For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

|

ഇന്നത്തെ കാലത്ത് പ്രമേഹം സര്‍വസാധാരണമായൊരു അസുഖമായി മാറി. പ്രായഭേദമന്യേ മിക്കവരിലും പ്രമേഹം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണരീതിയും തന്നെയാണ് മിക്കപ്പോഴും വില്ലനാവുന്നതും. രക്തത്തില്‍ പഞ്ചസാരയുടെ അല്ലെങ്കില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച അവസ്ഥയാണ് പ്രമേഹം. ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. വേണ്ടത്ര ഇന്‍സുലിന്‍ ഇല്ലാതെ വന്നാലോ, ശരീരം ഇന്‍സുലിനെ സ്വീകരിക്കാതെ വന്നാലോ ഒരാള്‍ക്ക് പ്രമേഹം പിടിപെടാം.

Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read: സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

പ്രമേഹം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഒരു വിട്ടുമാറാത്ത, നാള്‍ക്കുനാള്‍ വികസിച്ചുവരുന്ന ഒരു രോഗമായി മാറും. ഈ അവസ്ഥയില്‍ ശരീരത്തിന്റെ പല അവയവങ്ങളും അപകടത്തിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നു. അതിനു പരിഹാരം അസുഖം നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമുള്ള ചികിത്സ തേടുക എന്നതാണ്. പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ചിലപ്പോള്‍ മിക്കവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ പ്രമേഹത്തിന്റെ ചില അസാധാരണ ലക്ഷങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇരുണ്ട കഴുത്ത്‌

ഇരുണ്ട കഴുത്ത്‌

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് കഴുത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നതാണ് പ്രമേഹത്തിന്റെ ഒരു അസാധാരണ മുന്നറിയിപ്പ് അടയാളം. ഇരുണ്ട പാടുകള്‍ വ്യാപകമായിരിക്കാം, അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ ഇടകളില്‍ മാത്രം ശ്രദ്ധിക്കപ്പെടുന്നവ. നിങ്ങളുടെ കഴുത്തിലെ ചര്‍മ്മം ചിലപ്പോള്‍ കട്ടിയുള്ളതായും അനുഭവപ്പെടാം. ഈ അവസ്ഥയെ അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന് വിളിക്കുന്നു. ഇത് ചിലപ്പോള്‍ ഞരമ്പിലും കക്ഷങ്ങളിലും കാണപ്പെടുന്നു. ടൈപ്പ് 2 പ്രമേഹത്തിലും ഇരുണ്ട നിറമുള്ളവരിലും ഈ അവസ്ഥ കാണപ്പെടുന്നു. രക്തപ്രവാഹത്തിലെ ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍, ചര്‍മ്മകോശങ്ങള്‍ സാധാരണയേക്കാള്‍ വേഗത്തില്‍ പുനര്‍നിര്‍മ്മിക്കാന്‍ കാരണമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

 ആവര്‍ത്തിച്ചുള്ള അണുബാധ

ആവര്‍ത്തിച്ചുള്ള അണുബാധ

പ്രമേഹം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും മറ്റു രോഗങ്ങളിലേക്ക് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. തല്‍ഫലമായി, നിങ്ങള്‍ക്ക് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ ഉണ്ടാകാം. യോനിയിലെ അണുബാധ, യീസ്റ്റ് അണുബാധ, മൂത്രസഞ്ചി അണുബാധ, ചര്‍മ്മ അണുബാധ എന്നിവ ഉദാഹരണമാണ്. നിങ്ങളുടെ രക്തത്തില്‍ വളരെയധികം പഞ്ചസാര ഉള്ളപ്പോള്‍, വെളുത്ത രക്താണുക്കള്‍ക്ക് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കാന്‍ പ്രയാസമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് അണുബാധകളോട് പോരാടാനുള്ള കഴിവ് കുറയ്ക്കുന്നു.

കാഴ്ചാ വ്യതിയാനം

കാഴ്ചാ വ്യതിയാനം

നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു നേത്ര ഡോക്ടറെ കാണുക. എന്നിരുന്നാലും, കാഴ്ചയിലെ മാറ്റങ്ങള്‍ പ്രമേഹത്തിന്റെ മുന്നറിയിപ്പ് അടയാളമായിരിക്കാം. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര നിങ്ങളുടെ കണ്ണുകള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. ഇത് നിങ്ങളുടെ കണ്ണിലെ ദ്രാവകത്തിന്റെ അളവില്‍ മാറ്റം വരുത്തുകയും വീക്കം, മങ്ങിയ കാഴ്ച അല്ലെങ്കില്‍ വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമായേക്കാം.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

വിട്ടുമാറാത്ത തലവേദന

വിട്ടുമാറാത്ത തലവേദന

ചില ആളുകളില്‍ ക്ഷീണം അല്ലെങ്കില്‍ വിശപ്പ് എന്നിവ ലഘുവായ തലവേദനയ്ക്ക് കാരണമാകുന്നു. പക്ഷേ ഇത് പ്രമേഹത്തിനും സംഭവിക്കാം. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര തലകറക്കത്തിനും കാരണമാകും. ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു, ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. നിങ്ങളുടെ ശരീരത്തിലെ കുറഞ്ഞ അളവിലുള്ള ജലം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. നിര്‍ജ്ജലീകരണം ഏകാഗ്രതയെയും മെമ്മറിയെയും ബാധിക്കും.

