For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കെട്ടു മറയും മുടിയ്ക്ക് ഈ നെല്ലിക്കാവിദ്യ

|

മുടി നന്നായി വളരുകയെന്നത് പലരുടേയും സ്വപ്‌നമാകും. എന്നാല്‍ ഇത് പലപ്പോഴും യാഥാര്‍ത്ഥ്യമാകാന്‍ അല്‍പം ബുദ്ധിമുട്ടും.

മുടി വളരാന്‍ പല ഘടകങ്ങളും സ്വാധീനിയ്ക്കുന്നുണ്ട്. പാരമ്പര്യം, മുടിസംരക്ഷണം, നല്ല ഭക്ഷണം ഇവയെല്ലാം ഇതിന് പ്രധാനപ്പെട്ട ഘടകങ്ങളുമാണ്.

മുടി വളരാന്‍ കൃത്രിമമായ ഉല്‍പന്നങ്ങള്‍ യാതൊരു ഗുണവും ചെയ്യില്ലെന്നതാണ് വാസ്തവം. ഇത് ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷം വരുത്തുകയും ചെയ്യും.

മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്തവസ്തുക്കള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിലെ പോഷകങ്ങള്‍ മുടി വളരാന്‍ മാത്രമല്ല, മുടിനര ഒഴിവാക്കാനും നല്ലതാണ്.

നെല്ലിക്ക പല വിധത്തിലും മുടി വളരാന്‍ ഉപയോഗിയ്ക്കാം. പലവിധത്തിലുള്ള ഹെയര്‍ പായ്ക്കുകളും മിശ്രിതങ്ങളുമായി ഉപയോഗിയ്ക്കാം. ഏതെല്ലാം വിധത്തില്‍ ഇതിനായി നെല്ലിക്ക ഉപയോഗിയ്ക്കാമെന്നു നോക്കൂ,

നെല്ലിക്ക, പശുവിന്‍ പാല്‍

നെല്ലിക്ക, പശുവിന്‍ പാല്‍

നെല്ലിക്ക, പശുവിന്‍ പാല്‍ എന്നിവ മുടി വളരാന്‍ പറ്റിയ ഒരു മിശ്രിതമാണ്. 2 നെല്ലിക്ക ചതച്ച് 1 കപ്പ് തിളപ്പിയ്ക്കാത്ത പശുവിന്‍ പാലില്‍ ഇട്ടു വയ്ക്കുക. പിന്നീട് 4 മണിക്കൂര്‍ ശേഷം ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴൂകാം. ഇത് മാസത്തില്‍ 7 ദിവസമെങ്കിലും ചെയ്താല്‍ മുടി വളരും.

നെല്ലിക്കയും വേപ്പിലയും

നെല്ലിക്കയും വേപ്പിലയും

നെല്ലിക്കയും വേപ്പിലയും ചേര്‍ന്നാലും മുടി വളര്‍ച്ചയ്ക്കു പറ്റിയ നല്ലൊരു മിശ്രിതമാകും. 100 ഗ്രാം വീതം, നെല്ലിക്ക, വേപ്പില എന്നിവ വെയിലത്തു വച്ച് ഉണക്കുക. ഇത് 1 ലിറ്റര്‍ വെളിച്ചെണ്ണയിലിട്ടു കുറഞ്ഞ ചൂടില്‍ കാച്ചിയെടുക്കുക. വെളിച്ചെണ്ണ അല്‍പം കടുത്ത നിറമാകുന്നതുവരെ വേണം, കാച്ചാന്‍. പിന്നീടിത് ഊറ്റിയെടുത്ത് സൂക്ഷിയ്ക്കാം. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് നല്ലതാണ്.

ജ്യൂസെടുത്ത്

ജ്യൂസെടുത്ത്

നെല്ലിക്ക ചതച്ച ജ്യൂസെടുത്ത് ശിരോചര്‍മത്തിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുടി വളര്‍ച്ചയ്ക്കു സഹായിക്കും.

നെല്ലിക്ക, കറിവേപ്പില

നെല്ലിക്ക, കറിവേപ്പില

നെല്ലിക്ക, കറിവേപ്പില എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടിവളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകും.

നാരങ്ങാനീര്

നാരങ്ങാനീര്

4 ടേബിള്‍സ്പൂണ്‍ നെല്ലിക്കാ ജ്യൂസ്, നാല് ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് അര മണിക്കൂര്‍ വച്ച ശേഷം മുടിയിലും ശിരോചര്‍മത്തിലും തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ ശേഷം കഴുകാം. ഇതും മുടി വളരാന്‍ നല്ലതാണ്.

സവാളയുടെ നീരും

സവാളയുടെ നീരും

സവാളയുടെ നീരും മുടി വളരാന്‍ ഉത്തമമായ ഒന്നാണ്. സവാളയുടെ ജ്യൂസും നെല്ലിക്കാനീരും ചേര്‍ത്തു കലര്‍ത്തി ശിരോചര്‍മത്തിലും മുടിയിലും പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം.ഇതും മുടി വളരാന്‍ സഹായിക്കും.

തൈര്, നെല്ലിക്കാ

തൈര്, നെല്ലിക്കാ

തൈര്, നെല്ലിക്കാ മിശ്രിതവും മുടി വളര്‍ച്ചയ്ക്കു നല്ലതാണ്. നെല്ലിക്കയും തൈരും ചേര്‍ത്തരയ്ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക തനിയെ അരച്ചു മുടിയില്‍ തേയ്ക്കുന്നതും നെല്ലിക്കയുടെ ജ്യൂസ് കുടിയ്ക്കുന്നതും തലയില്‍ പുരട്ടുന്നതുമെല്ലാം മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഘടകങ്ങളാണ്. മുടിയുടെ കരുത്തു കൂട്ടുന്നതിനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുടിനരയ്ക്കുമെല്ലാം നെല്ലിക്ക അത്യുത്തമമാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്ലില്‍ നെല്ലിക്കാനീരോ നെല്ലിക്ക അരച്ചതോ ചേര്‍ത്തിളക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

English summary

Goosberry Tricks For Thick Hair

Goosberry Tricks For Thick Hair, read more to know about this,
Story first published: Wednesday, March 28, 2018, 18:19 [IST]
X
Desktop Bottom Promotion