സന്താനരേഖ പറയുന്ന ലക്ഷണങ്ങള്‍ അത്ഭുതപ്പെടുത്തും

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രത്തിന് നമ്മുടെ നാട്ടില്‍ അത്രത്തോളം പ്രചാരമുണ്ട. കൈ നോക്കി ഭാവിയും ഭൂതവും പ്രവചിക്കാന്‍ കഴിയുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ട്. നമ്മുടെ സംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട് ഹസ്തരേഖാ ശാസ്ത്രത്തിനും. മനുഷ്യന്റെ കൈ നോക്കി അവന്റെ ഭൂതവും ഭാവിയും എല്ലാം മുടിനാരിഴ കീറി പറയാന്‍ കഴിയും.

നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....

കൈയ്യിലെ ഓരോ രേഖയ്ക്കും ഇത്തരത്തില്‍ ഓരോ കഥകള്‍ പറയാനുണ്ടാവും. അതില്‍ വളരെ പ്രധാനപ്പെട്ട ചിലതാണ് വിവാഹരേഖ, സന്താനരേഖ, ഹൃദയരേഖ തുടങ്ങിയവ. ഇതില്‍ സന്താനരേഖയ്ക്ക് ചിലത് പറയാനുണ്ട്. എത്ര കുട്ടികള്‍, കുട്ടികളുടെ ആരോഗ്യം. ഇരട്ടക്കുട്ടികളാണോ തുടങ്ങിയ കാര്യങ്ങള്‍ വരെ കൈരേഖ നോക്കി പറയാന്‍ കഴിയും.

ഈ നുണക്കുഴിയ്ക്കു പുറകില്‍....

 സന്താനരേഖ എവിടെ

സന്താനരേഖ എവിടെ

വിവാഹരേഖയോട് തൊട്ട് ചെറുവിരലിനടുത്തായി ചെറുതായി കാണപ്പെടുന്ന രേഖകളാണ് സന്താന രേഖ. അതിന്റെ എണ്ണമനുസരിച്ചാണ് കുട്ടികളുടെ എണ്ണം കൈരേഖ നോക്കി പറയുന്നത്.

പുരുഷന്റെ കൈയ്യില്‍

പുരുഷന്റെ കൈയ്യില്‍

പുരുഷന്റെ കൈയ്യിലെ സന്താന രേഖ നല്ലതുപോലെ തെളിഞ്ഞ് കാണപ്പെടുന്നുവെങ്കില്‍ കുട്ടികള്‍ ആരോഗ്യമുള്ളവരായിരിക്കും എന്നതിന്റെ സൂചനയാണ്. രേഖ അല്‍പം മങ്ങിയതോ മറ്റു രേഖകളുമായി കൂട്ടിമുട്ടുന്നതോ ആണെങ്കില്‍ കുട്ടികള്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് കാര്യം.

 സ്ത്രീയുടെ കൈയ്യിലെ രേഖ

സ്ത്രീയുടെ കൈയ്യിലെ രേഖ

സ്ത്രീയുടെ കൈയ്യിലെ രേഖ സൂചിപ്പിക്കുന്നത് പലപ്പോഴും കുട്ടികളുടെ എണ്ണത്തെയാണ്. രേഖയുടെ എണ്ണമനുസരിച്ചായിരിക്കും കുട്ടികള്‍ ജനിയ്ക്കുന്നത്.

 രേഖാഗ്രം രണ്ടായി പിരിഞ്ഞാല്‍

രേഖാഗ്രം രണ്ടായി പിരിഞ്ഞാല്‍

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് സന്താനരേഖയില്‍ ഏതെങ്കിലും രേഖയുടെ ആഗ്രം രണ്ടായി പിരിഞ്ഞതാണെങ്കില്‍ ഇത് ഇരട്ടക്കുട്ടികള്‍ ജനിയ്ക്കുന്നതിന് കാരണമാകും എന്നാണ് സൂചിപ്പിക്കുന്നത്.

 രേഖ നല്ലതുപോലെ തെളിഞ്ഞതാണെങ്കില്‍

രേഖ നല്ലതുപോലെ തെളിഞ്ഞതാണെങ്കില്‍

സന്താനരേഖ നല്ലതുപോലെ തെളിഞ്ഞതാണെങ്കില്‍ അത് ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കുട്ടികള്‍ ആരോഗ്യമുള്ളവരായിരിക്കും എന്നും സൂചിപ്പിക്കുന്നു.

രേഖ മങ്ങിയതാണെങ്കില്‍

രേഖ മങ്ങിയതാണെങ്കില്‍

ഹസ്തരേഖാശാസ്ത്രമനുസരിച്ച് കൈരേഖയില്‍ സന്താനരേഖ മങ്ങിയതാണെങ്കില്‍ പെണ്‍കുട്ടികള്‍ ജനിയ്ക്കും എന്നാണ് സൂചിപ്പിക്കുന്നത്.

 രേഖ പിരിഞ്ഞു പോയതെങ്കില്‍

രേഖ പിരിഞ്ഞു പോയതെങ്കില്‍

സന്താനരേഖയില്‍ തുടക്കം മുതല്‍ രേഖ പിരിഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കുട്ടികളിലെ ഉന്മേഷക്കുറവും അനാരോഗ്യവുമാണ്. എപ്പോഴും രോഗങ്ങളുടെ പിടിയിലായിരിക്കും നിങ്ങളുടെ കുട്ടികള്‍.

രേഖയുടെ അറ്റത്തുള്ള മടക്ക്

രേഖയുടെ അറ്റത്തുള്ള മടക്ക്

സന്താനരേഖയുടെ അറ്റത്തുള്ള മടക്ക് സൂചിപ്പിക്കുന്നതും കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങളിലുള്ള പ്രയാസത്തെയാണ്. അനാരോഗ്യത്തേക്കാള്‍ ഉപരി സാമ്പത്തികമായി കുട്ടികള്‍ക്ക് വളരാനുള്ള ചുറ്റുപാട് ഉണ്ടാവില്ല എന്നതാണ്.

 വളഞ്ഞ് പുളഞ്ഞ രേഖ

വളഞ്ഞ് പുളഞ്ഞ രേഖ

സന്താനരേഖ അവസാനിയ്ക്കുന്നിടം വളഞ്ഞ് പുളഞ്ഞ് ആണ് ഉള്ളതെങ്കില്‍ കുട്ടികളിലെ മോശം സ്വഭാവത്തേയും സ്വഭാവ വൈകല്യത്തേയുമാണ് സൂചിപ്പിക്കുന്നത്.

English summary

Line of children on the palm chinese palmistry hand reading

The children lines are the upright lines below the base of little finger and above the marriage line. In Chinese palmistry reading, they indicate the number of children a person may have and the life status of the children.
Story first published: Tuesday, June 28, 2016, 13:15 [IST]