സോഡിയാക് സൈന്‍ പ്രകാരം ഇവ ഭാഗ്യം നല്‍കും

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ ജനന മാസപ്രകാരമാണ് സാധാരണയായി കണ്ടെത്തുന്നത്. രാശി എന്നു പറയാം. ഓരോ രാശിപ്രകാരവും ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയുന്നുണ്ട്.

സോഡിയാക് സൈന്‍ പ്രകാരം ചില കാര്യങ്ങള്‍, ചില വസ്തുക്കള്‍ ഭാഗ്യം കൊണ്ടുവരുന്നവയാണ്. ഇത് അനുസരിയ്ക്കുന്നത് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഭാഗ്യദായകമാകുമെന്നാണ് സോഡിയാക് സൈന്‍ പ്രകാരമുള്ള കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്ന ശാസ്ത്രം പറയുന്നത്.

നിങ്ങളുടെ സോഡിയാക് സൈന്‍ പ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന വസ്തു, കാര്യം എന്തെന്നറിയൂ,

ഏരീസ്

ഏരീസ്

ഇഷ്ടപ്പെട്ടതിനെ പിന്‍തുടരുന്ന സ്വഭാവമാണ് ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക്. ഇതിനു മുന്നിലുണ്ടാകുന്ന തടസങ്ങളൊന്നും ഇവര്‍ കാര്യമാക്കില്ല. കീ അതായത് താക്കോലാണ് ഇവരുടെ ഭാഗ്യവസ്തു. ഇതു കയ്യില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യം നല്‍കും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 7 എന്ന നമ്പര്‍ ഭാഗ്യം കൊണ്ടുവരും. ഈ നമ്പര്‍ തെരഞ്ഞെടുക്കുന്നതും ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതും ഭാഗ്യദായകമാണ്.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് കാറിലും ബെഡ്‌റൂമിലുമെല്ലാം ഡെക്കറേറ്റീവ് വസ്തുക്കള്‍ അഥവാ അലങ്കാര വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഫസി ഡയസ് ഇതിനു പറ്റിയ വഴിയാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലേഡി ബഗ് ഭാഗ്യദായകമാണ്. ഇവര്‍ പൊതുവെ ജീവിച്ചിരിക്കുന്നതിനോട് താല്‍പര്യപ്പെടുന്നതിനാല്‍ ജീവിച്ചിരിക്കുന്ന ലേഡി ബഗ് കൂടുതല്‍ നല്ലത്. ചുവപ്പില്‍ കറുത്ത പൊട്ടുള്ള ചെറിയ ജീവി ആണിത്. അല്ലെങ്കില്‍ ഇതുപോലെയുള്ള രൂപം വയ്ക്കാം.

രത്‌നക്കല്ല്‌

രത്‌നക്കല്ല്‌

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രത്‌നക്കല്ല്‌

ഭാഗ്യദായകമാണ്. ഇന്ദ്രനീലക്കല്ലും ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന ഒന്നാണ്.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കണ്ണു തട്ടാതിരിയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരാനും നിര്‍ഭാഗ്യം മാറ്റാനും സഹായിക്കും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ട്രയാംഗില്‍ ഭാഗ്യദായകമാണെന്നു പറയാം. ട്രയാംഗിളുകള്‍ കയ്യിലോ വീട്ടിലോ ഓഫീസിലോ സൂക്ഷിയ്ക്കുന്നത് നല്ലതാണ്.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഹോഴസ്ഷൂ ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്. ഇത് വലുതാണെങ്കില്‍ കൂടുതല്‍ നല്ലതായിരിക്കും.

 സാജിറ്റേറിയന്‍

സാജിറ്റേറിയന്‍

ഫോക്‌സ് റാബിറ്റ് ഫൂട്ട് കീ ചെയിനുകളും മറ്റു ഷോപ്പുകളില്‍ ലഭിയ്ക്കും. സാജിറ്റേറിയന്‍സിന് ഇത് ഏറെ ഭാഗ്യദായകകമാണ്. ഫോക്‌സ് റാബിറ്റ് ഷുട്ടിനെ കാണിയ്ക്കുന്ന എന്തായാലും മതിയാകും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാലിലയുടെ ഷേപ്പിലെ ക്ലോവേഴ്‌സ് ഭാഗ്യദായകമാണ്. ഇതാണ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന വസ്തു.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏതെങ്കിലും പുഴുവിന്റെയോ പ്രാണികളുടേയോ കീടങ്ങളുടേയോ ചിത്രമോ രൂപമോ സൂക്ഷിയ്ക്കുന്നത് ഭാഗ്യം നല്‍കുന്ന ഒന്നാണ്.

 പീസസ്

പീസസ്

ഡ്രീം ക്യാച്ചര്‍ എന്നൊരു വസ്തുവുണ്ട്. ഇത് പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്കു ഭാഗ്യം കൊണ്ടുവരും. ഒരു വളയത്തല്‍ തൂവലുകള്‍ തൂങ്ങിക്കിടക്കുന്നതു പോലെയുള്ള രൂപമാണിത്. ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിയ്ക്കപ്പെടുന്ന രൂപം.

English summary

Lucky Charms According To Your Zodiac Sign

Lucky Charms According To Your Zodiac Sign, read more to know about
Subscribe Newsletter