Just In
Don't Miss
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Movies
ഏയര്ഹോസ്റ്റസാവാന് അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അലക്സാന്ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല് എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
30 ദിവസം കൊണ്ട് മുടി നീളമല്ല കട്ടി കൂട്ടും മാജിക്
മുടി മുട്ടോളമില്ലെങ്കിലും ഉള്ള മുടി നല്ല ആരോഗ്യത്തോടെ ഉള്ളതായിരിക്കണം എന്നുള്ളതാണ് ഏത് പെണ്ണിന്റേയും ആഗ്രഹം. എന്നാല് ഇതിന് പലപ്പോഴും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലര്ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും പ്രാധാന്യം നല്കേണ്ടതാണ്. മുടിയുടെ ആരോഗ്യവും വളരെയധികം വെല്ലുവിളി ഉയര്ത്തുന്നത് തന്നെയാണ്.
ഉള്ള മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മള് എന്താണ് ശ്രദ്ധിക്കേണ്ടത് എന്നുള്ള കാര്യം പലപ്പോഴും പലര്ക്കും അറിയില്ല. എന്നാല് വീട്ടില് തന്നെ നമുക്ക് ഈ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. തിളങ്ങുന്ന നീളമുള്ള മുടി എപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നതാണ്.
വെളുത്തുള്ളിയില് 5 സ്റ്റെപ്: അരിമ്പാറ അപ്രത്യക്ഷം
എല്ലാത്തിനുമുപരി, നിങ്ങളുടെ മുഖത്തിന് ആവശ്യമായ മേക്കോവര് നല്കാന് കഴിയുന്ന ഒന്നാണ് മുടി. ശാസ്ത്രം അനുസരിച്ച്, മുടി പ്രതിദിനം 0.3 മുതല് 0.5 മില്ലിമീറ്റര് വരെയും മാസം 1 മുതല് 1.5 സെന്റിമീറ്റര് വരെയും പ്രതിവര്ഷം 12 മുതല് 15 സെന്റിമീറ്റര് വരെയും വളരുന്നു. ശരീരത്തില് അതിവേഗം വളരുന്ന രണ്ടാമത്തെ ടിഷ്യു എന്ന ബഹുമതിയും മുടിക്ക് ലഭിക്കുന്നു. എന്നിട്ടും, നമ്മുടെ മുടിയെക്കുറിച്ച് നാമെല്ലാവരും സങ്കടപ്പെടുന്നു.

മുടി വെട്ടുന്നത്
മുടി വളര്ത്താന് നിങ്ങള് ശ്രമിക്കുമ്പോള് മുടി ഇടക്കിടക്ക് മുറിക്കുന്നത് നല്ലതാണ്. കാരണം നിങ്ങളുടെ മുടി പതിവായി ഒരു ട്രിം ചെയ്യുകയാണെങ്കില് മുടി പെട്ടെന്ന് വളരുന്നു. ഇത്തരത്തില് ചെയ്യുന്നതിലൂടെ മുടിയുടെ പിളര്ന്ന അറ്റങ്ങളില് നിന്ന് മുക്തി നേടുക മാത്രമല്ല, മുടിയുടെ ആരോഗ്യം നിലനിര്ത്താനും സഹായിക്കുന്നു. മുടിയുടെ പിളര്ന്ന അറ്റം മുറിക്കുന്നതിലൂടെ ഇതിന്റെ കേടുപാടുകള് വേരുകളിലേക്ക് എത്തുന്നില്ല. അതുകൊണ്ട് മാസത്തില് ഒരു തവണയെങ്കിലും ട്രിം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കണ്ടീഷണര് മറക്കരുത്
മുടി കഴുകി പലരും കണ്ടീഷണര് ഉപയോഗിക്കാതിരിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാല് മുടി കഴുകുമ്പോള് അതിന് ശേഷം അല്പം കണ്ടീഷണര് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ ഘടന തന്നെ മാറിക്കൊണ്ടിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല് ഷാമ്പൂ ഉപയോഗിക്കുമ്പോള് എന്തായാലും കണ്ടീഷണര് ഉപയോഗിക്കാന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുടിയുടെ ആരോഗ്യം നശിക്കുകയും മുടി വരണ്ടതായി മാറുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒന്നാണ്. അതുകൊണ്ട് കണ്ടീഷണര് ഒരിക്കലും ഒഴിവാക്കരുത്.

ഇവയെല്ലാം മുടിയില് തേക്കാം
മുടിയിലും തലയോട്ടിയിലും നേരിട്ട് കുറച്ച് ചേരുവകള് പ്രയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, സവാള, വെളുത്തുള്ളി ജ്യൂസ്, നെല്ലിക്ക, ഷിക്കകായ്, ആപ്പിള് സിഡെര് വിനെഗര്, തേങ്ങാപ്പാല് എന്നിവ മുടിക്ക് പോഷണം നല്കുകയും മുടിയുടെ വളര്ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അവ വളര്ച്ചയെ സഹായിക്കുക മാത്രമല്ല, തലയോട്ടി, മുടി എന്നിവയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല് ഇവ ഉപയോഗിച്ച ശേഷം, ഷാമ്പൂ ഉപയോഗിക്കുന്നത് നിര്ത്തൂ. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുന്നത്.

