കോസ്‌മെറ്റിക് സര്‍ജറിക്ക് മുന്‍കരുതലുകള്‍

Posted By:
Subscribe to Boldsky

സൗന്ദര്യത്തിനും വേണ്ടി കോസ്‌മെറ്റിക് സര്‍ജറിക്കു പുറകെ പോകുന്നവരുടെ കാലമാണിത്. മൂക്കും ചുണ്ടും എന്നു വേണ്ട, എവിടെ വേണമെങ്കിലും ഇതുവഴി ഭംഗിയാക്കാമെന്നതു തന്നെ മെച്ചം. ഇതിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു നല്ലതല്ലേ,

cosmetic surgery

കോസ്‌മെറ്റിക് സര്‍ജറിക്കു മുന്‍പ് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകളും മറ്റു സപ്ലിമെന്റുകളും കഴിയ്ക്കാന്‍ പാടില്ല. ഇത് അപകടമുണ്ടാക്കും. മാത്രമല്ലാ, സര്‍ജറിക്കു വിധേയമാകുമ്പോള്‍ അസുഖങ്ങളൊന്നു തന്നെ ഉണ്ടാകാനും പാടില്ല.

സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ ഇക്കാര്യത്തില്‍ വിദഗ്ധനായിരിക്കേണ്ടത് പ്രധാനം. അല്ലെങ്കില്‍ ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാവുക. അതാത് മേഖലകളില്‍ വിദഗ്ധനായവരുടെ അടുത്തു പോകണം. വണ്ണം കുറയ്ക്കാനുള്ള സര്‍ജറി ചെയ്യുന്നയാളുടെ അടുത്ത് മൂക്കു നേരെയാക്കാന്‍ പോയിട്ടു കാര്യമില്ലല്ലോ.

സര്‍ജനറിക്കു ശേഷം ആ ഭാഗത്ത് ഡോക്ടര്‍ പറയുന്നതു വരെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കരുത്. ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതു കൊണ്ടാണിത്. അല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യതകള്‍ കൂടുതലാണ്.

കഴിവതും അല്‍പനാളത്തേക്കെങ്കിലും പുറത്തിറങ്ങാതിരിക്കുക. സൂര്യരശ്മികള്‍ സര്‍ജറി സ്റ്റിച്ചുകളെ വിപരീതമായി ബാധിക്കും.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മരുന്നുകളും ക്രീമുകളും ഉപയോഗിക്കേണ്ടത് പ്രധാനം.

സര്‍ജനറിക്കു ശേഷമുള്ള ആന്റി ബയോട്ടിക്കുകള്‍ അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഒഴിവാക്കാന്‍ കൃത്യമായ ഡയറ്റ് പ്രധാനം. പഴങ്ങള്‍, കൊഴുപ്പില്ലാത്ത പാല്‍, കട്ടിയില്ലാത്ത ആഹാരങ്ങള്‍ എന്നിവ കഴിയ്ക്കാം. ഖരരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ദ്രാവകരൂപത്തില്‍ കഴിയ്ക്കാം. മദ്യപാനം, പുകവലി ഒഴിവാക്കുക.

കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് കോസ്‌മെറ്റിക് സര്‍ജറിയുടെ ദൂഷ്യഫലങ്ങള്‍ അകറ്റാന്‍ സഹായിക്കും. ചര്‍മത്തിന്റെ തിളക്കം തിരികെ ലഭിക്കാനും ഇത് സഹായിക്കും.

Read more about: health, ആരോഗ്യം
English summary

Skin, Health, Cosmetic Surgery, Doctor, Medicine, Antibiotic, Smoking, Gas, Acidity, ചര്‍മം, ആരോഗ്യം, കോസ്‌മെറ്റിക് സര്‍ജറി, ഡോക്ടര്‍, മരുന്ന്, ആന്റി ബയോട്ടിക്, പുകവലി, അസിഡിറ്റി, ഗ്യാസ്,

We may have found a quick and easy way out to look our presentable-best through cosmetic surgeries, but have we cared to pause a moment and consider the precautions to be taken before and after it.
Subscribe Newsletter