For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹമോതിരം എന്തുകൊണ്ട് നാലാം വിരലില്‍?

|

വിവാഹ മോതിരം എല്ലാവരും നാലാം വിരലില്‍ ധരിയ്ക്കുന്നത് പണ്ടു മുതലേ ഉള്ള പ്രവണതയാണ്. എന്നാല്‍ എന്തുകൊണ്ട് ഇത് നാലാം വിരലില്‍ ധരിയ്ക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?

പ്രധാനമായും സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന് നമുക്ക് പറയാം. ഇടതുകൈയ്യിലെ നാലാമത്തെ വിരലിലാണ് സാധാരണയായി വിവാഹമോതിരം ധരിയ്ക്കുന്നത്.

എന്നാല്‍ നമ്മള്‍ മാത്രമല്ല ലോകത്തിന്റെ നാനാവിധ കോണുകളിലും ഉള്ളവര്‍ ഈ വിരലില്‍ തന്നെയാണ് വിവാഹ മോതിരം ധരിയ്ക്കുന്നത്. എന്തുകൊണ്ടാണ് ഈ വിരലില്‍ തന്നെ വിവാഹ മോതിരം ധരിയ്ക്കുന്നത് എന്ന് നോക്കാം.

മോതിരവിരലും ജീവിതപങ്കാളിയും

മോതിരവിരലും ജീവിതപങ്കാളിയും

ചൈനക്കാരുടെ വിശ്വാസപ്രകാരം കൈയ്യിലെ വിരലുകളെല്ലാം കുടുംബത്തിന്റെ ഓരോ ഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. പെരുവിരല്‍ കുടുംബത്തേയും ചൂണ്ടു വിരല്‍ കൂടപ്പിറപ്പുകളേയും നടുവിരല്‍ നിങ്ങളേയും മോതിരവിരല്‍ ജീവിതപങ്കാളിയേയും ചെറുവിരല്‍ കുട്ടികളേയുമാണ് സൂചിപ്പിക്കുന്നത്.

സ്‌നേഹത്തിന്റെ അടയാളം

സ്‌നേഹത്തിന്റെ അടയാളം

സ്‌നേഹത്തിന്റെ അടയാളമായാണ് ഗ്രീക്ക്കാര്‍ നടുവിരലിനെ കാണുന്നത്. ഇടതുകൈയ്യുടെ നാലം വിരലില്‍ നിന്നും ഒരു ഞരമ്പ് ഹൃദയവുമായി ബന്ധിപ്പിക്കുന്നുണ്ട് എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടാണ് ഈ വിരലില്‍ സ്‌നേഹത്തിന്റെ പ്രതീകമായ വിവാഹ മോതിരം അണിയാന്‍ കാരണം.

പരിക്കും വിവാഹ മോതിരവും

പരിക്കും വിവാഹ മോതിരവും

സാധാരണയായി നമ്മള്‍ വലതുകൈ ഉപയോഗിക്കുമ്പോള്‍ മധ്യവിരലിന് പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് പലരും ഇടതുകൈയ്യുടെ നാലം വിരല്‍ മോതിരവിരലായി ഉപയോഗിക്കുന്നത്.

വിവാഹമോതിരം സുരക്ഷിതനായി ഇരിയ്ക്കാന്‍

വിവാഹമോതിരം സുരക്ഷിതനായി ഇരിയ്ക്കാന്‍

വിവാഹ മോതിരം സുരക്ഷിതമായി ഇരിയ്ക്കാന്‍ ഏറ്റവും പറ്റിയ വിരല്‍ നാലാം വിരല്‍ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇടതു കൈയ്യുടെ നാലാം വിരല്‍ മോതിരവിരലായി ഉപയോഗിക്കുന്നത്.

English summary

Why Are Wedding Rings Worn on the 4th Finger of the Left Hand

The reason why wedding rings are known to be circular in shape is because a circle has no beginning and no end; hence why marriages are meant to last forever.
Story first published: Saturday, September 3, 2016, 11:39 [IST]
X
Desktop Bottom Promotion