For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രുചിഭേദങ്ങള്‍

|

നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമെന്നാണ് ഇന്ത്യയെക്കുറിച്ചു പറയാറ്. ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ സംസ്‌കാരം വ്യത്യസ്തമാണ്. ആഘോഷങ്ങളും രുചികളുമെല്ലാം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചില രുചികളെക്കുറിച്ചറിയൂ,

കശ്മീര്‍

കശ്മീര്‍

തൈര്, മാംസം എന്നിവയുപയോഗിച്ചുണ്ടാക്കുന്ന യെക്കിനി കശ്മീരിലെ പ്രിയവിഭവമാണ്.

ഹിമാചല്‍

ഹിമാചല്‍

ഹിമാചല്‍ പ്രദേശില്‍ മാദ്രയാണ് ഒരു വിഭവം. തൈരിനൊപ്പം കടല വര്‍ഗങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവമാണിത്.

പ്യുവ

പ്യുവ

പ്യുവ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു മധുരമാണ്. അവിടുത്തെ മതപരമായ അനുഷ്ഠനാങ്ങള്‍ക്കുണ്ടാക്കുന്ന ഒന്ന്.

മധ്യപ്രദേശ്‌

മധ്യപ്രദേശ്‌

സ്വീറ്റ് കോണ്‍ അരച്ചുണ്ടാക്കുന്ന ഒരു വിഭവമാണ് മധ്യപ്രദേശില്‍ നിന്നുള്ള ഭൂട്ടേ കാ കീസ്.

ദാല്‍ ദോക്ലി

ദാല്‍ ദോക്ലി

ദാല്‍ ദോക്ലി ഗുജറാത്തി വിഭവമാണ്. ഗോതമ്പും മസാലകളും ഉപയോഗിച്ചുണ്ടാക്കുന്ന ഒന്ന്.

രാജസ്ഥാന്‍

രാജസ്ഥാന്‍

ലാല്‍ മാസ് രാജസ്ഥാനില്‍ നിന്നുളള ഒരു നോണ്‍ വെജ് വിഭവമാണ്. റെഡ് മീറ്റ് ഉപയോഗിച്ചു തയ്യാറാക്കുന്ന ഒന്ന്.

ഒറീസ

ഒറീസ

ദാല്‍മ പരിപ്പില്‍ ഇറച്ചി ചേര്‍ത്തുണ്ടാക്കുന്നത് ഒറീസയിലെ വിഭവമാണ്. സാധാരണ ഇത് ദാല്‍, പച്ചക്കറികള്‍ എന്നിവ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഒറീസയില്‍ ഇത് പരിപ്പ്, ഇറച്ചി എന്നിവ ചേര്‍ത്തുണ്ടാക്കും.

കേരളം

കേരളം

ഇടിയപ്പം കേരളത്തിന്റ തനതായ രുചിയാണ്.

തമിഴ്‌നാട്‌

തമിഴ്‌നാട്‌

തമിഴ്‌നാട്ടില്‍ നിന്നുള്ള ചെട്ടിനാട് പ്രോണ്‍ കറിയും പ്രസിദ്ധമായ ഒന്നാണ്.

വഴുതനങ്ങ

വഴുതനങ്ങ

വഴുതനങ്ങ ചേര്‍ത്തുണ്ടാക്കുന്ന ചോറാണ് വംഗി ബാത്ത്. കര്‍ണാടകയിലെ വിഭവം.

ആന്ധ്ര

ആന്ധ്ര

ആന്ധ്രയില്‍ നിന്നുള്ള ശിക്കാംപുരി കബാബ് ഹൈദരാബാദ് നിസാമിന്റെ കാലത്തുള്ള വിഭവമാണ്. ചൂടാക്കിയ കല്ലില്‍ വച്ചുണ്ടാക്കുന്ന വിഭവം.

ബംഗാളി ബിരിയാണി

ബംഗാളി ബിരിയാണി

ഉരുളക്കിഴങ്ങും ബംഗാളില്‍ ലഭിയ്ക്കുന്ന മത്സ്യവും ഉപയോഗിച്ചുണ്ടാക്കുന്ന ബംഗാളി ബിരിയാണി രുചികരമായ ഒന്നാണ്.

