Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഈ രാശിയ്ക്ക് സങ്കല്പ ലോകം
പല ദിവസങ്ങളും പല തരത്തിലാകും, നല്ലതും മോശവുമെല്ലാം മാറി മാറി വരും. ദിവസങ്ങളുടെ മലവെള്ളപ്പാച്ചിലില് നമുക്കു പലപ്പോഴും അടി തെറ്റും. വിചാരിച്ച പോലെ കാര്യങ്ങള് മുന്നോട്ടു പോകാതെ വരും.
രാശി പ്രഭാവം നമ്മുടെ ജീവിതത്തില് പ്രധാനമാണ്. നാമറിയാതെ രാശി, ഗ്രഹങ്ങള് നമ്മെ സ്വാധീനിയ്ക്കുന്നു. 2019 ഏപ്രില് 26ലെ രാശി ഫലത്തെക്കുറിച്ചറിയൂ, ഇതു നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ജോലിഭാരമുള്ള ദിവസമാകും. വീട്ടിലും ഓഫീസിലുമുള്ള പ്രശ്നങ്ങള്ക്കു പരിഹാരം കണ്ടെത്തുവാന് ശ്രമിയ്ക്കുന്ന ദിവസം. എക്സ്പീരിയന്സുള്ളവരില് നിന്നും വിദഗ്ധോപദേശം ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇമോഷണലുകളും ഫീലിംഗുകളുമെല്ലാം ആഴത്തില് പ്രദര്ശിപ്പിയ്ക്കാന് സാധിയ്ക്കും. ഇത് നല്ല ഫലമുണ്ടാക്കുകയും ചെയ്യും. ഇന്ന വിചിത്രമായ ബന്ധങ്ങളില് പെടാന് സാധ്യതയുമുണ്ട്. പല കാര്യങ്ങളില് ഇട പെടാതെ ഒരു കാര്യത്തില് ശ്രദ്ധ വയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദേഷ്യവും കര്ശനമായ സംസാരവും മറ്റുള്ളവരെ മുറിപ്പെടുത്താതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. മറ്റുള്ളവരെ പ്രശ്നങ്ങളില് സഹായിക്കുക.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് പ്രത്യേകതയുള്ള ദിവസമല്ല, സാധാരണ ദിവസം. സാധാരണ ജോലികള് ചെയ്യുന്ന, സാധാരണ മടുപ്പു തോന്നുന്ന ദിവസമാണ്. എന്നാല് ഇത് ഫ്രീയാകാനുള്ള സാധ്യതയും നല്കുന്നില്ല. വൈകീട്ടോടെ നാളെ വ്യത്യസ്ത ദിവസമാകുമെന്ന സൂചന ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മനസ് പല വികാരങ്ങളാല് നിറഞ്ഞിരിയ്ക്കും. ഇപ്പോള് ഏറെ സന്തോഷമെങ്കില് അടുത്ത നിമിഷം ഏറെ ദുഖം തോന്നും. ഇത്തരം മൂഡു മാറ്റം ജോലിയേയും വിജയത്തേയും ബാധിയ്ക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള് അസാധാരണമായ രീതിയില് കാര്യങ്ങള് ചെയ്യും ജോലിയില് സുപ്പീരിയറിന്റെ പ്രശംസ ലഭിയ്ക്കും. വൈകീട്ട് റിലാക്സ് ചെയ്യാന് അവസരമുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സര്ക്കാര് കാര്യങ്ങള്ക്കു ചേര്ന്ന ദിവസമാണ്. ഗവണ്മെന്റ് ജോലിക്കാര്ക്ക് ജോലിയുടെ നല്ല ഫലം കിട്ടും. നിങ്ങളുടെ ജോലി അംഗീകരിയ്ക്കപ്പെടും, പ്രതിഫലവും ലഭിയ്ക്കും. പ്രിയപ്പെട്ടവരുമായി മനസു തുറന്ന സംസാരമുണ്ടാകും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കൂട്ടുകാരും പ്രിയപ്പെട്ടവരും കാരണം ശാന്തത ലഭിയ്ക്കുന്ന, വിശ്രമം ലഭിയ്ക്കുന്ന ദിവസം. കഴിവതും സമയം അവരുമായി ചെലവഴിയ്ക്കുക. രക്തബന്ധം ശക്തി തെളിയിക്കുന്ന ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സങ്കല്പങ്ങള്ക്ക് അതിരില്ലാത്ത ദിവസമാണ്. എല്ലാ തിന്മകളും പൊറുക്കാന് നിങ്ങളുടെ മനസു തയ്യാറാകുന്ന ദിവസവും. കാരുണ്യ പ്രവര്ത്തനത്തിനും മനസു വരും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വര്ക്കഹോളിക് സ്വഭാവം വരുന്ന, നിങ്ങളുടെ തിരക്കു കാരണം മറ്റുള്ളവര് പരാതി പറയുന്ന ദിവസമാണ്. എന്നാല് ഏറെക്കാലമായുള്ള പ്രൊജക്ടുകള് പൂര്ത്തിയാക്കാന് ശ്രമിയ്ക്കുന്നതിനാല് ഇതിനു നിങ്ങള് ചെവി കൊടുക്കില്ല. ജോലി പൂര്ത്തിയാക്കിയാല് മറ്റുള്ളവര്ക്കായി സമയം കണ്ടെത്തും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉത്സാഹം സാധാരണ ജോലിയുടെ മടുപ്പു കുറയ്ക്കാന് സഹായിക്കും. ഇത് ജോലി ഭാരം കുറയ്ക്കാനും സഹായിക്കും. മറ്റുള്ളവര് നിങ്ങളുടെ കൂട്ട് ആഗ്രഹിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെക്കാലമായുള്ള ചില പ്രൊജക്ടുകള് ഏതാണ്ടു പൂര്ത്തിയാക്കാന് സാധിയ്ക്കും. പുതിയ പദ്ധതികള് പ്ലാന് ചെയ്ത് ഇതു നടപ്പാക്കാന് ശ്രമിയ്ക്കും. പങ്കാളിയുമായി അടുത്ത നിമിഷങ്ങളുണ്ടാകും.