നിങ്ങള്‍ക്കറിയണ്ടേ നിങ്ങളുടെ ജന്മസംഖ്യാ ഫലം?

Posted By:
Subscribe to Boldsky

സംഖ്യകളുടെ ശാസ്ത്രമാണ് സംഖ്യാ ശാസ്ത്രം. അതുകൊണ്ടു തന്നെ അതിന്റേതായ പ്രാധാന്യം എന്നും എപ്പോഴും ജ്യോതിഷ ശാസ്ത്രത്തില്‍ സംഖ്യാ ശാസ്ത്രത്തിന് ലഭിയ്ക്കുന്നുണ്ട്. ഒരാളുടെ ജനനത്തീയതി വെച്ചു തന്നെ അയാളുടെ ഭാവി കാര്യങ്ങളുള്‍പ്പെടെ പ്രവചിക്കാന്‍ കഴിയുമെന്നതാണ് സംഖ്യാശാസ്ത്രത്തിന്റെ പൊരുള്‍.

ജന്മദിനം പറയും നിങ്ങളുടെ ഭാഗ്യ-നിര്‍ഭാഗ്യം!!

എങ്ങനെ നിങ്ങളുടെ നമ്പര്‍ തിരഞ്ഞെടുക്കാം എന്ന് നോക്കാം. ഇപ്പോള്‍ നിങ്ങള്‍ ജനിച്ചത് 12-ാം തീയ്യതിയാണെങ്കില്‍ 1+2=3, അപ്പോള്‍ 12ന് ജനിച്ചയാളുടെ ജനനസംഖ്യ ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രപ്രകാരം 3 ആയിരിക്കും. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28-നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും.

ജന്മസംഖ്യ 1

ജന്മസംഖ്യ 1

1, 10, 19, 28 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ 1 ആയിരിക്കും. നേതൃപാടവം നല്ലപോലെ പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പൊതുവേ നിശ്ശബ്ദരായിരിക്കുമെങ്കിലും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. എന്നാലും അല്‍പം ദുര്‍വാശ്ശി കൂടുതല്‍ ആയിരിക്കും ഇവര്‍ക്ക്.

 ജന്മസംഖ്യ 2

ജന്മസംഖ്യ 2

2,11, 20,29 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇവര്‍ സ്വപ്‌നജീവികളായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവരുടേത്. എഡിസണ്‍, വിനോബ ഭാവെ തുടങ്ങിയ പ്രമുഖര്‍ ഈ ജന്മസംഖ്യയില്‍ ജനിച്ചവരായിരുന്നു. മാത്രമല്ല കുടുംബ സ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്.

ജന്മസംഖ്യ 3

ജന്മസംഖ്യ 3

3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ അറിവുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളും ചിട്ടയോട് കൂടി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആള്‍ക്കാരുള്ളൂ എന്നത് സത്യം. പൊതുവേ ശാന്ത സ്വഭാവമായിരിക്കുമെങ്കിലും ആഞ്ജാപിക്കാനുള്ള കഴിവ് ഇവരുടെ കൂടപ്പിറപ്പായിരിക്കും. രജനീകാന്ത്, എബ്രഹാം ലിങ്കണ്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ജന്മസംഖ്യ 3 ആണ്.

 ജന്മസംഖ്യ 4

ജന്മസംഖ്യ 4

4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. അതുപോലെ തന്നെ വലരെ ഇമോഷണലും മതവിശ്വാസികളുമായിരിക്കും. പങ്കാളിയോട് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമായി ഇടപെടാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്.

ജന്മസംഖ്യ 5

ജന്മസംഖ്യ 5

5, 14, 23 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 5 ആയിരിക്കും. സുഹൃത് ബന്ധത്തിന് മറ്റെന്തിനേക്കാള്‍ വില കല്‍പ്പിക്കുന്നവരായിരിക്കും ഇവര്‍. തമാശക്കാരും ബുദ്ധിവൈഭവം കാണിക്കുന്നവരും റൊമാന്റിക്കുമായിരിക്കും ഇവര്‍. വീടിനേയും വാട്ടുകാരേയും സ്‌നേഹിക്കുന്നതായിരിക്കും ഇവരുടെ പ്രധാന അജണ്ട.

ജന്മസംഖ്യ 6

ജന്മസംഖ്യ 6

6,15,24 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും അഞ്ച് എന്ന ജന്മസംഖ്യയുള്ളവര്‍. വളരെ ക്രിയേറ്റീവ് ആയിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ക്ഷമാശീലം വളരെ കുറവായിരിക്കും. എന്നാല്‍ ജീവിത കാലം മുഴുവന്‍ നല്ല സുഹൃത്തുക്കളായിരിക്കും ഇവര്‍.

ജന്മസംഖ്യ 7

ജന്മസംഖ്യ 7

7,16,25 എന്നീ തീയ്യതികളില് ജനിച്ചവരുടെ ജന്മസംഖ്യ 7 ആയിരിക്കും. അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്നവരും പ്രതിഭാശാലികളുമായിരിക്കും ഇവര്‍.

ജന്മസംഖ്യ 8

ജന്മസംഖ്യ 8

8, 17, 26 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 8 ആയിരിക്കും. ആത്മവിശ്വാസം ഏറ്റവും കൂടുതലുള്ളവരായിരിക്കും ഇവര്‍. ആണ്‍-പെണ്‍ വ്യത്യാസം സൗഹൃദങ്ങളില്‍ കാണിക്കാത്തതും ഇവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ദുര്‍ബലമായ മനസ്സിന് അടിമകളായിരിക്കും ഇവര്‍.

ജന്മസംഖ്യ 9

ജന്മസംഖ്യ 9

9, 18, 7 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 9 ആയിരിക്കും. നല്ല കേള്‍വിക്കാരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ഉയര്‍ന്ന ചിന്താഗതിയും ഇവരുടെ കൈമുതലായിരിക്കും. സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരും സമാധനത്തോടെ ജീവിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും ഇവരായിരിക്കും.

Read more about: life, ജീവിതം
English summary

Predict Your Future And Luck By Birth Date

Numerology helps in revealing the traits or the strengths and weaknesses of someone’s personality. Predict your future by birth date.
Subscribe Newsletter