For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗശാന്തി നല്കുന്ന സെക്സ്

By Super
|

സെക്സ് നിങ്ങള്‍ക്ക് സുഖം നല്കുകയും, പങ്കാളിയുമായി അടുപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്. സംതൃപ്തമായ സെക്സിന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

സെക്‌സ് ഏതെല്ലാം വിധത്തില്‍ അസുഖങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നറിയൂ,

മാനസിക സംഘര്‍ഷം കുറയ്ക്കുന്നു

മാനസിക സംഘര്‍ഷം കുറയ്ക്കുന്നു

വൈകാരികവും, മാനസികവുമായ അവസ്ഥകളെ സന്തുലിതമാക്കി നിര്‍ത്തി മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സെക്സ് സഹായിക്കും.ലൈംഗികബന്ധത്തിന് ശേഷം തലച്ചോറില്‍ നിന്ന് പുറത്ത് വിടുന്ന എന്‍ഡോര്‍ഫിനുകള്‍ സംഘര്‍ഷം കുറയ്ക്കുകയും, സൗഖ്യം നല്കുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പതിവായുള്ള സെക്സ് ശരീരത്തിന് വൈറസുകള്‍ക്കെതിരെ പൊരുതാനുള്ള ശക്തി നല്കുന്നു. അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ശരീരത്തിലെ ആന്‍റിബോഡികളുടെ അളവ് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സെക്സ് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉറക്കം

ഉറക്കം

ഉറക്കക്കുറവ് അനുഭവപ്പെടുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള ലൈംഗിക ബന്ധം നിങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

പഠനങ്ങളനുസരിച്ച് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക്, അല്ലാത്തവരേക്കാള്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

സമതുലിതമായ ഹോര്‍മോണ്‍ നില

സമതുലിതമായ ഹോര്‍മോണ്‍ നില

ആര്‍ത്തവം ക്രമം തെറ്റിയാണ് നടക്കുന്നതെങ്കില്‍ പങ്കാളിയുമായി ലൈംഗികബന്ധത്തിന് മുടക്കം വരുത്താതിരിക്കുക. ഹോര്‍മോണ്‍ നില സമതുലിതമാകാന്‍ ലൈംഗികബന്ധം സഹായിക്കുന്നതിനാല്‍ ആര്‍ത്തവം ക്രമമാവുകയും, കൂടാതെ പേശിവേദനയില്‍ നിന്ന് മുക്തിയും ലഭിക്കും.

പേശിബലം കൂട്ടുന്നു

പേശിബലം കൂട്ടുന്നു

വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കാന്‍ സെക്സ് സഹായിക്കും. ഇതിന് പുറമേ തുട, ഹൃദയം, നടുഭാഗം എന്നിവയ്ക്കും കരുത്ത് ലഭിക്കാന്‍ സെക്സ് സഹായിക്കും.

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സെക്സ് സഹായിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ശരീരത്തില്‍ ഈസ്ട്രജന്‍റെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുകയും ഇതുവഴി ചര്‍മ്മത്തിന് മൃദുത്വവും, മുടിക്ക് തിളക്കവും ലഭിക്കുകയും ചെയ്യും.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.

വ്യായാമത്തിന് പകരം

വ്യായാമത്തിന് പകരം

സ്ത്രീകള്‍ക്ക് കെഗല്‍ വ്യായാമത്തിന് പകരം വയ്ക്കാവുന്ന ഒന്നാണ് ലൈംഗികബന്ധമെന്നു പറയാം. മൂത്രം നിയന്ത്രിക്കാനും അറിയാതെ മൂത്രം പോകുന്ന അവസ്ഥ നിയന്ത്രിക്കാനും ഇത് സഹായിക്കും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ലൈംഗികബന്ധം സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

മാസമുറ വേദനകള്‍

മാസമുറ വേദനകള്‍

സ്ത്രീകളിലെ മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും കുറയ്ക്കാനും ലൈംഗികബനധം സഹായിക്കുന്നുണ്ട്.

ബിപി

ബിപി

ബിപി കൂടുതലുള്ളവര്‍ക്ക് ലൈംഗികബന്ധം നല്ലൊരു മരുന്നാണെന്നു തെളിഞ്ഞിട്ടുണ്ട്.

ആയുസ്‌

ആയുസ്‌

ലൈംഗികത ആയുസു വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഒരു സര്‍വകലാശാല ഇതേക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത

സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ലൈംഗികത നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹോര്‍മോണാണ് ഇതിന് കാരണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോളിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗികതയുക്കു കഴിയും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

How Physical Intimacy Heals Your Body

Physical Intimacy is not just about pleasure and getting close to your partner, it is also has certain health benefits that we have listed below
Story first published: Friday, August 30, 2013, 15:58 [IST]
X
Desktop Bottom Promotion