For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം വൃത്തിയാക്കാം

|

കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമല്ല. കുത്തിമറിഞ്ഞു കളിയ്ക്കുന്ന പ്രായമായതു കൊണ്ടു തന്നെ യുണിഫോമില്‍ ചെളിയാകാന്‍ സാധ്യതയേറെ. പോരാത്തതിന് മഷിപ്പാടു പോലുള്ള പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും.

കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നനഞ്ഞ മണ്ണു പോലുള്ളവ വസ്ത്രത്തില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഇത് ഉണങ്ങാന്‍ അനുവദിയ്ക്കുക. ഇത് നല്ലപോലെ ബ്രഷ് ചെയ്ുത കളഞ്ഞ ശേഷം മാത്രം കഴുകുക. അല്ലെങ്കില്‍ അഴുക്ക് എല്ലായിടത്തേയ്ക്കും പരക്കും.

Stains

വെളുത്ത യൂണിഫോണാണെങ്കില്‍ കറയായ ഭാഗത്ത് അല്‍പം ലിക്വിഡ് ഡിറ്റെര്‍ജെന്റ് പുരട്ടുക. ഇത് നല്ലപോലെ ഉരയ്ക്കുക. ഇത് കറ എളുപ്പം പോകാന്‍ സഹായിക്കും.

ഇതിനു ശേഷം ഇവ സോപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കാം. വെളുത്ത നിറത്തിലുള്ള യൂണിഫോമെങ്കില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം ഇടാത്തതാണു നല്ലത്. അല്ലെങ്കില്‍ ഇതിന്റെ നിറം കുറയും. ഐ ആം സോ...സോറി

കറ, മഷിപ്പാടുകളായിട്ടുണ്ടെങ്കില്‍ കറ കളയാനുള്ള ലായനികള്‍ ലഭ്യമാണ്. ഇവ കറയായ ഭാഗത്തു പുരട്ടി കഴുകിക്കളയാം. കറ, മഷിപ്പാടുകള്‍ എന്നിവ ആയ ഉടനെ കഴുകുന്നതാണ് ന്ല്ലത്. മണ്ണു പോലുള്ളവ ഉണങ്ങിയ ശേഷവും.

സോപ്പുപൊടിയിയിലിട്ട് ബ്രഷ് ഉപയോഗിച്ച് ഇവ കഴുകിടെയുക്കാം. ഇതിനു ശേഷം നല്ല വെള്ളത്തില്‍ ആവര്‍ത്തിച്ചു കഴുകിയെടുക്കാം.

വെള്ള വസ്ത്രങ്ങള്‍ നീലം മുക്കുന്നത് ഇവയുടെ നിറം നില നില്‍ക്കാന്‍ സഹായിക്കും.

English summary

Tips To Remove Stain From Kid's School Uniform

The following are a few ways to maintain your clothes during the rainy season. You can use these methods to remove stains from uniform. Take a look.
Story first published: Monday, December 1, 2014, 13:38 [IST]
X
Desktop Bottom Promotion