TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
പ്രശ്നങ്ങള് ക്ഷണിച്ചു വരുത്തും രാശിയിന്ന്
ദിവസങ്ങളുടെ പ്രയാണം നാം വിചാരിയ്ക്കുന്ന പോലെയാകണം എന്നില്ല. പ്രശ്നങ്ങളുണ്ടാകില്ലെന്നു ചിന്തിയ്ക്കുന്ന ദിവസം ഇതുണ്ടായേക്കാം. ചിലപ്പോള് നേരെ മറിച്ചും.
നമ്മുടെ ഓരോ ദിവസത്തേയും സ്വാധീനിയ്ക്കുന്നത് പല കാര്യങ്ങളാണ്. രാശി അഥവാ സൂര്യ രാശി അഥവാ സോഡിയാക് സൈന് ഇതില് പ്രധാനപ്പെട്ട ഒന്നാണ്. രാശി സ്വാധീനം നല്ലതെങ്കില് നല്ലതു സംഭവിയ്ക്കും. ഇല്ലെങ്കില് ദോഷവും.
രാശി പ്രകാരം 2019 ജനുവരി 30 ബുധനാഴ്ച എങ്ങനെയുണ്ടെന്നറിയൂ,
ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിക്കാരെ ആവശ്യമില്ലാതെ മറ്റുള്ളവര് പ്രകോപിപ്പിയ്ക്കാന് ശ്രമിയ്ക്കുന്ന ദിവസമാണ് ഇന്ന്. എന്നാല് പ്രകോപിതരാകുന്നത് പ്രശ്ന സാധ്യത വര്ദ്ധിപ്പിയ്ക്കും. പ്രശ്നത്തിന്റെ അടിവേരു പിഴുതെടുക്കുവാന് ശ്രമിയ്ക്കുക. ഇത് നിങ്ങളെക്കൊണ്ടാവുകയും ചെയ്യും.
ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ പ്രണയത്തിനു ചേര്ന്ന ദിവസമാണ്. നിങ്ങളുടെ സെന്സുകള് ഏറെ ഉണര്ന്നിരിയ്ക്കുന്ന ദിവസം. ജോലിയില് വിമുഖത കാണിച്ച് നിങ്ങളുടെ ലോകത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത് ഒഴിവാക്കുക. ബന്ധുക്കളുടെ തെറ്റിദ്ധാരണകള്ക്കിട വരുത്താതെ കണ്ണുകളും കാതുകളും തുറന്നു വച്ചു പ്രവര്ത്തിയ്ക്കുക. സംസാരിയ്ക്കുക.
ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ ഇമോഷണല് ദിവസമാണ് ക്ലാസിക്കല് ആര്ട്സുകളില് താല്പര്യമുണ്ടാകുന്ന, പങ്കെടുക്കുന്ന ദിവസവും. പ്രണയിക്കുന്നയാള്ക്കൊപ്പം കാന്ഡില് ലൈറ്റ് ഡിന്നറിനു സാധ്യതയുമുണ്ട്.
ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സംസാര രീതി തെറ്റിദ്ധാരണകള്ക്ക് ഇട നല്കുന്ന ദിവസമാണ്. ഇമോഷണലായി പെട്ടെന്നെടുക്കുന്ന തീരുമാനത്തെ കുറിച്ചോര്ത്ത് പശ്ചാത്തപിയ്ക്കേണ്ടി വരുമെന്നോര്ക്കുക. ഈ തെറ്റു തിരുത്താന് അവസരം ലഭിയ്ക്കുകയും ചെയ്യും. വികാരത്തള്ളലില് താല്ക്കാലികമായ തീരുമാനമെടുക്കാതെ ഉറച്ച തീരുമാനമെടുക്കാന് ശ്രമിയ്ക്കുക.
ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിക്കാരെ പൊതുവേ ആളുകള്ക്ക് ആശ്രയിക്കാം. ഇന്ന് നിങ്ങളുടെ കാര്യത്തില് ഇക്കാര്യം അടിവരയിട്ട് ഉറപ്പിയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും ജോലിയിലും കുടുംബത്തിലും. ജോലിയിലും വീട്ടിലും നിങ്ങളുടെ വിശ്വാസ്യത ഉയരുന്ന ദിവസവും.
വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില് ഏറെ സ്പിരിറ്റുണ്ടാകുന്ന, താല്പര്യമുണ്ടാകുന്ന ദിവസമാണ് ഇന്ന്. ജോലിയുടെ ക്ഷീണം ഒഴിവാക്കാന് സോഷ്യല് ചടങ്ങുകളില് പങ്കെടുത്ത് ആഘോഷിയ്ക്കുന്നതു ഗുണം ചെയ്യും.
ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രശ്നങ്ങള് ക്ഷണിച്ചു വരുത്തുന്ന ദിവസമാണ്. ലീഗല് പ്രശ്നങ്ങള് ഉണ്ടാകില്ലെങ്കില് പോലും. ചില ചര്ച്ചകള് കയ്യില് നിന്നും വിട്ടു പോയി തര്ക്കങ്ങള്ക്കു സാധ്യതയുമുണ്ട്.
സ്കോര്പിയോ അഥവാ വൃശ്ചിക രാശി
സ്കോര്പിയോ അഥവാ വൃശ്ചിക രാശിക്കാര്ക്ക് ഇന്ന് പൊതുവേ അത്ര നല്ലതല്ലാത്ത, ചില നഷ്ടങ്ങളുടെ ദിവസമാണ്. ഒറ്റപ്പെടല് അനുഭവപ്പെടുന്ന ദിവസവും. ഈ ഒറ്റപ്പെടല് മാനസിക പ്രയാസമുണ്ടാക്കും.
സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാര്ക്ക് ഇന്ന് ബാലന്സ്ഡ് ആയ ദിവസമാണ്. ജോലിയിലും വീട്ടിലും. കളികളിലും മറ്റും പങ്കെടുത്തു റിലാക്സ് ചെയ്യും. വീട്ടില് കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയും ചെയ്യും.
കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ വ്യക്തിപരമായി പൊതുവേ നല്ല ദിവസമാണ്. ജോലിയിലും നല്ല എനര്ജെറ്റിക്കായ, ഉത്തരവാദിത്വങ്ങള് വേണ്ട രീതിയില് നിര്വഹിയ്ക്കുന്ന ദിവസമാണ്.
അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ സാമ്പത്തിക കാര്യങ്ങളില് തീര്പ്പുണ്ടാക്കാന് പറ്റിയ ദിവസമാണ്. കൂട്ടുകാരുമായി നല്ല അവസരങ്ങളുണ്ടാകും. കൂട്ടുകാരുടെ വില തിരിച്ചറിയുന്ന ദിവസവും.
പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില് പുതിയ മേച്ചില്പ്പുറങ്ങള് തേടുന്ന ദിവസമാണ്. ജോലിയുടെ ഭാഗമായി ധാരാളം യാത്രയും വേണ്ടി വരും. പുതിയ ബിസിനസ് കാര്യങ്ങളുണ്ടാകും.