For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍വാസ് ഷൂസ് വൃത്തിയാക്കാാന്‍

|

വെളുത്ത നിറത്തിലെന്നതു കൊണ്ടുതന്നെ ക്യാന്‍വാസ് ഷൂസ് വൃത്തികേടാകാന്‍ സാധ്യതയേറെയാണ്. ചെളിയുടെ പാടു പോലും ഈ ഷൂസ് വൃത്തികേടാക്കും. ഇത് എപ്പോഴും കഴുകുകയെന്നത് അത്ര പ്രായോഗികവുമല്ല.

ക്യാന്‍വാസ് ഷൂസിലെ അഴുക്കും കറയും അകറ്റാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

സാധാരണ ടൂത്ത്‌പേസ്റ്റ് കറയായ ഭാഗത്തു പുരട്ടി ബ്രഷ് ചെയ്യാം. പീന്നീട് നനഞ്ഞ തുണി കൊണ്ട് ഈ ഭാഗം തുടയ്ക്കാം. കറ പോകും. പിന്നീട് ഇത് സൂര്യപ്രകാശത്തില്‍ വച്ചുണക്കാം.

Canvas Shoes

ബ്ലീച്ചിംഗ് പൗഡറില്‍ അല്‍പം വെള്ളം ചേര്‍ത്തു പേസ്റ്റാക്കി കറയും അഴുക്കുമായ ഭാഗത്തു പുരട്ടുക. ഇത് ഒരു നനഞ്ഞ തുണി കൊണ്ടു തുടച്ചു മാറ്റാം. ഇത് കറ കളയും. കറ കൂടുതലെങ്കില്‍ ബ്രഷ് ചെയ്യാം.

ചെറുനാരങ്ങ മുറിച്ചതില്‍ അല്‍പം ഉപ്പു ചേര്‍ത്ത് കറയായ ഭാഗത്തുരസുക. ഇത് കറ പോകുന്നതു വരെ ചെയ്യാം.

അമോണിയ, വെള്ളം എന്നിവ ചേര്‍ത്ത് കറയായ ഭാഗത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഇതും നനഞ്ഞ തുണി കൊണ്ടു തുടച്ചു മാറ്റാം.

ക്യാന്‍വാസ് ഷൂ കഴുകിയിട്ടും കറ പോകുന്നില്ലെങ്കില്‍ കറയുള്ള ഭാഗത്ത് അല്‍പം ടാല്‍കം പൗഡറിട്ട ശേഷം പൈപ്പിനു കീഴെ പിടിച്ചു കഴുകുക. ഇതിനു മുകളില്‍ ബ്രഷ് ചെയ്യാം.

English summary

Tips To Clean Canvas Shoes

Here are some tips to clean your canvas shoes. This ways help to remove dirt and dust. Read more to know about,
Story first published: Friday, January 23, 2015, 15:10 [IST]
X
Desktop Bottom Promotion