For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖകാന്തി കൂട്ടും വീട്ടുവൈദ്യങ്ങള്‍

By Super
|

പൂര്‍ണത ഉള്ള ഒരു മുഖം ആഗ്രഹിക്കാത്ത ആരുണ്ട്‌, മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ഒരു മുഖം, ആരും കണ്ടാലും അതിശയിക്കുന്ന ഒരുമുഖം. ഇത്‌ വളരെ എളുപ്പമല്ല എന്നാല്‍ അത്ര പ്രയാസവുമല്ല. നിങ്ങള്‍ സമയവും പരിശ്രമവും ചെലവിടാന്‍ തയ്യാറാണെങ്കില്‍ , പൂര്‍ണതയോടുകൂടിയ ഒരു മുഖം നിങ്ങള്‍ക്കും സ്വന്തമാക്കാം.

വരുന്ന ഉത്സവകാലത്ത്‌ നിങ്ങളുടെ മുഖ കാന്തി ഏറ്റവും മികച്ചതാക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളിതാ

മുഖക്കുരുവിന്റെ പാട്‌

മുഖക്കുരുവിന്റെ പാട്‌

ചന്ദനം, ബദാം, തേന്‍ , തൈര്‌ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കിയ മിശ്രിതം എല്ലാ ദവിസവും മുഖത്തും കഴുത്തിലും പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക.

പുരികത്തിന്‌ ആകൃതി

പുരികത്തിന്‌ ആകൃതി

പൂര്‍ണത എടുത്തു കാട്ടുന്ന മുഖത്തിന്‌ ഇത്‌ വളരെ ആവശ്യമാണ്‌. അറിയാവുന്നവരെ കൊണ്ട്‌ തന്നെ ഇത്‌ ചെയ്യിപ്പിക്കുക. നിങ്ങളുടെ മൊത്തം രൂപത്തിലും ഇത്‌ മാറ്റം വരുത്താന്‍ സഹായിക്കും. കട്ടിയുള്ള പുരികങ്ങള്‍ യുവത്വവും സൗമ്യതയും മുഖത്തിന്‌ നല്‍കും.

തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

തൈരും തേനും ഒരു തുള്ളി നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം മുഖത്ത്‌ പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം കഴുകി കളയുക. മുഖം വൃത്തിയാക്കുന്നത്‌ വൃത്താകൃതിയില്‍ തടവികൊണ്ടായിരിക്കണം.

മൃദുല ചര്‍മ്മം

മൃദുല ചര്‍മ്മം

ബദാം, പാകമായ പപ്പായയുടെ കാമ്പ്‌ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത്‌ പുരട്ടി കുറച്ച്‌ നേരം കിടന്ന്‌ വിശ്രമിക്കുക. 15-20 മിനുട്ടിന്‌ ശേഷം സാവധാനം വെള്ളം കൊണ്ട്‌ കഴുകി കളയുക.

മൃദുലമായ ചുണ്ടുകള്‍

മൃദുലമായ ചുണ്ടുകള്‍

നേര്‍ത്ത നാരുകളുള്ള ബ്രഷ്‌ ഉപയോഗിച്ച്‌ ചുണ്ടില്‍ വൃത്താകൃതിയില്‍ പാല്‍പ്പാട പുരട്ടുക. ഒരു മിനുട്ടിന്‌ ശേഷം റോട്ട്‌ വാട്ടര്‍ ഉപയോഗിച്ച്‌ കഴുകി കളയുക.

മുഖത്തെ രോമങ്ങള്‍

മുഖത്തെ രോമങ്ങള്‍

കടലമാവ്‌, അല്‍പം മഞ്ഞള്‍, തൈര്‌ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം എല്ലാ ദിവസവും മുഖത്ത്‌ പുരട്ടുക. ഇത്‌ ഉണങ്ങിയതിന്‌ ശേഷം വൃത്താകൃതിയില്‍ തേച്ച്‌ കഴുകുക.

 സുഷിരങ്ങള്‍ കുറയ്‌ക്കാന്‍

സുഷിരങ്ങള്‍ കുറയ്‌ക്കാന്‍

മുട്ടയുടെ വെള്ള, തക്കാളി, ബദാം എന്നിവ കൊണ്ടുണ്ടാക്കുന്ന ലേപനം മുഖത്ത്‌ പുരട്ടി 8-10 മിനുട്ടിന്‌ ശേഷം കഴുകി കളയുക.

മൂക്കിലെ കറുത്ത പാട്‌

മൂക്കിലെ കറുത്ത പാട്‌

തുവര പരിപ്പ്‌ ഒരു മണിക്കൂര്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. അതിന്‌ ശേഷം കുഴമ്പ്‌ രൂപത്തിലാക്കി മുക്കിന്‌ മുകളില്‍ പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം നന്നായി ഉരച്ച്‌ കഴുകി കളയുക.

മുടിക്ക്‌ നിറം നല്‍കുമ്പോള്‍

മുടിക്ക്‌ നിറം നല്‍കുമ്പോള്‍

മുടിക്ക്‌ നിറം നല്‍കുന്നതിന്‌ മുമ്പ്‌ നെറ്റിയില്‍ പെട്രോളിയം ജെല്ലി പുരട്ടുക. മുടിക്ക്‌ നല്‍കുന്ന നിറത്തിന്റെ പൊടികള്‍ നെറ്റിയില്‍ പടരാതിരിക്കാന്‍ ഇത്‌ സഹായിക്കും.നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം വിദ്യകള്‍

English summary

Quick Home Remedies For A Perfect Face

Here are a few simple tips that can help you look your best during the upcoming festive season.
X
Desktop Bottom Promotion