ഉദ്ധാരണക്കുറവ്

ഉദ്ധാരണക്കുറവ്

പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ് ഉദ്ധാരണക്കുറവ്. ഇത് സാധാരണയായി ടൈപ്പ് 2 പ്രമേഹമുള്ള പുരുഷന്മാരെ ബാധിക്കുന്നു. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര ഞരമ്പുകളെയും ലിംഗത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളെയും നശിപ്പിക്കുമ്പോള്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. സ്ത്രീകളിലും ലൈംഗിക അപര്യാപ്തത ഉണ്ടാകാം, ഇതിന്റെ ഫലമായി ഉത്തേജനം കുറയുകയും ലൂബ്രിക്കേഷന്‍ മോശമാവുകയും ചെയ്യും. എന്നിരുന്നാലും, സ്ത്രീകളെക്കാളിലും ഇത് പുരുഷന്‍മാരിലാണ് കണ്ടുവരുന്നത്.

മാനസികാവസ്ഥയില്‍ മാറ്റം

മാനസികാവസ്ഥയില്‍ മാറ്റം

പതിവായി പ്രകോപിതരാകുകയോ മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നതോ പ്രമേഹത്തിന്റെ മറ്റൊരു അസാധാരണ അടയാളമാണ്. നിയന്ത്രിക്കാത്ത പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണിത്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും, അതിനാല്‍ സാധാരണ പരിധിക്കു താഴെയോ മുകളിലോ ഉള്ള അവസ്ഥകളിലേക്ക് നിങ്ങള്‍ വഴിമാറാം. പ്രകോപനവും മറ്റ് മാനസികാവസ്ഥ മാറ്റങ്ങളും താല്‍ക്കാലികമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതിനാല്‍ വികാരങ്ങള്‍ സാധാരണ നിലയിലാകുമെന്നതാണ് ഒരു നല്ല കാര്യം

Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

ശരീരഭാരം കുറയല്‍

ശരീരഭാരം കുറയല്‍

ശരീരം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ശരിയായി ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ സെല്ലുകള്‍ക്ക് ആവശ്യമായ ഊര്‍ജ്ജത്തിനായി ഗ്ലൂക്കോസ് ലഭിക്കില്ല. തല്‍ഫലമായി, ശരീരം ഊര്‍ജ്ജത്തിനായി കൊഴുപ്പും മസില്‍ മാസ്സും ഉപയോഗിക്കാന്‍ തുടങ്ങും. ഇത് മൊത്തത്തിലുള്ള ശരീരഭാരം പെട്ടെന്ന് കുറയാന്‍ കാരണമാകും.

ചൊറിച്ചില്‍

ചൊറിച്ചില്‍

കണ്ടെത്താത്ത പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവും നിങ്ങളുടെ ശരീരത്തിലുടനീളമുള്ള നാഡി നാരുകളെ നശിപ്പിക്കും. ഈ കേടുപാടുകള്‍ എവിടെയും സംഭവിക്കാം, പക്ഷേ സാധാരണയായി ഇത് കൈകളിലെയും ഞരമ്പുകളിലെയും ഞരമ്പുകളെ ബാധിക്കുന്നു. ഈ ക്ഷതം നിങ്ങളില്‍ ചൊറിച്ചിലിന് കാരണമാകും. കൂടാതെ, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മൂലമുണ്ടാകുന്ന രക്തക്കുഴലുകളുടെ കേടുപാടുകള്‍ നിങ്ങളുടെ കൈകാലുകളിലെ രക്തചംക്രമണവും കുറയ്ക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.

കൈകാലുകളില്‍ വേദന

കൈകാലുകളില്‍ വേദന

ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നാഡിക്ക് നാശമുണ്ടാക്കുമ്പോള്‍(ഡയബറ്റിക് ന്യൂറോപതി) നിങ്ങള്‍ക്ക് സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ വേദന കാലുകളില്‍ അധികമായി സംഭവിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ കൈകാലുകളില്‍ കത്തുന്ന സംവേദനം അല്ലെങ്കില്‍ മരവിപ്പ് ഉണ്ടാക്കാം.

Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്

വരണ്ട വായ

വരണ്ട വായ

വായ വരളുന്നത് പലരിലും സംഭവിക്കാം. പക്ഷേ ഇത് പ്രമേഹത്തിന്റെ ലക്ഷണവുമാകാം. കാരണം രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ഉമിനീര്‍ കുറയ്ക്കുന്നു. വായിലുണ്ടാകുന്ന ഈ ഉമിനീര്‍ കുറവ് പല്ലുകള്‍ നശിക്കുന്നതിനും മോണരോഗത്തിനും ഒരു മുന്നോടിയാണ്. പ്രമേഹ രോഗനിര്‍ണയത്തിനു ശേഷവും വായ വരണ്ടതാകം. പ്രമേഹത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം കാരണവും വായ വരണ്ടതാകാം

ഓക്കാനം

ഓക്കാനം

ഓക്കാനം, ഛര്‍ദ്ദി എന്നിവയും പ്രമേഹത്തെ സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങളാണ്. ന്യൂറോപ്പതിയുടെ ഫലമായി രണ്ടും സംഭവിക്കാം. ഞരമ്പുകളുടെ ക്ഷതം നിങ്ങളുടെ ഭക്ഷണം ആമാശയത്തിലെക്ക് ശരിയായ രീതിയില്‍ നീങ്ങുന്നതില്‍ നിന്ന് തടഞ്ഞേക്കാം. ഇത് ഭക്ഷണം വയറ്റില്‍ ബാക്കപ്പ് ചെയ്യുന്നതിന് കാരണമാകുകയും ഓക്കാനം, ചിലപ്പോള്‍ ഛര്‍ദ്ദി എന്നിവ ഉണ്ടാകുകയും ചെയ്യും.

English summary

Unusual Symptoms Of Diabetes

Diabetes has several well-known symptoms, but there are also some unusual symptoms you might not know about.
Story first published: Saturday, May 9, 2020, 10:47 [IST]
X
Desktop Bottom Promotion