For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജിന്റെ ഗുണങ്ങള്‍

By Super
|

വല്ലാത്ത തളര്‍ച്ചയും തല പൊട്ടിത്തെറിക്കാന്‍ പോകുന്നു എന്ന തോന്നലും എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? ജീവിതത്തില്‍ പല സമയത്തും എല്ലാവര്‍ക്കും ഇത്തരം അനുഭവ ഉണ്ടാവാറുണ്ട്‌. ഒന്നോ രണ്ടോ തവണ ഇത്തരത്തില്‍ ഉണ്ടാകുന്നതു കൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും നിയന്ത്രിക്കാന്‍ കഴിയാത്തവിധം പതിവായി ക്ഷീണം അനുഭവപ്പെടുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.

ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന്‌ ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജ്‌ നിങ്ങളെ സഹായിക്കും. ഇതൊരു ആഢംബരമല്ല മറിച്ച്‌ ആവശ്യമാണ്‌ .

Massage

ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജിന്റെ 10 ഗുണങ്ങള്‍

സമ്മര്‍ദ്ദം നിയന്ത്രിക്കും

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജ്‌ വളരെ മികച്ചതാണ്‌. നിരവധി അസുഖങ്ങളുടെ മൂലകാരണം സമ്മര്‍ദ്ദമാണന്ന്‌ പഠനങ്ങള്‍ കാണിച്ചു തരുന്നു. ജോലി, വീട്‌, ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഏതില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെങ്കിലും ഫലം ഒന്നു തന്നെയായിരിക്കും. സമ്മര്‍ദ്ദം അധികമാകുന്നത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. ഇതില്‍ നിന്നും നമുക്ക്‌ ഓടി അകലാന്‍ കഴിയാത്തതിനാല്‍ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ്‌ ഏക വഴി. ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജിലൂടെ മനസ്സിന്റെ ആയാസം കുറയുന്നതിനൊപ്പം പേശികളുടെ വലിച്ചിലിനും ആശ്വാസം ലഭിക്കും. അതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ കുറയ്‌ക്കാന്‍ വളരെ മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്‌.

പേശികളുടെ ആയാസം കുറയ്‌ക്കും.

പേശികള്‍ക്ക്‌ അയവ്‌ നല്‍കി ആയാസം കുറയ്‌ക്കുന്നതിന്‌ ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജ്‌ വളരെ ഫലപ്രദമാണ്‌. ആഴത്തിലുള്ള കോശങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഇത്‌ എളുപ്പമാക്കും.


ആരോഗ്യനില മെച്ചപ്പെടുത്തും

സന്ധിവാതം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം,ഫൈബ്രോനൈയാല്‍ജിയ,ചലന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായി പല ഡോക്ടര്‍മാരും ഇപ്പോള്‍ ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജ്‌ ശുപാര്‍ശ ചെയ്യാറുണ്ട്‌.

ഉറക്കം മെച്ചപ്പെടുത്തും

ഏറെ തളര്‍ച്ച ഉണ്ടെങ്കില്‍ നല്ല ഉറക്കം കിട്ടാന്‍ പ്രയാസമാണ്‌. ഈ ചികിത്സയിലൂടെ ശരീരത്തിന്റെ ആയാസം കുറയുന്നതിനാല്‍ ശരീരത്തിന്‌ ദിവസേന ഉണ്ടാകുന്ന തളര്‍ച്ച ഇല്ലാതാക്കുന്നതിന്‌ ആവശ്യമായ ഉറക്കം ലഭ്യമാകാന്‍ ഇത്‌ സഹായിക്കും. അതിനാല്‍ ഉറക്കമില്ലായ്‌മ അനുഭവപ്പെടുന്നവരോട്‌ ഹോട്ട്‌ സ്‌റ്റോണ്‍ മസ്സാജ്‌ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്‌.

വേദനയ്‌ക്ക്‌ ആശ്വാസം

പേശികളുടെ ആയാസം കുറയ്‌ക്കുന്നതിനാല്‍ പേശീവലിച്ചിലിനും വേദനകള്‍ക്കും കുറവ്‌ അനുഭവപ്പെടും. പുറം വേദന, പേശീ വേദന എന്നിവ ഉള്ളവര്‍ ഈ ചിക്തിസാ രീതി സ്വീകരിക്കുന്നത്‌ നല്ലതാണ്‌.

രക്തയോട്ടം മെച്ചപ്പെടുത്തും

രക്തയോട്ടം ഫലപ്രദമാക്കുന്നതിന്‌ പുറമെ ഊര്‍ജ വിതരണവും മെച്ചപ്പെടുത്തും. തടസ്സങ്ങള്‍ ഉള്ള ഊര്‍ജ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ശരീരത്തിന്റെ മര്‍മ്മസ്ഥാനങ്ങളിലാണ്‌ കല്ലുകള്‍ വയ്‌ക്കുന്നത്‌ .

എളുപ്പം ഭേദമാകും

ഉളുക്കുകളും വേദനകളും പെട്ടെന്ന്‌ ഭേദമാക്കും.

വിഷാംശം നീക്കം ചെയ്യും

പേശികളെ മസ്സാജ്‌ ചെയ്യുമ്പോള്‍ ഇവയിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യപ്പെടും. അതിനാല്‍ ശരീരത്തിന്‌ ആവശ്യമില്ലാത്ത ഇത്തരം വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനായി മസ്സാജ്‌ ചെയ്‌ത്‌ കഴിഞ്ഞാല്‍ ഉടന്‍ ധാരാളം വെള്ളം കുടിക്കാന്‍ ആവശ്യപ്പെടാറുണ്ട്‌.

സ്‌പര്‍ശ സുഖം

മനുഷ്യന്‌ മാത്രമാണ്‌ ആലിംഗനത്തോടും സ്‌പര്‍ശത്തോടും ആഗ്രഹം തോന്നുന്നത്‌. നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരും അതിനായി എപ്പോഴും അടുത്തുണ്ടായി എന്നു വരില്ല. സ്‌പര്‍ശനത്തിന്റെ ആശ്വാസം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഹോട്ട്‌ മസ്സാജ്‌ തൃപ്‌തി നല്‍കും

സന്തോഷം

ആശ്വാസവും സമാധാനവും നല്‍കുന്ന മസ്സാജ്‌ വൈകാരികമായ മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാക്കും. ഏറെ സന്തോഷവും ജീവിതത്തോട്‌ അനുകൂലമായ ഭാവവും ഇത്‌ നിങ്ങളില്‍ ഉണ്ടാക്കും.

Read more about: health ആരോഗ്യം
English summary

Benefits Of Hot Stone Massage

Hot stone massage, which is one of the best ways to take a break is seen by a lot of people not as a luxury but as a necessity to maintain a healthy lifestyle. If you are not sure why, check out the top 10 benefits of hot stone massage below.
X
Desktop Bottom Promotion