മരുന്നുകഞ്ഞിക്ക് ചിട്ട വേണം

Posted By:
Subscribe to Boldsky
Kanji
കര്‍ക്കിടക മാസം വന്നെത്താറായി. പണ്ടത്തെ കാലത്ത് മരുന്നുകഞ്ഞി നിര്‍ബന്ധം. കാലം മാറിയപ്പോള്‍ ഇതിന്റെ പ്രാധാന്യവും കുറഞ്ഞു. എന്നാല്‍ ഇപ്പോഴും കര്‍ക്കിടകത്തിലെ മരുന്നു കഞ്ഞിയില്‍ വിശ്വസിക്കുന്നവരുണ്ട്.

മരുന്നു കഞ്ഞിക്കുള്ള കൂട്ട് ഇപ്പോള്‍ കടകളില്‍ നിന്നും ലഭ്യമാണ്. ഇത് ഉണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശവും കാണും. എന്നാല്‍ മരുന്നുകഞ്ഞി കഴിയ്ക്കുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടകളുണ്ട്.

രാവിലെ കഞ്ഞി കുടിക്കുന്നതാണ് ഏറ്റവും നല്ലത്. സൗകര്യമില്ലെങ്കില്‍ രാത്രിയാവാം. ചൂടോടെ മാത്രം കഞ്ഞി കുടിയ്ക്കുക.

മരുന്നു കഞ്ഞിക്കായി ഉപയോഗിക്കുന്ന ധാന്യങ്ങള്‍ ഒരു വര്‍ഷമെങ്കിലും പഴക്കമുള്ളവയായിരിക്കും നല്ലത്. തിളപ്പിച്ചു കുറുകിയ രൂപത്തിലാണ് ഇത് കഴിയ്‌ക്കേണ്ടത്.

ഇത് കഴിക്കുമ്പോള്‍ പച്ചവെള്ളം കുടിയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കുക. കുളിക്കാനും ചൂടുവെള്ളം മാത്രം ഉപയോഗിക്കുക.

മരുന്നു കഞ്ഞി കഴിയ്ക്കുമ്പോള്‍ മുട്ട, മീന്‍, ഇറച്ചി തുടങ്ങിയ കഴിയ്ക്കാതിരിക്കുന്നതായിരിക്കും നല്ലത്. പുകവലി, മദ്യപാനം തുടങ്ങിയവ പാടില്ല. ഇവയുണ്ടെങ്കില്‍ മരുന്നിന്റെ ഗുണം ലഭിക്കില്ല.

പകല്‍ ഉറങ്ങുക, തണുത്ത വെള്ളത്തില്‍ കൂടുതല്‍ സമയം നില്‍ക്കുക, കൂടുതല്‍ തണുപ്പേല്‍ക്കുക തുടങ്ങിയവ മരുന്നുകഞ്ഞി കുടിയ്ക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

Read more about: health, ആരോഗ്യം
English summary

Health, Body, Food, Marunnu Kanji, Ayurveda, Sleep, Fish, Meat, ആരോഗ്യം, ഭക്ഷണം, ശരീരം, മരുന്നുകഞ്ഞി, ഉറക്കം. തണുപ്പ്, ആയുര്‍വേദം, പകല്‍, മീന്‍, ഇറച്ചി

Ayurvedic lifestyle prescribe Marunnu Kanji during Karkidaka. Nobody can't imagine the medicinal value of this particular food,
Please Wait while comments are loading...
Subscribe Newsletter