Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓറഞ്ചിനേക്കാള് വൈറ്റമിന് സി ഇതിലുണ്ട്....
വൈറ്റമിന് സി നല്ലൊരു ആന്റിഓക്സിഡന്റാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാനും ചര്മത്തിളക്കത്തിനുമെല്ലാം ഇതു സഹായിക്കും.
ഈ വൈറ്റമിന് ദിവസവും 95 മില്ലി പുരുഷന്മാര്ക്കും 75 മില്ലി സ്ത്രീകള്ക്കും വേണം.
പുരുഷസെക്സ് ഹോര്മോണ് വര്ദ്ധിപ്പിയ്ക്കാം
വൈറ്റമിന് സി എന്നു പറയുമ്പോള് ആദ്യം നമ്മുടെ മനസിലെത്തുന്ന ചിത്രം ഓറഞ്ചിന്റേതായിരിയ്ക്കും. എന്നാല് ഓറഞ്ചിനേക്കാള് വൈറ്റമിന് സി ധാരാളമുള്ള പല ഭക്ഷണങ്ങളുമുണ്ട്.
ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്ട്രോബെറി
ഓറഞ്ചിനേക്കാള് വൈറ്റമിന് സി ഉള്ള ഫലവര്ഗമാണ് സ്ട്രോബെറി. ഇതില് ആന്തോസയാനിനുകളുടെ രൂപത്തിലാണ് വൈറ്റമിന് സി ഉള്ളത്.

പൈനാപ്പിള്
പൈനാപ്പിളാണ് കൂടുതല് വൈറ്റമിന് സി ഉള്ള മറ്റൊരു പഴവര്ഗം. വൈറ്റമിനു പുറകെ ഇതില് തയാമിന്, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

കാലേ
കാലേ എന്ന ഇലക്കറിയിലും ധാരാളം വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. ഇത് ആസ്തമ, ക്യാന്സര് എന്നിവയെ ചെറുക്കുന്നതിന് ഏറെ സഹായകമാണ്.

ബ്രൊക്കോളി
വൈറ്റമിന് സി ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ക്യാന്സര് തടയാന് സഹായകമായ നല്ലൊരു ഭക്ഷണവസ്തുവെന്നു പറയാം.

മാങ്ങ
മാങ്ങയില് ഓറഞ്ചിലുള്ളതിനേക്കാള് കൂടുതല് വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. ഇത് ഊര്ജം വര്ദ്ധിപ്പിയ്ക്കാനും സഹായകമാണ്.

കിവി
കിവിയിലും ധാരാളം വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. ഇതില് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളമുണ്ട്.

കോളിഫഌര്
കൂടുതല് വൈറ്റമിന് സി കോളിഫഌവറിലുമുണ്ട്. ഇതിനു പുറമെ ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന് ബി കോംപ്ലക്സ് എന്നിവയും കോളിഫഌവറില് അടങ്ങിയിട്ടുണ്ട്.

പപ്പായ
വൈറ്റമിന് സി ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ് പപ്പായ. ഇത് ക്യാന്സര് സാധ്യത കുറയ്ക്കും. ദഹനത്തിനും നല്ലതാണ്.

പേരയ്ക്ക
പേരയ്ക്കയിലും ഓറഞ്ചിനേക്കാള് കൂടുതല് വൈറ്റമിന് അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്ക്കു കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തുവാണിത്.

മുളക്, ക്യാപ്സിക്കം
മുളക്, ക്യാപ്സിക്കം എന്നിവയിലും ഓറഞ്ചിനേക്കാള് കൂടുതല് വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
