For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ല്‍ വ്യാഴ മാറ്റം രാശി പ്രകാരം വരുത്തും ഫലം

2019ലെ വ്യാഴ മാററം വരുത്തും ഫലം

|

നമ്മുടെ രാശി പ്രകാരം, അതായത് ജനിച്ച സമയ പ്രകാരം പല ഗ്രഹങ്ങളും ഓരോരോ കാലത്തായി സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ ഗ്രഹ സ്വാധീനം അനുകൂലമാകും. ചിലപ്പോള്‍ പ്രതികൂലവും.

ഗ്രഹങ്ങളില്‍ തന്നെ നല്ലതു വരുത്തുന്ന ഗ്രഹങ്ങളുണ്ട്, മോശം അനുഭവങ്ങള്‍ വരുത്തുന്ന ഗ്രഹങ്ങളുണ്ട്. ഇവ രണ്ടും മാറി മാറി വരുന്ന ഫലം നല്‍കുന്നവയുമുണ്ട്.

ഇത്തരം ഗ്രഹ സ്വാധീനത്തില്‍ വരുന്ന ഒന്നാണ് വ്യാഴം. പൊതുവേ നല്ല ഗ്രഹങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് വ്യാഴം. ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കു കാരണം വ്യാഴത്തിന്റെ സ്വാധീനമെന്നു പറയാം.

2019ല്‍ മാര്‍ച്ച് 30ന് വെളുപ്പിന് 3.11ന് വ്യാഴത്തിന്റെ സ്ഥാനമാറ്റം നടക്കുന്നുണ്ട്. സ്ഥാനം മാറുന്നത് പല തരത്തിലെ ഫല മാറ്റങ്ങളും രാശി പ്രകാരം നമുക്കു വരുത്തുകയും ചെയ്യുന്നുണ്ട്. ഇതെക്കുറിച്ചറിയൂ.

