For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മസൗന്ദര്യത്തിന് പപ്പായ

|
Pappaya

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് പപ്പായ ഏറെ ഉപകാരപ്രദമാണ്. വൈററമിന്‍ എ, ഇ, സി എന്നിവയും ആന്റിഓക്‌സൈഡുകളും ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. നല്ലൊന്നാന്തരം ഒരു ഫേസ്മാസ്‌ക് കൂടിയാണിത്. പപ്പായയിലുള്ള പാപെയ്ന്‍ പുതിയ കോശങ്ങള്‍ ഉണ്ടാക്കാനും ചര്‍മം മൃദുവാക്കാനും സഹായിക്കുന്നു. മുഖത്തെ പാടുകളും കറുത്ത കുത്തുകളും ഒഴിവാക്കാനും പപ്പായ ഏറെ ഫലപ്രദമാണ്. ഫേഷ്യല്‍ സ്‌ക്രബ് ആയും പപ്പായ ഉപയോഗിക്കാം.

പഴുത്ത പപ്പായ നല്ലപോലെ ഉടച്ച് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിന് സ്‌നിഗ്ദത നല്‍കാന്‍ ഇത് സഹായിക്കും.

പപ്പായയില്‍ അരിപ്പൊടിയും തേനും ചേര്‍ത്ത് മുഖത്തു തേക്കാം. ഇത് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്താല്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കും.

തേനും ഒലീവെണ്ണയും ചേര്‍ത്തുപയോഗിച്ചാല്‍ പപ്പായ നല്ലൊന്നാന്തരം സ്‌ക്രബറാണ്.

പപ്പായ ഫേഷ്യല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുളളൂ. പപ്പായ നല്ലപോലെ ഉടച്ച് ഓട്‌സ്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി തടവുക. പിന്നീട് പാലും അതിനു ശേഷം ചെറുചൂടുള്ള വെളളവും കൊണ്ട് കഴുകാം. ഇത് കണ്ണിനടിയില്‍ പുരട്ടരുത്. ഇത് എല്ലാതരം ചര്‍മമുളളവര്‍ക്കും ചേര്‍ന്നതാണെങ്കിലും എണ്ണമയമുള്ളവര്‍ക്കാണ് കൂടുതല്‍ നല്ലത്. ഇത്തരം ചര്‍മമുള്ളവര്‍ ചൂടുവെള്ളമുപയോഗിച്ചു മാത്രം കഴുകിയാല്‍ മതി.

പപ്പായ നാലു സ്പൂണ്‍ മുള്‍ത്താണിമിട്ടി, ഒരു സ്പൂണ്‍ കറ്റാല്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം.

പപ്പായയില്‍ തൈര്, നാരങ്ങാനീര്, തേന്‍, മുട്ടവെളള എന്നിവ ചേര്‍ത്ത് മുഖത്തുപുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയാം. തെളിമയുള്ള ചര്‍മം കിട്ടാന്‍ ഇത് ഏറെ നല്ലതാണ്.

English summary

Pappaya, Glowing, Skin, പപ്പായ, ചര്‍മം, സൗന്ദര്യം, സൗന്ദര്യസംരക്ഷണം,

here are some beauty benefits of pappaya for glowing skin, read on.
X
Desktop Bottom Promotion