For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എള്ളും തേനും ചേര്‍ന്നാല്‍

|

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ് എള്ളും തേനും. തേന്‍ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണപ്രദം.

എള്ളും തീരെ പുറകിലല്ല. കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാന്‍ ഇതും ഏറെ ഗുണപ്രദമാണ്. പുരുഷന്‍മാര്‍ക്കായി ചില 'കഷണ്ടി' ടിപ്‌സ്

തേനും എള്ളു ചേര്‍ത്തുപയോഗിച്ചാല്‍ ഫലം ഇരട്ടിയാകുമെന്നാണ് പറയുന്നത്. തേനും എള്ളും ചേര്‍ന്നാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇവ രണ്ടും ചേര്‍ന്നാല്‍ ശരീരത്തിന് ഇരട്ടി പ്രതിരോധശേഷി ലഭിയ്ക്കും. ഉപദ്രവകാരികളായ ബാക്ടീരിയകളെ അകറ്റും.

മറ്റു മധുരങ്ങളോടുളള താല്‍പര്യം

മറ്റു മധുരങ്ങളോടുളള താല്‍പര്യം

ഉപദ്രവകരമായ മറ്റു മധുരങ്ങളോടുളള താല്‍പര്യം കുറയ്ക്കും. തടി കുറയ്ക്കാനും മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ആര്‍ത്തവസമയത്തെ വയറുവേദന

ആര്‍ത്തവസമയത്തെ വയറുവേദന

ഇത് ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കും. എള്ളിലെ അയേണ്‍ ആര്‍ത്തവത്തിനും നല്ലതാണ്.

വയറിന്റെ ആരോഗ്യത്തി

വയറിന്റെ ആരോഗ്യത്തി

വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. തേന്‍ വയറിലെ ലൈനിംഗിന് നല്ലതാണ്. എള്ള് വയറ്റിലെ അള്‍സറിനുള്ള പരിഹാരവും.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് എള്ള് ഏറെ നല്ലതാണ്. കാരണം ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലത്.

തലച്ചോറിന്

തലച്ചോറിന്

തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഇത് തലച്ചോറിന് ഊര്‍ജം നല്‍കുന്നു.

ക്ഷീണമകറ്റാന്‍

ക്ഷീണമകറ്റാന്‍

ക്ഷീണമകറ്റാന്‍ ഇവ സഹായിക്കും. ശരീരത്തിന് ഊര്‍ജം നല്‍കിയാണ് ഇത് സാധിയ്ക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇവ സഹായകമാണ്. പ്രത്യേകിച്ച് എള്ള്.

പ്രമേഹരോഗികള്‍ക്ക് ന

പ്രമേഹരോഗികള്‍ക്ക് ന

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണിത്. എള്ള് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്. തേന്‍ പഞ്ചസാരയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയ്ക്കും തേന്‍-എള്ള് മിശ്രിതം നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ തടയാന്‍ സഹായകമാണ്.

Read more about: health
English summary

Health Benefits Of Honey And Sesame Seeds

When honey and sesame seeds are combined, they provide 10 health benefits. Here are some reasons why you should add this healthy sweet treat to your diet.
Story first published: Tuesday, December 1, 2015, 15:55 [IST]
X
Desktop Bottom Promotion