ചില വെള്ളിയാഴ്ച ചിന്തകള്‍, കാര്യങ്ങള്‍

Posted By:
Subscribe to Boldsky

വെള്ളിയാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിയ്ക്കുന്ന ജോലിക്കാരും വിദ്യാര്‍ത്ഥികളുമാണ് ഇതില്‍ പ്രധാനമായും വരുന്നത്. മറ്റു കാരണങ്ങള്‍ കൊണ്ട് വെള്ളിയാഴ്ചകളെ പ്രണയിക്കുന്നവരുമുണ്ട്.

ആഴ്ചയില്‍ ശനിയും ഞായറും അവധിയുള്ള ജോലിക്കാരുടെ വെള്ളിയാഴ്ച ചിന്തകളും പ്രവൃത്തികളുമെല്ലാം ഏതെല്ലാം വിധത്തിലായിരിയ്ക്കും. ചിന്തിയ്ക്കുന്നതു നന്നായിരിയ്ക്കും.

Friday

ഇവര്‍ രാവിലെ ഓഫീസിലേയ്ക്കു വരുന്നതു തന്നെ സന്തോഷത്തോടെയായിരിയ്ക്കും. കാരണം വെള്ളിയാഴ്ച.

ക്ലോക്കിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നവരും പതിവ്. എങ്ങനെയെങ്കിലും ജോലിസമയം കഴിഞ്ഞു കിട്ടാനുള്ള കാത്തിരിപ്പ്.

വെള്ളിയാഴ്ചകളില്‍ ജോലിയ്ക്കിടയില്‍ നിന്നും ബ്രേക്കെടുക്കുന്നതും ലഞ്ച് സമയം ദീര്‍ഘിപ്പിയ്ക്കുന്നതും പലരുടേയും ശീലമാണ്. കാരണമൊന്നേയുള്ളൂ, ഇന്നു വെള്ളിയാഴ്ചയാണ്.

അവധി ദിവസങ്ങളില്‍ ജോലിഭാരം വരാതിരിയ്ക്കാനായി കഠിനായി പ്രയത്‌നിച്ചു ജോലികള്‍ തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു വിഭാഗവുമുണ്ട. ഇതിന് അല്‍പനേരം കൂടുതലിരിയ്ക്കണമെങ്കിലും ഇവര്‍ക്കു കുഴപ്പമില്ല.

Friday 2

ചിലരുണ്ട്, വെള്ളിയാഴ്ചകളില്‍ അല്‍പം നേരത്തെ ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍.

ജോലിസമയം തീരാറാകുമ്പോഴേയ്ക്കും പലരുടേയും മനസില്‍ വല്ലാത്തൊരു ആശ്വാസവും സന്തോഷവും അനുഭവപ്പെടും. സ്വര്‍ഗത്തിലെത്തിയതു പോലുള്ള ഒരു പ്രതീതിയുണ്ടാകും. നല്ല പാചകക്കാര്‍ പുരുഷന്മാരോ??

Read more about: pulse
English summary

Thoughts We Have On Friday

Here are some of the thoughts we all have on a Friday evening. Take a look at some of these predictable thoughts.
Story first published: Friday, January 23, 2015, 12:27 [IST]