ചിക്കന്‍ പോക്‌സ് സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് പൊതുവെ വരുന്ന ഒരു രോഗമാണ് ചിക്കന്‍ പോക്‌സ്. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍. ചൂടു കൂടുതലുള്ളതു തന്നെ കാരണം.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വരാന്‍ സാധ്യതയുള്ള ഈ രോഗം പെട്ടെന്ന് പടര്‍ന്നു പിടിയ്ക്കുന്നതുമാണ്. രോഗം വന്നാല്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരികയും ചെയ്യും.

ചിക്കന്‍പോക്സിന് നാടന്‍ പ്രതിവിധികള്‍

ചിക്കന്‍ പോക്‌സുള്ളപ്പോള്‍ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചില പ്രത്യേക ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് എണ്ണമയമുള്ളവ ഒഴിവാക്കുക തന്നെ വേണം. അല്ലാത്ത പക്ഷം രോഗം ഗുരുതരമാകാനും മാറാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും ചെയ്യും.

ച്ിക്കന്‍ പോക്‌സുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

ഐസ്‌ക്രീമടക്കമുള്ള എല്ലാ പാലുല്‍പന്നങ്ങളും ചിക്കന്‍ പോക്‌സുള്ളപ്പോള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യം. പാലുല്‍പന്നങ്ങളില്‍ എണ്ണമയം കലര്‍ന്നിട്ടുണ്ടെന്നതാണ് ഇതിന് കാരണം.

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍

ശരീരം ചൂടാക്കുന്നവയാണ് മാംസങ്ങള്‍. ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കേണ്ടത് ഇതുകൊണ്ടുതന്നെ അത്യാവശ്യം.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ചിക്കന്‍ പോക്‌സുള്ളപ്പോള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ ആരോഗ്യത്തിന് ദോഷകരമാണ്.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയിലെ എ്ണ്ണ ആരോഗ്യത്തിന് ദോഷം വരുത്തും.

സിട്രസ്

സിട്രസ്

സിട്രസ് ഫലവര്‍ഗങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ശരീരത്തില്‍ കൂടുതല്‍ ചൊറിച്ചില്‍ അനുഭവപ്പെടും.

മസാല

മസാല

മസാല കലര്‍ന്ന ഭക്ഷണങ്ങളും ചിക്കന്‍ പോക്‌സുള്ളപ്പോള്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്. അല്ലാത്തപക്ഷം ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിയ്ക്കും. മിക്കവാറും മസാലകളും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

ഉപ്പ്

ഉപ്പ്

ഉപ്പ് കഴിവതും ഒഴിവാക്കുക. ഉപ്പും ചിക്കന്‍ പോക്‌സ് പോളങ്ങളില്‍ കൂടുതല്‍ ചൊറിച്ചിലിന് ഇട വരുത്തും.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ചോക്ലേറ്റ്, കാപ്പി എന്നിവയെല്ലാം ചിക്കന്‍ പോക്‌സുള്ളവര്‍ കഴിയ്ക്കരുത്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും.

ചിക്കന്‍പോക്സിന് നാടന്‍ പ്രതിവിധികള്‍

English summary

Foods To Avoid When You Have Chicken Pox

Aged folks tell you to consume a lot of cool foods during chicken pox. On the other hand, there are some foods to avoid during chicken pox too. Take a look
Story first published: Wednesday, March 5, 2014, 11:26 [IST]