For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാത്‌റൂമില്‍ നിന്നും ദുര്‍ഗന്ധമോ?

|

വീട്ടില്‍ പെട്ടെന്നു വൃത്തികേടാകാനും ദുര്‍ഗന്ധം വരാനുമെല്ലാം സാധ്യതയുള്ള ഒരിടമാണ് ബാത്‌റൂം. ഇതുകൊണ്ടുതന്നെ ഏറ്റവും വൃത്തിയാക്കി വയ്‌ക്കേണ്ട ഒരിടവും.

ബാത്‌റൂമില്‍ നിന്നുള്ള ദുര്‍ഗന്ധം പല വീടുകളിലേയും ഓഫീസുകളിലേയുമെല്ലാം പ്രശ്‌നമാണ്. ഇതിനുള്ള ചില പരിഹാരവഴികളെക്കുറിച്ചറിയേണ്ടേ,

ബാത്‌റുമിലും ക്ലോസറ്റിലുമെല്ലാം അല്‍പം ബേക്കിംഗ് സോഡ വിതറുക. പിന്നീട് അല്‍പം വിനെഗര്‍ തളിയ്ക്കുക. ക്ലോസറ്റ് അല്‍പനേരം അടച്ചു വയ്ക്കാം. പിന്നീട് വെള്ളമൊഴിച്ചു കളയാം.

Bathroom

ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ബാത്‌റൂമില്‍ ഒഴിയ്ക്കാം. ഇതും ദുര്‍ഗന്ധമകറ്റും.

ഒരു കപ്പില്‍ ഡെറ്റോള്‍, ഫിനോള്‍, അല്ലെങ്കില്‍ ഏതെങ്കിലും സുഗന്ധലായനികള്‍ എന്നിവ വെള്ളത്തില്‍ കലക്കി ബാത്‌റൂമില്‍ വയ്ക്കാം.

വീടിനുള്ളില്‍ വളര്‍ത്താവുന്ന ഏതെങ്കിലും ചെടികള്‍ ബാത്‌റൂമില്‍ വയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇവ സ്വാഭാവികമായും ദുര്‍ഗന്ധം വലിച്ചെടുക്കും.

ബാത്‌റൂം കൃത്യമായി വൃത്തിയാക്കുകയെന്നതു പ്രധാനം. ബാത്‌റൂമില്‍ എക്‌സ്റ്റ് ഫാന്‍ വയ്ക്കുന്നതു നല്ലതാണ്. ഉപയോഗിയ്ക്കാത്ത സമയത്ത് ക്ലോസറ്റ് അടച്ചു വയ്ക്കുക.

English summary

Natural Tips To Get Rid Off Bathroom Odour

There are certain natural ways to get rid of bathroom odours. Try to embrace such natural ways so that you can save money and your health by staying away from dirty bathroom
X
Desktop Bottom Promotion