For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്ത ഷൂസ് വൃത്തിയാക്കാന്‍ വഴികള്‍

|

വെളുത്ത ഷൂസുകള്‍ പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍. പല സ്‌കൂളുകളിലും വെളുത്ത ഷൂസ് യൂണിഫോമിന്റെ ഭാഗം തന്നെയാണ്.

വെളുത്ത ഷൂസ് ധരിച്ചു കാണുന്നത് ഭംഗിയാണെങ്കിലും ഇത് വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. ചെളിയുടെ മറ്റു കറകളുമെല്ലാം എടുത്തു കാണിയ്ക്കുന്ന ഒന്നാണിത്.

വെളുത്ത ഷൂസ് വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

White Shoes

നനഞ്ഞ സ്‌പോഞ്ച് ഉപയോഗിച്ച് വെളുത്ത ഷൂസിലെ ചെളിയും പാടുകളുമെല്ലാം വൃത്തിയാക്കാം. സോപ്പുവെള്ളത്തില്‍ സ്‌പോഞ്ച് മുക്കി ഇത് തുടയ്ക്കാം. പുറത്തു പോയ വന്ന ഉടനെയോ ചെളിയായ ഉടനെയോ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.

ഡിറ്റര്‍ജന്റ് കലക്കിയ വെള്ളത്തില്‍ ഷൂസ് 15 മിനിറ്റു മുക്കി വയ്ക്കാം. ഇതിന് ശേഷം ഇത് ഉരച്ചു കഴുകാം.

ഡിറ്റെര്‍ജന്റില്‍ ബേക്കിംഗ് സോഡ കലക്കാം. ഇതില്‍ സ്‌പോഞ്ച് മുക്കി ഷൂസ് വൃത്തിയാക്കാം. അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഷൂസ് മുക്കി വച്ച ശേഷം കഴുകാം.

പെട്ടെന്നു വിയര്‍ക്കുന്ന പാദങ്ങളുള്ളവര്‍ അല്‍പം ചെറുനാരങ്ങാനീര് ഷൂസ് കഴുകുന്ന വെള്ളത്തില്‍ ചേര്‍ക്കുന്ന്ത ഗുണം ചെയ്യും. ഇത് ഷൂസ് വൃത്തിയാക്കുക മാത്രമല്ല, വിയര്‍പ്പു കൊണ്ടുണ്ടാകുന്ന ദുര്‍ഗന്ധം തടയുകയും ചെയ്യും.

Read more about: clean വൃത്തി
English summary

How To Clean White Shoes

How To Clean White Shoes is a confusing question for many people. Read different tips to clean white shoes,
Story first published: Wednesday, February 5, 2014, 14:48 [IST]
X
Desktop Bottom Promotion