ഓരോ ദിവസവും ചെയ്യൂ, സമ്പത്ത് കൈയ്യില്‍ നില്‍ക്കും

Posted By:
Subscribe to Boldsky

സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെ ഒരിക്കലും ജീവിതത്തില്‍ ഉന്നതിയിലെത്താന്‍ കഴിയില്ല. സാമ്പത്തിക നേട്ടത്തിനും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ഇള്ള ജീവിതത്തിനുമാണ് നമ്മളെല്ലാവരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പലപ്പോഴും ഭാഗ്യം തുണയ്ക്കാത്തത് തന്നെ നമ്മുടെ സാമ്പത്തികാടിത്തറ താളം തെറ്റാന്‍ കാരണമാകുന്നു. നിങ്ങളുടെ ജന്മമാസം 2017-ല്‍ നേട്ടം തരുമോ?

എന്നാല്‍ സാമ്പത്തികമായി എപ്പോഴും ഉന്നതിയിലെത്താന്‍ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാം. ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അത് നമ്മളെ സാമ്പത്തികമായി സഹായിക്കും എന്നാണ് വിശ്വാസം. എന്തൊക്കെയാണ് ഇത്തരത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. പുരുഷന്‍മാര്‍ പേടിയ്ക്കണം താടിയെ, കാരണം

ഞായറാഴ്ച

ഞായറാഴ്ച

ഞായറാഴ്ച ജോലിയ്ക്ക് പോകാനോ എന്തിനെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു പാന്‍ കഴിയ്ക്കുന്നത് നല്ലതാണ്. എല്ലാ ഞാറാഴ്ചയും ഇത് തുടര്‍ന്ന് പോരുക. ഇത് നിങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാക്കും എന്നാണ് വിശ്വാസം.

തിങ്കളാഴ്ച

തിങ്കളാഴ്ച

തിങ്കളാഴ്ച പൊതുവേ പല കാര്യങ്ങള്‍ക്കും മടിയുള്ള ദിവസമാണ്. അത്‌കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാനും പോസിറ്റീവ് എനര്‍ജി ലഭിയ്ക്കാനും വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് കണ്ണാടിയില്‍ നോക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് സാമ്പത്തികലാഭവും ഉണ്ടാക്കും എന്നാണ് പറയുന്നത്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ഹിന്ദുവിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന്‍ സേവ നടത്തുന്നത് നല്ലതാണ്. അതിനു ശേഷം പ്രഭാത ഭക്ഷണത്തിനു മുന്‍പായി അല്‍പം മധുരം കഴിയ്ക്കാം. ഇത് സാമ്പത്തിക നേട്ടവും സ്വസ്ഥതയും തരും എന്നാണ് വിശ്വാസം.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ചയാകുമ്പോഴേക്ക് ആഴ്ചയുടെ പകുതിയായി. ഈ ദിവസം കര്‍പ്പൂര തുളസി ചവയ്ക്കുന്നത് നല്ലതാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിനു പോകുന്നതിനു മുന്‍പ് കര്‍പ്പൂര തുളസി ചവച്ച്ിട്ട് പോകുന്നത് ഐശ്വര്യം കൊണ്ട് വരും.

വ്യാഴാഴ്ച

വ്യാഴാഴ്ച

ഓരോ ആഴ്ചയും പ്രധാനപ്പെട്ട ഒരു കാര്യമെങ്കിലും ചെയ്യാനുണ്ടാവും. എന്നാല്‍ അതിനായി വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് അല്‍പം കടുകോ അല്ലെങ്കില്‍ ജീരകമോ കഴുകി വൃത്തിയാക്കി കൈയ്യില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച പൊതുവേ ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല എന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ഇതിനെ മറികടക്കാനും എല്ലാ കാര്യങ്ങളും ശുഭമാക്കാനും രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്.

 ശനിയാഴ്ച

ശനിയാഴ്ച

ഇഞ്ചിയുടെ ഗുണങ്ങള്‍ നമ്മളാരും അറിയാത്തതല്ല. എന്നാല്‍ എല്ലാ ശനിയാഴ്ചയും അല്‍പം ഇഞ്ചി എടുത്ത് നെയ് കൂട്ടി കഴിയ്ക്കുന്നത് കാര്യങ്ങളെല്ലാം ഉഷാറാക്കും.

English summary

Seven tips to boost fame and wealth

From Monday to Sunday, do these 7 things each day for name, fame and wealth!
Story first published: Tuesday, December 27, 2016, 12:06 [IST]