For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്‌ക്കാന്‍ ചെറിയ കാര്യങ്ങള്‍

|

ഭക്ഷണം കുറയ്‌ക്കുക, വ്യായാമം ചെയ്യുക ഇതായിരിയ്‌ക്കും പലരും തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട മാര്‍ഗങ്ങളായി കാണാറുള്ളത്‌.

തടി കുറയ്‌ക്കാന്‍ ഇത്‌ വളരെ പ്രധാനമാണ്‌. എന്നാല്‍ തടി കുറയ്‌ക്കാന്‍ ഇത്‌ മാത്രം ചെയ്‌തതു കൊണ്ടായില്ല.

നാം നിസാരമായി കണക്കാക്കാറുള്ള പല കാര്യങ്ങളും തടി കുറയ്‌ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്‌ക്കുന്നുണ്ട്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പ്ലാന്‍

പ്ലാന്‍

പ്ലാന്‍ ചെയ്യുക. ഇത്‌ ഏതു കാര്യത്തിലുമെന്ന പോലെ തടി കുറയ്‌ക്കുന്നതിനും പ്രധാനമാണ്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ചെയ്യാന്‍ സാ്‌ധിയ്‌ക്കുന്ന കാര്യങ്ങള്‍ മാത്രം പ്ലാന്‍ ചെയ്യുക.

ഉറങ്ങുക

ഉറങ്ങുക

ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങാത്തത്‌ അപചയപ്രക്രിയയെ ദുര്‍ബലമാക്കും. ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങുക.

സ്‌നാക്‌സ്‌

സ്‌നാക്‌സ്‌

സ്‌നാക്‌സ്‌ ശീലം കുറയ്‌ക്കുക. വേണമെങ്കില്‍ നട്‌സ്‌ പോലെ ആരോഗ്യകരമായവ ആവാം

 ഭക്ഷണം

ഭക്ഷണം

നിങ്ങള്‍ എത്ര ഭക്ഷണം കഴിയ്‌ക്കുന്നുവെന്നതിനെക്കുറിച്ച്‌ വ്യക്തമായ ധാരണ നിങ്ങള്‍ക്കു വേണം. അല്ലെങ്കില്‍ അമിതാഹാരവും തടിയുമായിരിയ്‌ക്കും ഫലം.

 നടക്കുക

നടക്കുക

കമ്പ്യൂട്ടറിനു മുന്നില്‍ ചടഞ്ഞിരിയ്‌ക്കുന്ന ശീലം പലപ്പോഴും തടി വര്‍ദ്ധിയ്‌ക്കുന്നതിനുള്ള പ്രധാന കാരണമാണ്‌. നടക്കുക, സൈക്കിള്‍ ചവിട്ടുക, കോണിപ്പടികള്‍ കയറുക.

കോള

കോള

കോള പോലുള്ളവയില്‍ ധാരാളം കലോറി കലര്‍ന്നിട്ടുണ്ട്‌. ഇത്‌ ഉപേക്ഷിയ്‌ക്കുക.

ഇഷ്ടമുള്ള ഭക്ഷണങ്ങളാകാം

ഇഷ്ടമുള്ള ഭക്ഷണങ്ങളാകാം

ഇടയ്‌ക്കു വല്ലപ്പോഴും ഇഷ്ടമുള്ള ഭക്ഷണങ്ങളാകാം. അല്ലെങ്കില്‍ കാണുന്ന ഭക്ഷണം ആര്‍ത്തി പിടിച്ചു കഴിയ്‌ക്കാന്‍ ഇടയാകും.

വെയ്‌റ്റ്‌ലിഫ്‌റ്റ്‌

വെയ്‌റ്റ്‌ലിഫ്‌റ്റ്‌

സ്‌ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വെയ്‌റ്റ്‌ലിഫ്‌റ്റ്‌ തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ പെട്ടെന്നു തന്നെ കൊഴുപ്പു കുറയ്‌ക്കും.

ഗ്രൂപ്പില്‍

ഗ്രൂപ്പില്‍

തടി കുറയ്‌ക്കാന്‍ ഒറ്റയ്‌ക്കു ശ്രമിയ്‌ക്കുന്നതിനേക്കാള്‍ ഇതിനായി ശ്രമിയ്‌ക്കുന്ന ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു ശ്രമിയ്‌ക്കുന്നത്‌ ഗുണം ചെയ്യും.

വ്യത്യസ്‌ത തരം വ്യായാമങ്ങള്‍

വ്യത്യസ്‌ത തരം വ്യായാമങ്ങള്‍

ഒരേ തരം വ്യായാമം ചെയ്യാതെ വ്യത്യസ്‌ത തരം വ്യായാമങ്ങള്‍ ചെയ്യുക.

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

പാസ്‌ത, ചോറ്‌, വൈറ്റ്‌ ബ്രെഡ എന്നിവ ഒഴിവാക്കുക. കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെ. പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കാം.

സ്‌കിപ്പിംഗ്‌ റോപ്‌

സ്‌കിപ്പിംഗ്‌ റോപ്‌

ട്രെഡ്‌ മില്‍ പോലുള്ള മെഷീനുകള്‍ ഉണ്ടെങ്കിലേ വ്യായാമമാകൂ എന്ന വിശ്വാസം കളയുക. സ്‌കിപ്പിംഗ്‌ റോപ്‌ പോലുള്ളവയും ഗുണം ചെയ്യും.

അധികം വിശ്രമിയ്‌ക്കരുത്‌

അധികം വിശ്രമിയ്‌ക്കരുത്‌

വ്യായാമത്തിനിടെ അധികം വിശ്രമിയ്‌ക്കരുത്‌. ഇത്‌ വ്യായാമഗുണം കുറയ്‌ക്കും.

ആരോഗ്യകരമായ ഫാറ്റ്‌

ആരോഗ്യകരമായ ഫാറ്റ്‌

അവോക്കാഡോ, നട്‌സ്‌ പോലുള്ള ആരോഗ്യകരമായ ഫാറ്റ്‌ കഴിയ്‌ക്കാം. ഇത്‌ പെട്ടെന്നു തന്നെ തടി കുറയ്‌ക്കാന്‍ സഹായിക്കും.

മദ്യപാനത്തില്‍ നിന്ന്

മദ്യപാനത്തില്‍ നിന്ന്

കൊഴുപ്പിനെ അകറ്റി ശരീരം ഫിറ്റാക്കാന്‍ കൊതിക്കുന്നവര്‍ മദ്യപാനത്തില്‍ നിന്ന് നിര്‍ബന്ധമായും ഒഴിഞ്ഞു നില്‍ക്കണം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കേണ്ടിവരില്ല.

ചെറിയ അളവില്‍

ചെറിയ അളവില്‍

ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിയ്‌ക്കുന്നതാണ്‌ തടി കുറയ്‌ക്കാന്‍ കൂടുതല്‍ നല്ലത്‌.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുക. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഇതൊരു മികച്ച വഴിയാണ്‌.

പാത്രം

പാത്രം

ചുവന്ന പാത്രത്തിലോ ചെറിയ പാത്രത്തിലോ ഭക്ഷണം കഴിയ്‌ക്കുന്നത്‌ ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കുമെന്നു പറയുന്നു. ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ.

 നിങ്ങളുടെ തടി പെട്ടെന്നു കുറയ്ക്കണോ? നിങ്ങളുടെ തടി പെട്ടെന്നു കുറയ്ക്കണോ?

Read more about: weight തടി
Story first published: Sunday, May 4, 2014, 23:55 [IST]
X
Desktop Bottom Promotion