ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യവും ഭക്ഷണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം.

ഭക്ഷണം കഴിയ്ക്കുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടകളുണ്ട്. ഇതുപോലെ ഭക്ഷണശേഷവും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെയ്യരുതാത്ത ചില കാര്യങ്ങളുമുണ്ട്.

ഭക്ഷണം കഴിച്ചാല്‍ പലരും ചെയ്യുന്ന പല ശീലങ്ങളും ഒഴിവാക്കേണ്ടവ തന്നെയാണ്. ഭക്ഷണം കഴിച്ചാല്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെപ്പറ്റി അറിയൂ.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ ഒന്നു പുകയ്ക്കണമെന്നു തോന്നും. പുക വലിയ്ക്കുന്ന പലരും ഭക്ഷണശേഷം ഈ പതിവുള്ളവരുമായിരിക്കം. ഇത് നല്ലതല്ല. ഭക്ഷണം കഴിച്ച ശേഷം ഒരു സിഗരറ്റ് വലിയ്ക്കുമ്പോള്‍ അത് 10 സിഗരറ്റിന്റെ ദോഷമുണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ച ഉടന്‍ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ലതാണെന്നാണ് പലരുടേയും ധാരണ. ഇത് തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ച ഉടന്‍ പഴങ്ങള്‍ കഴിയ്ക്കുന്നത് വയറ്റില്‍ ഗ്യാസ് വരാന്‍ ഇട വരുത്തും. ഭക്ഷണത്തിന് മുന്‍പായാലും പിന്‍പായാലും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുക.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചയുടന്‍ ചായ കുടിയ്ക്കരുത്. ചായയില്‍ ഒരു ആസിഡുണ്ട്. ഇത് ഭക്ഷണത്തിലെ പ്രോട്ടീനുകള്‍ ദഹിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ച ശേഷം ബെല്‍റ്റ് അയച്ചിടുന്നവരുണ്ട്. ഇത് ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ കുടലിന്റെ സ്ഥാനത്തിന് പെട്ടെന്ന് മാറ്റം വരികയും കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യും.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചയുടന്‍ കുളിയ്ക്കരുതെന്ന് പറയുന്നതില്‍ കാര്യമുണ്ട്. ഇത് ദഹനത്തെ തടസപ്പെടുത്തും. കുളിയ്ക്കുമ്പോല്‍ കൈ, കാല്‍, ശരീരം എന്നിവിടങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് വയറ്റിലെ രക്തപ്രവാഹം കുറയ്ക്കാന്‍ ഇടയാക്കും. ഇതുകൊണ്ടാണ് ഭക്ഷണം കഴിഞ്ഞ് പെട്ടെന്നു കുളിയ്ക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് പറയുന്നത്.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നത് കേട്ടുകേള്‍വിയുള്ള കാര്യം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണം കഴിഞ്ഞ് ഉടന്‍ നടക്കുന്നത് ദഹനേന്ദ്രിയത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ പ്രയാസമുണ്ടാക്കും.

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിച്ചാല്‍ അരുതാത്ത കാര്യങ്ങള്‍

കഴിച്ചയുടന്‍ കിടക്കരുതെന്നും ഉറങ്ങരുതെന്നും പറയും. ഇത് ദഹനം പതുക്കെയാക്കും. ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വയറ്റില്‍ അണുബാധയ്ക്കും ഇത് കാരണമാകും.

English summary

Food, Health, Body, Sleep, Infection, Protein, Gas, Blood, ഭക്ഷണം, ആരോഗ്യം, ശരീരം, ഉറക്കം, കുളി, രക്തം, ദഹനം, ഗ്യാസ്, അണുബാധ, പ്രോട്ടീന്‍

Experiments from experts proves that smoking a cigarette after meal is comparable to smoking 10 cigarettes,
Story first published: Friday, December 14, 2012, 16:16 [IST]
Please Wait while comments are loading...
Subscribe Newsletter