For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാം കൊണ്ടും നല്ല ദിവസം, ഈ രാശിയ്ക്ക്

|

ദിവസങ്ങള്‍ മാറി മാറി വരും. ഇതുപോലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളും. ഇന്നത്തെ ഭാഗ്യമാകില്ല, നാളത്തേത്. ഇന്നത്തെ നല്ല ദിവസമാകണമെന്നില്ല, നാളത്തേത്. ഇതിന് കാരണങ്ങള്‍ ഏറെയുണ്ട്.

നമ്മുടെ പ്രവൃത്തി നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കുന്നു. ഇതു നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. എന്നാല്‍ ചില കാര്യങ്ങള്‍, അതായത് ഗ്രഹ സ്വാധീനം, രാശി പോലുള്ളവ നമ്മുടെ പരിധിയ്ക്കപ്പുറത്തും. ദിവസത്തെ സ്വാധീനിയ്ക്കുന്നതില്‍ ഇവയ്ക്കു പ്രധാന സ്ഥാനമുണ്ട്.

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് എല്ലാം കൊണ്ടും നല്ല ദിവസമാണ്. ഉള്ളതില്‍ സന്തോഷിയ്ക്കുന്ന, ആഗ്രഹിയ്ക്കുന്നതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ദിവസം. റൊമാന്റിക് ഡേറ്റ് ചിലപ്പോള്‍ നല്ലതാകാം ചിലപ്പോള്‍ മോശമാകാം.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കെയര്‍ഫുള്‍ എന്നു പറയാവുന്ന ഒരു ദിവസമാണ്. നിങ്ങളുട പ്ലാനുകളും പദ്ധതികളുമെല്ലാം പ്രശ്‌നത്തിലാകാന്‍, സാധ്യതയുള്ള, ഇതു നിങ്ങള്‍ക്ക് അസ്വസ്ഥത നല്‍കുന്ന ദിവസമാകും. നിങ്ങളുടെ കൂട്ടുകാരും മുതിര്‍ന്നവരും നിങ്ങള്‍ക്കു സഹായം നല്‍കും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന നിങ്ങള്‍ക്ക് ഏറെ എനര്‍ജിയുള്ള ദിവസമാണ്. ജീവിത ലക്ഷ്യം തിരിച്ചറിയുന്ന ദിവസം. നിങ്ങളുടെ രൂപത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന ദിവസവും കൂടിയാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പണം എങ്ങനെയുണ്ടാക്കണം എന്നറിയുവാനും ഇത് നല്ല കാര്യത്തിനായി ഉപയോഗിയ്ക്കാനും പറ്റിയ ദിവസമാണ്. സന്തോഷങ്ങള്‍ക്കായി പണം ചെലവാക്കുമെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ നിക്ഷേപം നടത്തും.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നല്ല ഐഡിയകള്‍ എപ്പോള്‍ വേണമെങ്കിലും വരാവുന്ന ദിവസം. നല്ലൊരു ഐഡിയ ജീവിതത്തെ തന്നെ മാറ്റി മറച്ചേക്കാം. നിങ്ങള്‍ക്കുള്ള മാനേജ്‌മെന്റ് കഴിവുകള്‍ തയ്യാറാക്കി വയ്ക്കുക. ആവശ്യമായി വരും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സ്വയം പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കുന്ന ദിവസമാകും. കലാപരമായ വാസനകള്‍ മികവു നേടുന്ന ദിവസം. സ്‌റ്റേജ് പ്രകടനങ്ങള്‍ക്കും സാധ്യതയുണ്ട്. ഡാന്‍സോ മ്യൂസിക്കോ ആകാം.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയില്‍ നിന്നും ബ്രേക്കെടുക്കുവാന്‍ തോന്നുന്ന ദിവസം. ഓഫീസിലെ സ്‌ട്രെസ് നല്‍കുന്ന, മടുപ്പിയ്ക്കുന്ന അന്തരീക്ഷമാകാം, കാരണം. പുതിയ മാറ്റങ്ങള്‍ തേടും, ഇതിന് അവസരവുമുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളും ക്രമമായി പിന്‍തുടരാന്‍ സാധിയ്ക്കുന്ന ദിവസം. വാക്കുകളേക്കാള്‍ പ്രവൃത്തി മുന്നിട്ടു നില്‍ക്കുന്ന ദിവസം. ഇത് നിങ്ങള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും ആത്മവിശ്വാസം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. പ്രത്യേകിച്ചും പ്രണയം പോലെയുള്ള പുതിയ ബന്ധങ്ങള്‍ തുടങ്ങുമ്പോള്‍. ഇതുപോലെ സ്വന്തം പേരു പോകാതെ ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറെ തിരക്കു നല്‍കുന്ന ദിവസമാണ്. ഇത് വൈകീട്ടാകുമ്പോഴേയ്ക്കും പതുക്കെ ആറുകയും ചെയ്യും. കഠിനാധ്വാനം എനര്‍ജി നഷ്ടപ്പെടുത്തുന്നതാണ് കാരണം. നിങ്ങളുടെ ദയാപരമായ പെരുമാറ്റം സമൂഹത്തില്‍ സ്ഥാനം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സ്വയം പെരുമാറ്റത്തിലൂടെ വിജയം നേടാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇതിനായി ആദ്യം വേണ്ടത് അഹങ്കരിയ്ക്കാതിരിയ്ക്കുക എന്നതാണെന്നോര്‍ക്കുക

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന ഏറെക്കാലം മനസില്‍ ഉദ്ദേശിച്ചിരുന്ന യാത്ര മുടങ്ങാന്‍ സാധ്യതയുള്ള ദിവസമാണ്. എങ്കിലും അവസാനം ഈ യാത്ര നടക്കുമ്പോള്‍ ഇത് സംതൃപ്തി നല്‍കുകയും ചെയ്യും.

Read more about: zodiac sign
English summary

Daily Horoscope March 16th 2019 Saturday

Daily Horoscope March 16th 2019 Saturday, Read more to know about,
Story first published: Saturday, March 16, 2019, 9:36 [IST]
X