എണ്ണ തേക്കാം
ഒരു ഹെയര് മാസ്ക് അല്ലെങ്കില് മുടിക്ക് എണ്ണ പുരട്ടുന്നത് ആഴ്ചതോറും പിന്തുടരണം. മുടിയുടെ വളര്ച്ച വര്ദ്ധിപ്പിക്കണമെങ്കില് ഇത് പ്രധാനമാണ്. ഇത് മുടിക്ക് ആവശ്യമായ ആരോഗ്യം നിലനിര്ത്താന് സഹായിക്കുന്നു. മുടിയില് എപ്പോഴും ജലാംശം നിലനിര്ത്തുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് പൂര്ണ്ണമായും എളുപ്പത്തിലും ഷാമ്പൂ ചെയ്ത് കളയുന്നതിനും സാധിക്കുന്നുണ്ട്. സ്പാ ചികിത്സകള് നേടുക എന്നത് ഇതിനുള്ള ഒരു മാര്ഗമാണ്. തേന്, നാരങ്ങ, അവോക്കാഡോ, ഒലിവ് ഓയില്, സവാള ജ്യൂസ് തുടങ്ങിയ ചേരുവകള് ഒരു ഹെയര് മാസ്ക് നിര്മ്മിക്കാന് ഉപയോഗിക്കാം.

തലയിണക്കവര് ഒന്ന് മാറ്റാം
മുടിയുടെ വളര്ച്ചയെ സഹായിക്കാന് നിങ്ങള്ക്ക് എളുപ്പമുള്ള ഒരു മാറ്റമാണിത്. കോട്ടണ് തലയിണക്കവറുകള്ക്ക് പകരം നിങ്ങള്ക്ക് മുടിയുടെ വളര്ച്ച വര്ദ്ധിപ്പിക്കുന്നതിനായി സില്ക്ക് അല്ലെങ്കില് സാറ്റിന് തലയിണകളിലേക്ക് മാറാവുന്നതാണ്. പരുത്തിക്ക് വിപരീതമായി സില്ക്ക്, സാറ്റിന് ഫാബ്രിക് എന്നിവയുടെ മൃദുത്വം നിങ്ങളുടെ മുടിക്ക് നല്ലതാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം. സില്ക്ക് അല്ലെങ്കില് സാറ്റിന് മുടി റഫ് ആവുന്നതിന് കാരണമാകില്ല. ഇത് മുടി പൊട്ടാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുടി ഉണങ്ങാന് ശ്രദ്ധിക്കുക
നിങ്ങളുടെ ടവല് എത്ര മൃദുവാണെന്നത് പ്രശ്നമല്ല. ഇത് എല്ലായ്പ്പോഴും നിങ്ങളുടെ നനഞ്ഞ മുടിയെ നശിപ്പിക്കുന്നതിന് കാരണമാകും. സ്ത്രീകള് പലപ്പോഴും തലമുടി കഴുകിയ ശേഷം പൊതിഞ്ഞ് വെക്കുന്നു. ഇത് തീര്ച്ചയായും നല്ലതല്ല. കാരണം മുടി ടവ്വലിന്റെ നാരുകളില് കുരുങ്ങുമ്പോള് മുടിയിഴകള് കേടുവരുത്തും. മുടിയുടെ നീളം കൂട്ടാനുള്ള നിങ്ങളുടെ ദൗത്യം യഥാര്ത്ഥ്യമാവണമെങ്കില്, ഹെയര് ഡ്രയര്, സ്ട്രെയ്റ്റനറുകള്, കേളറുകള് എന്നിവപോലുള്ള മുടി ചൂടാക്കാനുള്ള ഉപകരണങ്ങളില് ഒന്നും തന്നെ ഉപയോഗിക്കാന് പാടില്ല. ഏതെങ്കിലും തരത്തിലുള്ള ചൂട് നിങ്ങളുടെ മുടിക്ക് നാശമുണ്ടാക്കുന്നു. നിങ്ങളുടെ മുടി സ്വാഭാവികമായും 60% വരണ്ടതിന് ശേഷം നിങ്ങള്ക്ക് ഒരു ഹെയര് ഡ്രയര് ഉപയോഗിക്കാം. ഹെയര് ഡ്രയര് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള് ഹെയര് പ്രൊട്ടക്ഷന് സ്പ്രേയും ഉപയോഗിക്കണം. ഇതെല്ലാം ഒരു മാസം കൃത്യമായി പാലിച്ചാല് നല്ല ആരോഗ്യമുള്ള മുടി നിങ്ങള്ക്കും സ്വന്തം.

ഉള്ളിയും വെളിച്ചെണ്ണയും
മുടി വീണ്ടും വളര്ത്തുന്നതിനുള്ള സവാള ജ്യൂസിന്റെ ഗുണങ്ങള് എല്ലാവര്ക്കും അറിയാം. അലോപ്പീഷ്യ അരേറ്റയ്ക്കുള്ള ചികിത്സയില് ഉള്ളി ജ്യൂസ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉള്ളി രോമവളര്ച്ചയെ നിയന്ത്രിക്കുകയും രോമകൂപത്തിന് നേരിട്ട് പോഷണം നല്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയില് സവാള ജ്യൂസ് ചേര്ക്കുമ്പോള് ഗുണങ്ങള് ഇരട്ടിയാകും. വെളിച്ചെണ്ണ മുടിയുടെ സ്വാഭാവികത നിലനിര്ത്താന് സഹായിക്കുന്നു, അങ്ങനെ വരള്ച്ച തടയുന്നു. വിറ്റാമിന് ഇ, ലോറിക് ആസിഡ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. നിങ്ങള്ക്ക് വെളിച്ചെണ്ണ കണ്ടെത്താന് കഴിയുന്നില്ലെങ്കില്, നിങ്ങള്ക്ക് ബദാം അല്ലെങ്കില് കടുക് എണ്ണയും ഉപയോഗിക്കാം.