For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നു പണമൊഴുകി വരും രാശിയാണിത്‌

|

ദിവസങ്ങളിലെ ഭാഗ്യ നിര്‍ഭാഗ്യം മാറി മറിയും. ഇതിനായി രാശിയും ഗ്രഹങ്ങളുമെല്ലാം അനുകൂലമാകുകയും വേണം. നല്ല രാശി നല്ല ഭാഗ്യം നല്‍കും. മോശമെങ്കില്‍ അതാകും ഫലം.

രാശിയ്‌ക്കൊപ്പം നമ്മുടെ പ്രവൃത്തികളും പ്രധാനമാണ്. അധ്വാനത്തിനാണ് നല്ല ഫലം ലഭിയ്ക്കുക. 2019 ഫെബ്രുവരി 2 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് കരിയര്‍, ഫിനാന്‍സ് സംബന്ധമായ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദിവസമാകും, ഇന്ന്. പൊതുവേ തിരക്കും ജോലി ഭാരവുമെല്ലാം ഉള്ള ദിവസവും. ഇതിന് ഒടുവിലായി സന്തോഷകരമായ യാത്രയ്ക്കും സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആരോഗ്യകരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ ചിലവഴിയ്ക്കുന്ന ദിവസമാണ്. പൊതുവേ മടിയുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ അസുഖമുണ്ടാകാന്‍ സാധ്യതുള്ള ദിവസവും. മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നത്തെ ദിവസം കുടുംബം, ജോലി ഉത്തരവാദിത്വങ്ങള്‍ കൂടാതെ സോഷ്യല്‍ കാര്യങ്ങളില്‍ തിരക്കാകുന്ന ദിവസമാണ് ഇന്ന്. ചുറ്റുമുള്ളവരുടെ സഹകരണം ലഭിയ്ക്കുന്ന ദിവസവുമാണ്. പുതിയ രീതികളില്‍ ചിന്തിയ്ക്കും. നിങ്ങള്‍ക്കു ലഭിയ്ക്കുന്ന എല്ലാ അവസരങ്ങളും പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന ദിവസവും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഏറെ നല്ലൊരു ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ നല്ല സൂചനകള്‍ ലഭിയ്ക്കുന്ന ദിവസമാകും. വീട്ടില്‍ മതപരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യതയുള്ള ദിവസമാണ്. പുതിയ വീട്ടിലേയ്ക്കു മാറാന്‍ സാധ്യതകളുമുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവിറ്റി മുന്നില്‍ നില്‍ക്കുന്ന ദിവസമാണ്. ഇതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുക. മീഡിയ പോലുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ്. ആത്മവിശ്വാസമാണ് പ്രധാനം.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നത്തെ ദിവസം ലക്ഷ്യം മുന്നില്‍ കണ്ടു നീങ്ങുന്ന ദിവസമാണ്. മാനേജ്‌മെന്റ് കഴിവുകള്‍ തീരുമാനങ്ങളെടുക്കുവാനും കാര്യങ്ങള്‍ കണക്കു കൂട്ടുവാനും സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ മറ്റുള്ളവരെ പോലും അസൂയപ്പടുത്തുന്ന നേട്ടമുണ്ടാക്കും. നിങ്ങളുടെ ബിസിനസിലെ ശത്രുക്കള്‍ നിങ്ങളുടെ വിലയിടിയ്ക്കാന്‍ നോക്കും. ഇവരുമായി തുറന്ന യുദ്ധത്തിനു പോകാതെ നീക്കുപോക്കുകളിലൂടെ പോകുവാനായിരിയ്ക്കും നിങ്ങളുടെ ശ്രമവും

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ചിന്താക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്, ജീവിതത്തിലെ ചില തീരുമാനങ്ങള്‍ എടുക്കുവാന്‍ സമയമുണ്ടാകും. വ്യക്തി ജീവിതവും ജോലിയും വെവ്വേറെയായി കൊണ്ടുപോകുക. ഇത് അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. തീരുമാനമെടുക്കാാന്‍ കാല താമസം വന്നാലും തിരക്കിട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ടീമിലുള്ളവരോടും സഹപ്രവര്‍ത്തകരോടും കണിശമായി പെരുമാറുന്ന ദിവസമാണ്. ജോലിയിലെ നിങ്ങളുടെ പരിപൂര്‍ണത മറ്റുള്ളവരെ അദ്ഭുതപ്പെടുത്തും. വിജയം തലയില്‍ കയറാതെ ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിവിധ ദിശകളില്‍ നിന്നും ധന ലാഭമുണ്ടാകുന്ന ദിവസമാണ് ഇന്ന്. വരവില്‍ ചെലവിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുക. ജോലിയില്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഇതു മറി കടക്കാന്‍ സാധിയ്ക്കും. അല്‍പം ബുദ്ധിമുട്ടേണ്ടി വന്നാലും ഭാവിയില്‍ കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ വസ്തു സംബന്ധമായ ഭാഗ്യങ്ങള്‍ക്കു സാധ്യത. ഇത് വീടോ വാഹനമോ ആകാം. ഇവയ്ക്കായി ശ്രമിയ്ക്കുവാന്‍ നല്ല ദിവസമാണ്. എന്നാല്‍ ഇവ സ്വന്തമാക്കുമ്പോള്‍ വരുമാനത്തെ കുറിച്ചു കൂടി ചിന്ത വേണം. വലിയ മാറ്റങ്ങള്‍ക്ക് സാധ്യത.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നത്തെ ദിവസം റൊമാന്‍സിനു പറ്റിയ ദിവസമാണ്. പ്രണയിക്കുന്നയാളുമൊത്തു സമയം ചെലവാക്കുന്ന ദിവസവും.

English summary

Daily Horoscope 2019 February 2 Saturday

Daily Horoscope 2019 February 2 Saturday, Read more to know about,
Story first published: Saturday, February 2, 2019, 10:47 [IST]
X