For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ രാശിയില്‍ ഇന്നത്തെ സംഭവങ്ങള്‍

|

രാശി ഭാഗ്യം ഓരോ ദിവസവും മാറി മറിഞ്ഞു വരും. ഇന്നത്തെ പോലെയാകില്ല, നാളെ. ഇന്നലെ പോലെയാകില്ല ഇന്ന്നമ്മുടെ സന്തോഷങ്ങളും സന്താപങ്ങളുമല്ലൊം. ഇതും മാറി മറിഞ്ഞു വരും. നല്ലതുകളും മോശമായതുമെല്ലാം ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെ ജീവിതത്തിന്റെ ഇരു വശങ്ങളുമാണ്.

രാശി പ്രകാരം ഇന്ന്, അതായത് ജനുവരി 25 വെള്ളിയാഴ്ചയിലെ രാശി ഭാഗ്യം അറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അവനവനിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ അറിവുകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കണം. ഇതുപോലെ മറ്റുള്ളവരുടെ സംഭാവനകളെ ഓര്‍ക്കുകയും വേണം. പണം ചിലവാക്കുന്നതില്‍ മിതത്വം പാലിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ ജോലിയില്‍ മികവു പുലര്‍ത്തുന്ന, കഠിനാധ്വാനം ചെയ്യുന്ന ദിവസമാണ്. സഹപ്രവര്‍ത്തകരുമായുള്ള കെമിസ്ട്രിയും നല്ലതാകും. നല്ല സംസാരം കൂടിയെങ്കില്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ ഭാരം തോന്നും, ഇവ നിര്‍ത്തീകരിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും തോന്നും. എന്നിരുന്നാലും ഇതു കൃത്യമായി ചെയ്യാനും നല്ല ഫലം ലഭിയ്ക്കാനും ഇടയാകും. കൂടുതല്‍ സെന്റിമെന്റലാകാതെ സൂക്ഷിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ പ്രണയിക്കുന്നയാളോടൊപ്പം സമയം ചെലവഴിയ്ക്കാനും ഷോപ്പിംഗ് സാധ്യതയുമുള്ള ദിവസമാണ്. ഇവര്‍ക്കു വേണ്ടി ചെലവാക്കും.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ അധ്വാനത്തിന് വേണ്ട ഫലം ലഭിയ്ക്കാത്ത ദിവസമാണ്. നിങ്ങളുടെ തെറ്റുകളും ദൗര്‍ബല്യങ്ങളുമെല്ലാം തിരിച്ചറിയുക. ഇതു മുന്നില്‍ കണ്ട് പ്രവര്‍ത്തിയ്ക്കുക. സാമ്പത്തികമായി മെച്ചപ്പാടുള്ള ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ചിന്ത കൊണ്ടും അഡ്ജസ്റ്റ് ചെയ്യുന്നതു കൊണ്ടും മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പ്രണയിക്കുന്നവര്‍ക്ക് വിവിധ അനുഭവങ്ങളുണ്ടാകും. എന്നാലും പരിഭ്രമിയ്ക്കാനില്ല, കാര്യങ്ങള്‍ നിങ്ങളുടെ വഴിയ്ക്കു തന്നെ വരും. കുടുംബവുമായി കൂടുതല്‍ സമയം ചെലഴിയ്ക്കുക. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയും കുടുംബത്തിലെ മുതിര്‍ന്നവരെ ബഹുമാനിച്ചും രീതികള്‍ അനുസരിച്ചുു കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ ഉറപ്പുണ്ടാക്കുക.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ജോലി സ്ഥലത്ത് ആരെങ്കിലും തമാശയ്‌ക്കെങ്കിലും നിങ്ങളെ കളിപ്പിയ്ക്കാമെന്നു വിചാരിച്ചാലും നടക്കില്ല. എന്നാല്‍ നിങ്ങളുടെ തെറ്റായ ചിന്തയും കര്‍മങ്ങളും ദുഷ്ഫലം കൊണ്ടു വരും. ഇതില്‍ നിന്നെല്ലാം എളുപ്പത്തില്‍ പുറത്തു കടക്കാനും നിങ്ങള്‍ക്കു സാധിയ്ക്കും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് നല്ല ഡീല്‍ ലഭിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ എന്തെങ്കിലും കാര്യത്തില്‍ ഒപ്പിടും മുന്‍പ്, ഏല്‍ക്കും മുന്‍പ് ഇതേക്കുറിച്ചു നല്ലപോലെ ചിന്തിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ മീറ്റിംഗുകളും കസ്റ്റമര്‍ ഇടപാടകളുമായി സമയം പോകും. ആളുകളെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷമയോടെ കേള്‍ക്കും. ഇതു കൊണ്ടെല്ലാം നല്ല ഗുണം ലഭിയ്ക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാര്‍ക്ക് ഇന്ന് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രധാന്യമുള്ള ഒരാളെ കണ്ടു മുട്ടുന്ന ദിവസം. ഇതുപോലെ ബന്ധങ്ങളും ബന്ധുക്കളുമായി തിരക്കുളള ദിവസവും. ഇത് നിങ്ങള്‍ക്ക് അത്ര ഇഷ്ടമല്ലെങ്കില്‍ പോലും. വൈകീട്ട് വീട്ടുകാരോടൊപ്പം സമയം ചിലവഴിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ഉള്‍സ്വരം കേള്‍ക്കുന്നതു ഗുണകരമാകും. മറ്റുള്ളവരുടെ വാക്കു കേള്‍ക്കാതെ ഉള്‍സ്വരം കേള്‍ക്കുക. ജോലിയില്‍ പൊതുവേ നല്ല ദിവസമാകും ഇന്ന്. സുപ്പീരിയര്‍മാരും സഹപ്രവര്‍ത്തകരും സപ്പോര്‍ട്ട് നല്‍കുന്ന ദിവസം.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് മറ്റുള്ളവര്‍ക്ക് നിങ്ങളെ സമീപിയ്ക്കാന്‍ കഴിയാത്ത ദിവസമാകും. എന്നാലും അവര്‍ ഇതു കൊണ്ട് അകലില്ല, കാരണം ഇവരെ നിങ്ങള്‍ സഹായിച്ചതു കൊണ്ടു തന്നെ. അവര്‍ക്കു പ്രോത്സാഹനവും നല്‍കുക.

Read more about: zodiac sign രാശി
English summary

Daily Horoscope 2019 January 25 Friday

Daily Horoscope 2019 January 25 Friday, Read more to know about,
Story first published: Friday, January 25, 2019, 4:00 [IST]
X