ഓട്‌സിന് ചില ദോഷങ്ങളും

Posted By:
Subscribe to Boldsky

ആരോഗ്യകരമായ ഒരു ഭക്ഷണമെന്നതാണ് ഓട്‌സിനെപ്പറ്റി പൊതുവെയുള്ള കാഴ്ചപ്പാട്. ഏത് അസുഖക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു. അസുഖക്കാര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ചേര്‍ന്ന സമീകൃതാഹാരം. ഓറഞ്ചിനേക്കാള്‍ വൈറ്റമിന്‍ സി ഇതിലുണ്ട്....

സംഗതി ഇതെല്ലാമാണെങ്കിലും ഓട്‌സിനും ചില്ലറ ദോഷങ്ങള്‍ ഇല്ലാതില്ല. ഇവെയന്തൊക്കെയെന്നറിയേണ്ടേ,

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

അവെനിന്‍, ഫൈറ്റിക് ആസിഡ് എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ ഓട്‌സിലുള്ള ഗ്ലൂട്ടൈന്‍ എന്ന ഘടകവുമായി ചേര്‍ന്ന് അലര്‍ജിയുണ്ടാക്കും. ഓട്‌സ് ചൂടുവെള്ളം, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയടങ്ങിയ മിശ്രിതത്തില്‍ അല്‍പനേരം വച്ചിരുന്നാല്‍ ഇത് ഒഴിവാക്കാം.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഇന്നത്തെ ഭക്ഷണവസ്തുക്കളുടെ ഏറ്റവും വലിയ ദോഷം കീടനാശിനികള്‍ അടിച്ച് ഇവയില്‍ വിഷം നിറയ്ക്കുന്നതാണ്. നോണ്‍ ഓര്‍ഗാനിക് ഓട്‌സ് ഇതില്‍ നിന്നും പൂര്‍ണമായും മോചിതമാണെന്നു പറയാനാവില്ല.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഭക്ഷ്യവസ്തുക്കളില്‍ അലര്‍ജിയുണ്ടാക്കന്ന ഒന്നാണ് ഗ്ലൂട്ടെന്‍ എന്ന ഘടകം. ശുദ്ധമായ ഓട്‌സ് ഗ്ലൂട്ടെന്‍ ഫ്രീയാണ്. എന്നാല്‍ പ്രോസസിംഗ് നടത്തുന്ന സമയത്ത് ഇതില്‍ യന്ത്രത്തില്‍ നിന്നുള്ള ഗ്ലൂട്ടെന്‍ കലരാന്‍ സാധ്യതയുണ്ട്. കാരണം ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രോസസ് ചെയ്യുന്നത് ഇതേ യന്ത്രത്തിലാണെങ്കില്‍ ഓട്‌സിലും ഈ ഗ്ലൂ്‌ട്ടെന്‍ കലര്‍ന്നേക്കാം.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സ് പൊതുവെ പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്നു പറയും. എന്നാല്‍ ചില പ്രമേഹരോഗികളിലെങ്കിലും ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു തന്നെ ഉയര്‍ത്തും. പ്രത്യേകിച്ച് വിവിധ ഫ്‌ളേവറുകളില്‍ ലഭ്യമാകുന്ന ഓട്‌സ്. ചില ഡയബെറ്റിക് രോഗികള്‍ക്കെങ്കിലും ഇത് ചേരില്ലെന്നു ചുരുക്കം.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സ് പല്ലില്‍ പറ്റിപ്പിടിയ്ക്കാന്‍ സാധ്യത ഏറെയാണ്. ഇതുവഴി പല്ല് കേടാകാന്‍ സാധ്യതയേറെ.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഓട്‌സ് കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, അയേണ്‍ തുടങ്ങിയ ധാതുക്കള്‍ ശരീരം ആഗിരണം ചെയ്യുന്നതു കുറയ്ക്കും. ഓട്‌സിലെ ഫൈറ്റിക് ആസിഡാണ് ഇതിന് കാരണമാകുന്നത്. ഇത്തരം ധാതുക്കളുടെ കുറവ് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സിന് ചില ദോഷങ്ങളും

ഓട്‌സ് ശരിയായി രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ ദഹനവ്യവസ്ഥയില്‍ ബ്ലോക്കുണ്ടാക്കും. ചിലപ്പോള്‍ മലബന്ധം വരുത്തും. ഇത് നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കാന്‍. ലിംഗശുചിത്വം, പുരുഷന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ടവ

English summary

Side Effects Of Oats

Oats is usually considered as a healthy food. But there are some side effects too. Read more to know about,