For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യം വരും ഈ മൃഗങ്ങളെ വളര്‍ത്തിയാല്‍

|

ജീവിതം എപ്പോഴും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണ്. ഏത് വിധേനയും ഭാഗ്യം കൊണ്ട് വരാനാണ് പലപ്പോഴും നമ്മളെല്ലാവരും ശ്രമിക്കുന്നത്. ഭാഗ്യപരീക്ഷണങ്ങള്‍ നിറഞ്ഞ ജീവിതം നമ്മളെ ജീവിതത്തിന്റെ ആകാംഷയിലേക്കെത്തിക്കുന്നു.

എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന ചില മൃഗങ്ങള്‍ നമുക്ക് ഭാഗ്യം കൊണ്ടു വരും എന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും മൃഗങ്ങള്‍ നിര്‍ഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ് എന്നാണ് പറയുന്നത്. എന്നാല്‍ ഏതൊക്കെ മൃഗങ്ങളാണ് ഇത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടു വരിക എന്ന് നോക്കാം.

 മുയല്‍

മുയല്‍

മുയലിനെ വീട്ടില്‍ വളര്‍ത്തുന്നവര്‍ കുറവല്ല. മുയലിനെ വീട്ടില്‍ വളര്‍ത്തിയാല്‍ ഇത് വീട്ടിലെ ദമ്പതികള്‍ക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിയ്ക്കാനും സാമ്പത്തിക ലാഭത്തിനും കാരണമാകുന്നു.

 പ്രാവ്

പ്രാവ്

ഒരു രസത്തിനെങ്കിലും പ്രാവിനെ വളര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. പ്രാവിനെ വളര്‍ത്തുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് പറയുന്നത്.

പശു

പശു

പശു ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ കുറവായിരിക്കും. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് പശു. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും.

മത്സ്യം

മത്സ്യം

അക്വേറിയത്തില്‍ മത്സ്യത്തെ വളര്‍ത്തുന്നവരുണ്ട്. ഇത് വീടിന് ഭംഗി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല പലപ്പോഴും വീടിന്റെയും വീട്ടുകാരുടേയും സൗഭാഗ്യത്തിന് കാരണമാകും എന്നാണ് പറയുന്നത്.

 നായ

നായ

നായകള്‍ മനുഷ്യന്റെ ഓമനകളാണ്. വീട്ടിലെ അംഗത്തെപ്പോലെയാണ് പലപ്പോഴും നായകളെ വളര്‍ത്തുന്നത്. ഇത് കുടുംബത്തിന്റെ ആരോഗ്യത്തിനും കുടുംബാംഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും കാരണമാകുന്നു.

 തവള

തവള

തവളയെ വളര്‍ത്തുന്നവര്‍ ആരും തന്നെയില്ല. എന്നാല്‍ വാസ്തുശാസ്ത്രമനുസരിച്ച് തവളയെ വളര്‍ത്തുന്നത് വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരുന്നു.

പൂച്ച

പൂച്ച

പൂച്ചയെ വളര്‍ത്തുന്നവരും കുറവല്ല. എന്നാല്‍ ഹിന്ദു വിശ്വാസമനുസരിച്ച് പൂച്ച വീട്ടില്‍ ദൗര്‍ഭാഗ്യം കൊണ്ടു വരുന്നവരാണ്. അതുകൊണ്ട് തന്നെ പൂച്ചയെ വളര്‍ത്തുന്നത് പലരും ഒഴിവാക്കുന്നു.

 കുതിര

കുതിര

കുതിരയെ വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണെങ്കിലും നമ്മുടെ ഭാവിയ്ക്കും ജീവിതവിജയത്തിനും കുതിരയെ വളര്‍ത്തുന്നത് നല്ലതാണ്.

 തത്ത

തത്ത

സാധാരണമാണ് വീടുകളില്‍ തത്തയെ വളര്‍ത്തുന്നത്. എന്നാല്‍ തത്തയെ വളര്‍ത്തുമ്പോള്‍ പലപ്പോഴും അത് നിര്‍ഭാഗ്യമാണ് എന്നാണ് പറയപ്പെടുന്നത്.

English summary

Is your pet bringing you good or bad luck

We all love keeping pets, don't we. However is your pet bringing you good or bad luck. Let's find out.
Story first published: Tuesday, July 5, 2016, 13:00 [IST]
X
Desktop Bottom Promotion