For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്കുണ്ടോ ആത്മവിശ്വാസം?

By Super
|

ആത്മവിശ്വാസം എന്നത് ചിലര്‍ക്ക് ലഭിക്കുന്ന അനുഗ്രഹമാണ്. ആത്മവിശ്വാസം പെണ്‍കുട്ടികള്‍ക്ക് ഒരു മികച്ച ആയുധവും, ആണ്‍കുട്ടികള്‍ക്ക് വലിയ ഒരു സമ്പാദ്യവുമാണ്. ആത്മവിശ്വാസം നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ദുഖം അകറ്റി നിര്‍‌ത്തുകയും ചെയ്യും.

അതേ സമയം തന്നെ നിങ്ങള്‍ക്ക് അമിത ആത്മവിശ്വാസമുണ്ടെങ്കില്‍ ജീവിതത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടതായി വരുകയും ചെയ്യും. ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ സന്തുലനം നിലനിര്‍ത്തേണ്ടതും ജാഗ്രത പലുര്‍ത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടോ ഇല്ലയോ എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

1. ഭീരുത്വമില്ല

1. ഭീരുത്വമില്ല

ആത്മവിശ്വാസമുള്ളവര്‍ മറ്റുള്ളവരെ തങ്ങളുടെ കീഴിലാക്കാന്‍ ശ്രമിക്കില്ല. അവര്‍ മറ്റുള്ളവരുമായി മോശമായ മത്സരങ്ങളിലേര്‍പ്പെടില്ല. അവര്‍ മറ്റുള്ളവരെ തങ്ങളുടെ കഴിവുകൊണ്ട് ഉയര്‍ത്തിയെടുക്കുകയും, അസൂയക്ക് വിധേയരാവുകയുമില്ല. അവരുടെ ചിന്തകള്‍ സാധാരണക്കാരുടേതില്‍ നിന്നും ഉയര്‍ന്ന നിലയിലായിരിക്കും.

2. അവകാശവാദമില്ല

2. അവകാശവാദമില്ല

ആത്മവിശ്വാസമുള്ളവരുമായി ഒരാള്‍ക്ക് അഭിപ്രായ ഭിന്നതയുണ്ടായാല്‍ അവര്‍ അവകാശവാദങ്ങളുന്നയിക്കില്ല. പക്ഷേ പ്രായോഗികമായി അവര്‍ തങ്ങളുടെ ഭാഗത്തെ ശരി തെളിയിക്കും. ഇതായിരിക്കും എതിര്‍ക്കുന്നവര്‍ക്കുള്ള ശരിയായ മറുപടി. പ്രായോഗികമായി തങ്ങള്‍ ശരിയാണെന്ന് അവര്‍ കാണിച്ച് തരും.

3. താരതമ്യമില്ല

3. താരതമ്യമില്ല

എല്ലാ വ്യക്തികളും സവിശേഷമായ കഴിവുകളാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ നിങ്ങള്‍ സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വയം പരിമിതികള്‍ സൃഷ്ടിക്കുകയാണ്. നിങ്ങള്‍ താരതമ്യപ്പെടുത്തുന്ന വ്യക്തിയേക്കാള്‍ ഏറെ മെച്ചപ്പെട്ട ആളായിരിക്കാം നിങ്ങള്‍.

4. ആത്മവിശ്വാസമുള്ളവര്‍ കരയില്ല

4. ആത്മവിശ്വാസമുള്ളവര്‍ കരയില്ല

പരാജയങ്ങളോ പിഴവുകളോ സംഭവിച്ചാല്‍ ആത്മവിശ്വാസമുള്ളവര്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള വഴി കാണിച്ചതായാണ് അവര്‍ക്ക് തോന്നുക. തങ്ങളുടെ ജീവിതത്തില്‍ പഠനത്തിനും അനുഭവത്തിനുമായി അവര്‍ റിസ്കുകള്‍ ഏറ്റെടുക്കും. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിലും അവര്‍ക്ക് ഭയമില്ല.

5. നിരാശയില്ല

5. നിരാശയില്ല

തങ്ങളെപ്പറ്റി മോശമായി സംസാരിക്കുന്നത് കേട്ടാല്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് ദുഖം തോന്നില്ല. അവര്‍ക്ക് തങ്ങളുടെ കഴിവുകളും മികവുകളും അറിയാം. തങ്ങളെക്കുറിച്ച് മോശമായി കേട്ടാല്‍ അവര്‍ അത് ചിരിച്ചുതള്ളും. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

6. മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കുന്നു

6. മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കുന്നു

ആത്മവിശ്വാസമുള്ള ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അയാളെ നിങ്ങള്‍ ഇഷ്ടപ്പെടും. അത്തരത്തില്‍ ഒരാളാവുക. അതു വഴി നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് പകര്‍ത്തുന്നതിനേക്കാള്‍ അവര്‍ നിങ്ങളില്‍ നിന്ന് പഠിക്കും. ഇത് ആത്മവിശ്വാസമുള്ളവരുടെ ഒരു പ്രധാന ലക്ഷണമാണ്.

7. ഒഴിവുകഴിവുകളില്ല

7. ഒഴിവുകഴിവുകളില്ല

ആത്മവിശ്വാസമുള്ളവര്‍ ജീവിതത്തില്‍ ചിലത് നേടാന്‍ ശ്രമിക്കും. നേടാന്‍ പ്രയാസമുള്ളവയാണെന്ന് അറിയാമെങ്കിലും അവര്‍ അതിനായി ശ്രമിക്കും. അവര്‍ ഒഴിവുകഴിവുകള്‍ പറയുകയോ നിരസിക്കുകയോ ഇല്ല. അവര്‍ എല്ലായ്പ്പോഴും 'ഞാന്‍ ശ്രമിച്ച് നോക്കാം' എന്നാണ് പറയുക.

8. പ്രാവര്‍ത്തികമായ ആശയങ്ങള്‍

8. പ്രാവര്‍ത്തികമായ ആശയങ്ങള്‍

മറ്റുള്ളര്‍ക്ക് വിചിത്രമായി തോന്നാമെങ്കില്‍ പോലും ആത്മവിശ്വാസമുള്ളവര്‍ തങ്ങളുടെ ആശയങ്ങള്‍ പറയാന്‍ മടിക്കില്ല. അവര്‍ക്ക് അതിന് വേണ്ടി പരിശ്രമിക്കാനും വിജയമാക്കാനുമുള്ള ഇച്ഛാശക്തിയുണ്ട്.

Read more about: pulse സ്പന്ദനം
English summary

Things That Show You Have Confidence

The signs of a confident person are many. Know how to get confidence in yourself. To build self confidence in yourself read on the article.
X
Desktop Bottom Promotion