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

2019 വ്യാഴ മാറ്റം ഏരീസ് അഥവാ മേട രാശിയ്ക്ക് പൊതുവേ അനുകൂല ഫലമാണ് നല്‍കുന്നത്. വ്യാഴം ഒന്‍പതാം ഭാവത്തില്‍ വരുന്നതാണ് കാരണം. പ്രൊഫഷണല്‍, സോഷ്യല്‍ സ്റ്റാറ്റസ് ഉയരാന്‍ ഇത് ഇട വരുത്തും. സ്പിരിച്വാലിറ്റിയിലേയ്ക്കു താല്‍പരമുണ്ടാകാനും മത പ്രധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാനും സഹായിക്കും. കുടുംബത്തില്‍ കുഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. പിതാവിനും ഗുണ ഫലം നല്‍കുന്നു. ശിവന് രുദ്രാഭിഷേകം നടത്തുന്നതു നല്ലതാണ്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് വ്യാഴ മാറ്റം അത്ര അനുകൂലമല്ല. വ്യാഴം വരുന്നത് എട്ടാം ഭാവത്തിലാണ്. ജോലിയില്‍ കാര്യമായ പുരോഗതിയുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തേണ്ടി വന്നാലും ഗുണമുണ്ടാകില്ല. ആരോഗ്യ സംബന്ധമായ, പ്രത്യേകിച്ചും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ചകളില്‍ ശുദ്ധമായ നെയ്യ് ദാനം നല്‍കുന്നത് നല്ലതാണ്.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് വ്യാഴം ഏഴാം ഭാവാധിപനായി വരുന്നു. ഇതു കൊണ്ടു തന്നെ ഗുണകരമാണ്. ദാമ്പത്യത്തിനു നല്ല ഫലം കാണുന്നു. എവിടെങ്കിലും നിക്ഷേപങ്ങള്‍ നടത്താന്‍ നല്ല സമയമാണ്. വീട്ടില്‍ കര്‍പ്പൂരം കത്തിയ്ക്കുന്നതു നല്ലതാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് വ്യാഴം ആറാം ഭാവത്തിലാണ് വരുന്നത്. ഇതിനാല്‍ രോഗപീഡ ഫലമായി പറയുന്നു. മുറിവുകള്‍ക്കും സാധ്യതയുണ്ട്. ശാരീരികമായും മാനസികമായും സ്‌ട്രെസ് ഏറെയുള്ള സമയമാകും, ഇത്. നിങ്ങളുടെ ശത്രുക്കളും നിങ്ങളോട് മത്സരിയ്ക്കുന്നവരുമെല്ലാം നിങ്ങള്‍ക്കു ദോഷം വരുത്താന്‍ ശ്രമിയ്ക്കും. കരുതിയിരിയ്ക്കുക. വ്യാഴാഴ്ച ദിവസം വാഴയെ പൂജിയ്ക്കുന്നതു നല്ലതാണ്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് വ്യാഴം അഞ്ചാം ഭാവത്തില്‍ വരുന്നതു കൊണ്ടു തന്നെ ജോലിയില്‍ ഉയര്‍ച്ച ഫലമായി പറയാം. സന്താന ഭാഗ്യത്തിനും വാഹനഭാഗ്യത്തിനും വസ്തുഭാഗ്യത്തിനുമെല്ലാം സാധ്യതയുണ്ട്. സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടും. ബൃഹസ്പതി ബീജ മന്ത്രം ചൊല്ലുന്നതു നല്ലതാണ്.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിക്കാര്‍ക്ക് വ്യാഴം നാലാം ഭാവത്തില്‍ വരുന്നു. മാതാപിതാക്കളുടെ സ്‌നേഹം ഫലമെങ്കിലും പൊതുവേ മറ്റു ഫലങ്ങള്‍ അത്ര നല്ലതല്ല. പ്രിയപ്പെട്ടവര്‍, ആത്മാര്‍ത്ഥമായി വിശ്വസിച്ചവര്‍ ചതിയ്ക്കാനും ഇതു വഴി നിങ്ങള്‍ക്ക് മാനസിക പ്രയാസമുണ്ടാകാനും സാധ്യത. സാധാരണ ജീവിതത്തില്‍ നിന്നും നീങ്ങി നിങ്ങളിലേയ്ക്ക് ഒതുങ്ങി സമാധാനം തേടാന്‍ സാധ്യത. ഇത് കുടുംബ ജീവിതത്തെയും ബാധിയ്ക്കുവാന്‍ സാധ്യതയുണ്ട്. ബ്രാഹ്മണര്‍ക്ക് മധുരം ദാനം ചെയ്യുക, പശുവിന് ചപ്പാത്തി നല്‍കുക എന്നിവ പരിഹാരങ്ങളാണ്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിക്കാര്‍ക്ക് വ്യാഴം മൂന്നാം ഭാവത്തില്‍ വരുന്നു. കഠിനാധ്വാനവും ഉറച്ച തീരുമാനവും ഫലമാണ്. പൊതുവേ വ്യാഴ മാറ്റം നല്ല