For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മസംരക്ഷണത്തിന് കാപ്പി !

By Super
|

ഇന്നത്തെ നാഗരിക ജീവിതത്തില്‍ കാപ്പി ഒരു പ്രധാന പാനീയമാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാന്‍ കാപ്പി സഹായിക്കുന്നു. നഗരങ്ങളിലൊക്കെ ഏത് കോണില്‍ നോക്കിയാലും കോഫി ഷോപ്പുകള്‍ കാണാനാവും.

കാപ്പിക്ക് ഇത്രത്തോളം പ്രാധാന്യം ലഭിക്കാന്‍ പല കാരണങ്ങളുണ്ട്. കാപ്പി ഒരു 'അത്ഭുത പാനീയ'മാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. മിതമായി ഉപയോഗിച്ചാല്‍ ആരോഗ്യം മെച്ചപ്പെടുത്താനും, രോഗങ്ങളെ തുടക്കത്തില്‍ തന്നെ തടയാനുമാവും. കാപ്പി പ്രേമികള്‍ക്ക് ആഹ്ലാദകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. കാപ്പി ചര്‍മ്മത്തിന് ഗുണകരമാണ് എന്നതാണത്.

മുടിവേരുകള്‍ക്ക് കരുത്തേകാംമുടിവേരുകള്‍ക്ക് കരുത്തേകാം

കാപ്പിയുടെ ഗുണഫലങ്ങള്‍ അപഗ്രഥിച്ചാല്‍ അത് ചര്‍മ്മത്തിന് ഏറെ ഗുണകരമാണ് എന്ന് കാണാനാവും. ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍‌ ഉന്മേഷം ലഭിക്കുന്നത് പോലെ തന്നെ, കാപ്പി അടങ്ങിയ സോപ്പോ, ക്രീമോ ചര്‍മ്മത്തില്‍ തേച്ചാല്‍ അതും ഗുണകരമാണ്. കാപ്പി ചര്‍മ്മത്തിന് എങ്ങനെ ഗുണകരമാകുന്നു എന്നാണ് ഇവിടെ പറയുന്നത്.

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ

നമ്മുടെ പരിസരം മാലിന്യങ്ങള്‍ പോലുള്ള ദോഷകരമായ മൂലകങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇവ ചര്‍മ്മത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കാപ്പിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുകയും സ്വഭാവികമായ പ്രതിരോധം നല്കുകയും ചെയ്യും. കാപ്പിക്കുരുവിന്‍റെ സത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളുടെ അഭാവം ചര്‍മ്മത്തിലെ സെല്ലുകളുടെ ഊര്‍ജ്ജം സംരക്ഷിക്കും.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം

സൂര്യപ്രകാശത്തിലെ അള്‍ട്രവയലറ്റ് രശ്മികള്‍ ചര്‍മ്മാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്. പല ചര്‍മ്മ രോഗങ്ങള്‍ക്കും ഇവ കാരണമാകും. അള്‍ട്രവയലറ്റ് കാര്‍സിനോജനുകളെ തടയാന്‍ കാപ്പി ഫലപ്രദമാണ്. മറ്റൊരു പഠനം അനുസരിച്ച് കഫീന്‍ ഡിഎന്‍എ തകരാറുകളെ തടയും. ഇങ്ങനെ അള്‍ട്രവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നേടാനാവും. ഡിഎന്‍എയുടെ സംരക്ഷിക്കുന്നത് മെലനോമയല്ലാത്ത ചര്‍മ്മത്തിലെ ക്യാന്‍സറിനെ ഭേദമാക്കാന്‍ സഹായിക്കും.

ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും

ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും

കോശങ്ങളുടെ തകരാറുകള്‍ നീക്കി സെല്ലുകള്‍ വീണ്ടും വളരാനും, ജലാംശം വീണ്ടെടുക്കാനും (കൊലാജന്‍ വര്‍ദ്ധിപ്പിക്കുന്നു) ചര്‍മ്മത്തിന്‍റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാനും കാപ്പി സഹായിക്കും.

രക്തചംക്രമണം

രക്തചംക്രമണം

കാപ്പി ഉപയോഗിക്കുമ്പോള്‍ രക്തചംക്രമണം വേഗത്തിലാവുകയും ആരോഗ്യമുള്ള ചര്‍മ്മം സാധ്യമാവുകയും ചെയ്യും. കോശങ്ങളിലെ വീക്കം കുറയ്ക്കുകയും, ചര്‍മ്മത്തിലെ വീക്കം ഇല്ലാതാക്കുകയും ചെയ്യാന്‍ കാപ്പി ഫലപ്രദമാണ്.

English summary

Benefits Of Coffee For Your Skin

Coffee can be used as a beauty agent. It acts as a good anti oxidant,
X
Desktop Bottom Promotion