദവും രക്തസമ്മര്‍ദ്ദവും കുറയ്ക്കും. അതുകൊണ്ട് തന്നെ മാനസികസമ്മര്‍ദ്ദത്തെ അകറ്റാന്‍ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുക.

ചിരി

ചിരി

പൊട്ടിച്ചിരിക്കാന്‍ സഹായിക്കുന്ന എന്തും ചെയ്യുക. ഒരു വീഡിയോ, സിനിമ അങ്ങനെ എന്തും കാണാം. നന്നായി ചിരിക്കുന്നത് ഒരു റിലാക്സേഷന്‍ ടെക്നിക്കാണ്. "ചിരി ഓക്സിജന്‍ സമ്പുഷ്ടമായ വായുവിനെ സ്വീകരിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും, ഹൃദയം,ശ്വാസകോശം, പേശികള്‍ എന്നിവയെ ഉത്തേജിപ്പിക്കുകയും തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന എന്‍ഡോര്‍ഫിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്" മേയോ ക്ലിനിക്കിന്‍റെ പഠനത്തില്‍ വിശദമാക്കുന്നു.

ചട്ടിയിലുള്ള സസ്യങ്ങള്‍

ചട്ടിയിലുള്ള സസ്യങ്ങള്‍

വായുശുദ്ധീകരണം എന്നതിലുപരി നിങ്ങളുടെ മനസിനെ ശാന്തമാക്കാനും, ശക്തിപ്പെടുത്താനും സസ്യങ്ങള്‍ക്ക് സാധിക്കും. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഉത്കണ്ഠ, ക്ഷീണം, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ കഴിവുണ്ട്.

Read more about: health ആരോഗ്യം
English summary

Scientifically Proven Ways To Be Happy

Want to be happy? Here are some scientific ways the proven to be happy,