ഫലമല്ല, നല്‍കുന്നത്. ജോലിയ്ക്കായി വീടു മാറേണ്ട അവസ്ഥ വരും. അലസത നിങ്ങളെ ചുറ്റിപ്പിണയാന്‍ സാധ്യതയുമുണ്ട്. മഞ്ഞള്‍, കറുത്ത കടല എന്നിവ ദാനം നല്‍കുന്നതും പശുവിന് ചപ്പാത്തി നല്‍കുന്നതും നല്ലതാണ്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് 2-ാം ഭാവത്തില്‍ വരുന്ന വ്യാഴം സാമ്പത്തിക ലാഭം നല്‍കും. പണവും അധികാരവും വന്നു ചേരും. തീരുമാനങ്ങളില്‍ കുടുംബത്തിന്റെ പിന്തുണ ലഭിയ്ക്കും. ദാമ്പത്യത്തിലും നല്ല ഫലമാണ്. വീട്ടിലും മതപരമായ ചടങ്ങുകള്‍ നടത്തും. ബൃഹസ്പതി ബീജ മന്ത്രം ഉരുവിടുന്നതു നല്ലതാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് വ്യാഴം ഒന്നാം ഭാവത്തില്‍ വരുന്നതു കൊണ്ടു തന്നെ പഠനം, വിവാഹം, പ്രണയം എന്നീ കാര്യങ്ങളില്‍ മെച്ചം കാണിയ്ക്കുന്നു ധനപരമായി വ്യാഴ മാറ്റം ഇവര്‍ക്ക് അത്ര നല്ലതല്ല. സാമ്പത്തികമായ ചില സ്രോതസുകള്‍ നഷ്ടപ്പെടും, ഇത് സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്കും ഇതു വഴി തര്‍ക്കങ്ങളിലേയ്ക്കും വഴിയൊരുക്കും. ബുദ്ധിപരമായി നീങ്ങിയാല്‍ പ്രശ്‌നം പരിഹരിയ്ക്കാം. ചൂണ്ടു വിരലില്‍ സ്വര്‍ണത്തില്‍ കെട്ടിയ പുഷ്യരാഗക്കല്ലു ധരിയ്ക്കുന്നതു നല്ലതാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് 2019ലെ വ്യാഴ മാററം 12-ാം ഭാവത്തിലാണ്. ഇത് ചിലവും നഷ്ടങ്ങളും കാണിയ്ക്കുന്നു. പൊതുവേ ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളാണ് ലഭിയ്ക്കുക. ദാമ്പത്യ ജീവിതം മെച്ചപ്പെടും, അതേ സമയം ആഡംബരത്തിലും വസ്തു വകകളുമായുള്ള ജീവിതത്തില്‍ താല്‍പര്യം തോന്നാതിരിയ്ക്കുകയും ചെയ്യും. വിദേശ യാത്രകള്‍ക്കും നിക്ഷേപത്തിനുമെല്ലാം സാധ്യതയുണ്ട്. സ്പിരിച്വല്‍ സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടും. കുങ്കുമം തൊടുന്നതും മഞ്ഞ നിറത്തിലെ തൂവാല പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നതും ഏറെ നല്ലതാണ്.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് വ്യാഴം 11-ാം ഭാവത്തിലേയ്ക്കു വരുന്നു. ഇത് ധനവും ലാഭവും സൂചിപ്പിയ്ക്കുന്നു. ആരോഗ്യപരമായും മെച്ചമാണ്. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. സന്തോഷകരമായ ദാമ്പത്യം ഫലം. ജീവിതത്തില്‍ പൊതുവേ സമാധാനമുണ്ടാകും. ആല്‍മരത്തെ സ്പര്‍ശിയ്ക്കാതെ ഇതിന് അതിരാവിലെ വെള്ളമൊഴിയ്ക്കുന്നതു നല്ലതാണ്.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് വ്യാഴം 10-ാം ഭാവത്തിലാണ് വരുന്നത്. ഇത് പൊതുവേ നല്ല ഫലമാണ് നല്‍കുന്നത്. കുടുംബപരമായ നല്ല ഫലം. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് ചില്ലറ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. സാമ്പത്തികമായി ഭദ്രതയുണ്ടാകും. വളപ്പില്‍ ബൃഹസ്പതി യന്ത്രം സ്ഥാപിയ്ക്കുന്നതും ദിവസവും പൂജ ചെയ്യുന്നതും നല്ലതാണ്.

English summary

Jupiter Transit 2019 Effect On Each Zodiac Sign

Jupiter Transit 2019 Effect On Each Zodiac Sign, Read more to know about,
Story first published: Wednesday, January 30, 2019, 14:46 [IST]
X
Desktop Bottom Promotion