മേഘാലയ

മേഘാലയ

മേഘാലയിലെ ഒരു വിഭവമാണ് ദോ ഖിലേഷ്. പോര്‍ക്കിന്റെ തലയുപയോഗിച്ചുണ്ടാക്കുന്ന ഒന്ന്.

സിക്കിം

സിക്കിം

തിബറ്റ്, നേപ്പാളി വിഭവമായ മോമോസ് സിക്കിമിലും ഏറെ രുചിയോടെ ലഭ്യമാകും.

അരുണാചല്‍

അരുണാചല്‍

അരിയില്‍ നിന്നുണ്ടാക്കുന്ന റൈസ് ബിയര്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു വിഭവമാണ്.

ബീഹാര്‍

ബീഹാര്‍

കടലമാവ്, ഗോതമ്പുപൊടി എന്നിവയുപയോഗിച്ചുണ്ടാക്കുന്ന വിഭവമാണ് ലിട്ടി ചോക്ക. ബിഹാറില്‍ നിന്നുള്ള ഒരു വിഭവം.

ഹരിയാന

ഹരിയാന

ബജ്‌റെ കീ കിച്ചഡി ഹരിയാനയില്‍ നിന്നുള്ള ആരോഗ്യകരമായ ഒരു വിഭവമാണ്.

ജാര്‍ഖണ്ഡ്‌

ജാര്‍ഖണ്ഡ്‌

എള്ളുപയോഗിച്ചുണ്ടാക്കുന്ന തില്‍കുട്ട് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു വിഭവമാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഗോഡ മസാല ഉപയോഗിച്ചുണ്ടാക്കുന്ന മഹാരാഷ്ട്ര ചിക്കന്‍ കറിയും ഏറെ പ്രസിദ്ധമാണ്.

ഉത്തരാഖണ്ഡ്‌

ഉത്തരാഖണ്ഡ്‌

ഉത്തരാഖണ്ഡില്‍ നിന്നുള്ള ഖുലത് മുതിര ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവമാണ്.

തെലങ്കാന

തെലങ്കാന

മട്ടന്‍, ബീഫ് എന്നിവയുപയോഗിച്ചുണ്ടാക്കുന്ന ഹാലിം തെലങ്കാനയില്‍ നിന്നുള്ള ഒരു വിഭവമാണ്.

മണിപ്പൂര്‍

മണിപ്പൂര്‍

മണിപ്പൂരില്‍ നിന്നുള്ള വെജ് വിഭവം.

പഞ്ചാബ്‌

പഞ്ചാബ്‌

പഞ്ചാബില്‍ നിന്നുള്ള ഒന്നാണ് തന്തൂരി ഫിഷ് ടിക്ക.അമൃതസരി ഫിഷ് ടിക്ക എന്നും ഇത് അറിയപ്പെടുന്നു.

മിസോറാം

മിസോറാം

ബീഫ് കൊണ്ടുള്ള കോഫ്ത കറി മിസോറാമിലെ പ്രിയ വിഭവമാണ്.

ആസാം

ആസാം

ആസാമില്‍ നിന്നുള് ഖോറിസ മറ്റൊരു വിഭവമാണ്. മുളയരി കൊണ്ടുണ്ടാക്കുന്ന ഒന്ന്.

നാഗാലാന്റ്‌

നാഗാലാന്റ്‌

നാഗാലാന്റിലുള്ളവര്‍ ഉണങ്ങിയ മീനും ഉണങ്ങിയ ഉണങ്ങിയ മുളകും ഉപയോഗിയ്ക്കുന്നവരാണ്.

ഗോവ

ഗോവ

ഗ്രീന്‍ ചിക്കന്‍ കറി ഗോവയിലെ ഒരു വിഭവമാണ്.

ത്രിപുര

ത്രിപുര

ഇറച്ചിയും പച്ചക്കറികളുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് ത്രിപുരയില്‍ നിന്നുള്ള ഒന്ന്.

Read more about: food life ഭക്ഷണം
English summary

Different Flavours Of India

You must try this recipes that is of different states. These are the best recipes of the different states of India. Take a look.
Story first published: Wednesday, August 19, 2015, 16:19 [IST]
X
Desktop Bottom Promotion