TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഭര്ത്താവിനെ ഭാര്യയാക്കും രാശിക്കാരാണേ
സൂര്യരാശി അഥവാ സോഡിയാക് സൈന് പല കാര്യങ്ങളും വിശദീകരിയ്ക്കുന്ന ഒന്നാണ്. ജനിച്ച മാസം അനുസരിച്ചാണ് സൂര്യരാശി അഥവാ സോഡിയാക് സൈന് തീരുമാനിയ്ക്കുന്നത്.
സോഡിയാക് സൈന് ഒരാളുടെ പല പ്രത്യേകതകളും വിവരിയ്ക്കുന്നു. ഇതില് രൂപം മുതല് സ്വഭാവം വരെ പെടുകയും ചെയ്യുന്നു. ഇതിനു പുറമേ ജീവിതത്തില് നടക്കാന് സാധ്യതയുള്ള ചില കാര്യങ്ങളും വിവരിയ്ക്കുന്നു.
ചില സോഡിയാക് സൈനുകള്ക്ക് അടിമകളുടെ സ്വഭാവമാണ്. ചിലര്ക്കു ഭരിയ്ക്കുന്ന സ്വഭാവവും. ചിലരാകട്ടെ, ഇതില് ഇടയില് പെടും.
ഏരീസ് (March 21-April 19)
ഏരീസ് വിഭാഗത്തില് പെട്ടവര് ഇത്തരത്തില് ഭരിയ്ക്കുന്ന പ്രകൃതമുള്ള സോഡിയാക് സൈനാണ്. ഇവരാണ് കൂടുതല് ഭരിയ്ക്കുന്ന സ്വഭാവം കാണിയ്ക്കുന്ന സോഡിയാക് സൈന് അഥവാ സൂര്യരാശിയെന്നു പറയാം. ഇവരുടെ ഈ സ്വഭാവം കാരണം ഇവര് ബോസാകാന് മിടുക്കരാണെന്നു വേണം, പറയാന്.ഈ രാശിയില് പെട്ട സ്ത്രീകള് ദാമ്പത്യത്തിലും പുരുഷനു മേല് അധിശത്വം നേടിയെന്നു വരാം.
വിര്ഗോ( Aug 24-Sept 23)
സ്ത്രീയുടെ രൂപമുള്ള വിര്ഗോ രാശിക്കാരും നേതൃ സ്വഭാവവും തന്റേടമുള്ളവരുമാണ്.
വിര്ഗോ വിഭാഗത്തില് പെട്ടവര് മറ്റുള്ളവരുടെ മനസു വിഷമിപ്പിച്ചാണെങ്കിലും തങ്ങളുടെ ബോസി സ്വഭാവം കൊണ്ട് കാര്യങ്ങള് നടത്തിയെടുക്കാന് മിടുക്കരാണ്. ജോലികളില് പ്രത്യേകിച്ചും. ദാമ്പത്യത്തിനും ഇവര് മേല്ക്കൈ നേടുമെന്നു പറയാം. കാരണം പങ്കാളിയെ അടക്കി ഭരിയ്ക്കാനും തങ്ങളുടെ ഇഷ്ടം നടത്തിയെടുക്കാനും ഇവര് ശ്രമിയ്ക്കും.സ്ത്രീയുടെ രൂപമുള്ള വിര്ഗോ രാശിക്കാരും നേതൃ സ്വഭാവവും തന്റേടമുള്ളവരുമാണ്. സ്ത്രീകള് മേല്ക്കോയ്മ നേടുന്ന ദാമ്പത്യമാകുമെന്നു വേണം, പറയാന്
ലിബ്ര( Sept 24-Oct 23 )
ലിബ്ര വിഭാഗത്തില് പെട്ടവരും ഭരിയ്ക്കുന്ന, മറ്റുള്ളവര്ക്കു മേല് അധീനത്വം സ്ഥാപിയ്ക്കുന്ന വിഭാഗക്കാരാണ്. ദാമ്പത്യത്തിലും തൊഴിലിലും മാത്രമല്ല, ഏതു കാര്യങ്ങളിലും കയ്യടക്കം നേടിയെടുക്കുന്നവര്. മറ്റുള്ളവരെ തങ്ങളുടെ നിര്ദേശപ്രകാരം നിയന്ത്രിയ്ക്കാന് ശ്രമിയ്ക്കുന്നവര്. അടക്കി ഭരിയ്ക്കുന്ന രാശിക്കാരുടെ കൂട്ടത്തില് ഇവരും പെടുന്നു.
ലിയോ (July 23-Aug 23)
വല്ലാതെ ഭരിയ്ക്കുന്ന സ്വഭാവമില്ലെങ്കിലും ലിയോ വിഭാഗത്തില് പെട്ടവര് ഏതു വിധേനയും കാര്യങ്ങള് തങ്ങളുടെ രീതിയില് അടുപ്പിയ്ക്കാന് ശ്രമിയ്ക്കുന്നവരാണ്. ഭരിയ്ക്കുന്ന സ്വഭാവമാണ് ശരിയായ രീതിയെന്ന കാഴ്ചപ്പാടുള്ളവരാണ് ലിയോ രാശിയില് പെട്ടവര്. അതായത് ഭരിയ്ക്കുന്നതു തങ്ങളുടെ അവകാശമാണെന്നു കരുതുന്നവര്.
സ്കോര്പിയോ (Oct 24-Nov 22)
സ്കോര്പിയോ വിഭാഗത്തില് പെട്ടവരും മറ്റുള്ളവര്ക്കു മേല് അധീശത്വം ചെലുത്തി തങ്ങള്ക്കിഷ്ടമുള്ള കാര്യങ്ങള് നടത്തിയെടുക്കും. എന്നാല് തങ്ങള് വിചാരിയ്ക്കുന്ന രീതിയില് കാര്യങ്ങള് പോകുന്നില്ലെന്നു തോന്നിയാല് ഇവര് തനിയെ ജോലിയെടുക്കാനും ശ്രമിയ്ക്കാനും തയ്യാറാകുകയും ചെയ്യും. അതായത് ഭരിയ്ക്കുന്നതു തങ്ങളുടെ അവകാശമാണെന്നു കരുതുന്നവര്. എപ്പോഴും മറ്റുള്ളവരെ ആശ്രിയിക്കില്ലെന്നു ചുരുക്കം.
പീസസ് (Feb 19-Mar 20 )
പീസസ് വിഭാഗത്തില് പെട്ടവര് മറ്റു മൂന്നു സോഡിയാക് സൈനുകള് പോലെ ഭരണകാര്യത്തില് അത്ര കര്ക്കശക്കാരല്ലെങ്കിലും മോശമാണെന്നു പറയാനാകില്ല. എന്നാല് മറ്റു മൂന്നു രാശിക്കാരെ പോലെ കടുംപിടുത്തമുള്ളവരുമാകില്ല ഈ രാശിക്കാര്. എന്നാല് ഏതു വിധേനയും തങ്ങളുടെ ഇഷ്ടങ്ങള് നടത്തിയെടുക്കാന് ഇവര് ശ്രമയ്ക്കുകയും ചെയ്യും.