For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാത്രം എളുപ്പത്തില്‍ കഴുകൂ

By Super
|

എല്ലാ വീടുകളിലും പാത്രം കഴുകാന്‍ ഡിഷ്‌ വാഷര്‍ ഉണ്ടാകണം എന്നില്ല. നമ്മളില്‍ ഏറെ പേരും പാത്രം കഴുകാന്‍ ദിവസത്തില്‍ ഏറെ സമയം നീക്കി വയ്‌ക്കുന്നവരാണ്‌.

ഏറെ സമയം വേണ്ട ഒരു പ്രക്രിയ ആണിത്‌. എന്നാല്‍ പാത്രം കഴുകുന്നത്‌ എളുപ്പമാക്കാനുള്ള ചില വഴികളുണ്ട്‌. എഴുത്തുകാരിയും ലേഖികയുമായ ജോളി കെര്‍ , ഭക്ഷ്യ സുരക്ഷ , രോഗ പകര്‍ച്ച എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പ്രൊഫസര്‍ ഡോ കെല്ലി റെയ്‌നോള്‍ഡ്‌സ്‌ എന്നിവര്‍ പാത്രം വളരെ വേഗം വൃത്തിയാക്കാനുള്ള 7 വഴികള്‍ പറയഞ്ഞു തരുകയാണിവിടെ.

vessel

1. ശരിയായ ചേരുവകള്‍ അടങ്ങിയ സോപ്പ്‌

ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ ഉള്ള ലാക്ടിക്‌ ആസിഡ്‌ അടങ്ങിയ സോപ്പ്‌ തിരഞ്ഞെടുത്താല്‍ പാത്രം വൃത്തിയാക്കല്‍ എളുപ്പമാകും.

ലൗറാമൈന്‍ ഓക്‌സൈഡ്‌ അടങ്ങിയ സോപ്പുകള്‍ വഴുവഴുപ്പ്‌ നീക്കം ചെയ്യും.

2. വെള്ളത്തില്‍ മുക്കി കഴുകുക

ഡിഷ്‌വാഷറില്‍ ഇടുന്നതു പോലെയായിരിക്കും ഒഴുകുന്ന വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകയാല്‍ സംഭവിക്കുക. അധികനേരം ഉരച്ച്‌ കഴുകാതെ തന്നെ പാത്രം വൃത്തിയായി കിട്ടും. ഒരു ടീസ്‌പൂണ്‍ അല്ലെങ്കില്‍ ടേബിള്‍ സ്‌പൂണ്‍ ബ്ലീച്ച്‌ ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വയ്‌ക്കുക. ഡിഷ്‌ സ്‌പോഞ്ച്‌ വൃത്തിയാക്കാനും സിങ്ക്‌ കഴുകാനും ഈ വെള്ളം ഉപയോഗിക്കാം.

3. പാത്രം കുതിരാന്‍ അനുവദിക്കുക

പാത്രങ്ങളില്‍ പിടിച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ ചുരണ്ടി കളയാന്‍ തോന്നും എന്നാല്‍ ആദ്യം ഇത്തരം പാത്രങ്ങള്‍ ചൂട്‌ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇളകി വരാന്‍ ഇത്‌ സഹായിക്കും. അടി കരിഞ്ഞ പാത്രങ്ങള്‍ രാത്രിയില്‍ ഉപ്പ്‌ വെള്ളത്തില്‍ മുക്കി വയ്‌ക്കുക. പിന്നീട്‌ വെള്ളം ചൂടാക്കിയാല്‍ പാത്രം എളുപ്പം വൃത്തിയാക്കാം.

4.നല്ല സ്‌പോഞ്ച്‌ തിരഞ്ഞെടുക്കുക

പ്ലാസ്റ്റിക്‌ വലയോട്‌ കൂടിയ സ്‌പോഞ്ച്‌ നന്നായി ഉരച്ച്‌ കഴുകാന്‍ മികച്ചതാണ്‌. ഇത്‌ പാത്രത്തില്‍ പോറല്‍ ഉണ്ടാക്കില്ല.

5. പാലും പശയും കളയാന്‍ തണുത്ത വെള്ളം

പ്ലേറ്റിലെ ഐസ്‌ ക്രീമും വെണ്ണയും നീക്കം ചെയ്യാന്‍ ചൂട്‌ വെള്ളം ഉപയോഗിക്കരുത്‌. ഇത്‌ ഒട്ടിപിടിക്കും. ചൂട്‌ വെള്ളത്തിന്‌ ്‌ മുമ്പായി തണുത്ത വെള്ളത്തില്‍ കഴുകുക.

6. വഴുവഴുപ്പ്‌ മാറ്റാന്‍ ബേക്കിങ്‌ സോഡ

ഒട്ടലും വഴുവഴുപ്പും മാറ്റാന്‍ പാത്രത്തില്‍ ബേക്കിങ്‌ സോഡ തേയ്‌ക്കുക. പാത്രത്തിന്‌ അടിയില്‍ വെള്ളം ഒഴിച്ച്‌ അല്‍പനേരം ചൂടാക്കുക. എന്നിട്ട്‌ തേച്ച്‌ കഴുകുക.

7. സിങ്കില്‍ കഴുകാനുള്ള പാത്രങ്ങള്‍ ഇടരുത്‌

കഴുകാനുള്ള പാത്രങ്ങള്‍ സിങ്കിനടുത്ത്‌ ഇടുക, അകത്ത്‌ ഇടരുത്‌ കഴുകാന്‍ പ്രയാസമാകും. സിങ്ക്‌ എപ്പോഴും തുറന്നിടുക. എല്ലാ പാത്രങ്ങളും കൂടി കഴുകാന്‍ സിങ്കിലിട്ടാല്‍ വൃത്തിയാക്കലിന്‌ ഏറെ സമയം എടുക്കും.

English summary

Tips To Hand Washing Dishes Fast

Here are some tips to hand washing dishes fast. Read more to know about,
X
Desktop Bottom Promotion