For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്തര്‍മുഖത്വവും ചില തെറ്റിദ്ധാരണകളും !

By Super
|

അന്തര്‍മുഖത്വം ഉള്ള ആളുകളെപ്പറ്റി പല പൊതുവായ വിശ്വാസങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. പലരും ചിന്തിക്കുന്നത് അന്തര്‍മുഖത്വമുള്ളവര്‍ ലജ്ജാലുക്കളും, കണിശക്കാരും, കൂട്ടായ്മകളെ വെറുക്കുന്നവരും, ആളുകളെ ഇഷ്ടപ്പെടാത്തവരുമാക്കെയാണെന്നാണ്. സത്യത്തില്‍ ഇത് ശരിയായ കാര്യമല്ല. ഇത്തരക്കാര്‍ തനിച്ചിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ എതിര്‍ സ്വഭാവമുള്ളവര്‍ തനിയെ ആകുന്നത് വെറുക്കുന്നവരാണ്.

തങ്ങളിലേക്ക് തന്നെ മുഖം തിരിച്ച അന്തര്‍മുഖത്വമുള്ളവര്‍ പല ആശയങ്ങളും പരിഗണിക്കുകയും തനിയെ ചെയ്യാവുന്നവ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ബഹിര്‍മുഖത്വമുള്ളവര്‍ പൊതുവായി ശ്രദ്ധ നേടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാനാണ് ഇഷ്ടപ്പെടുന്നത്.

അന്തര്‍മുഖത്വത്തെ സംബന്ധിച്ചുള്ള ചില പൊതുവായ സങ്കല്പങ്ങളാണ് ഇവിടെ പറയുന്നത്.

1. അന്തര്‍മുഖത്വം ഉള്ളവര്‍ ലജ്ജാലുക്കളാണ്

1. അന്തര്‍മുഖത്വം ഉള്ളവര്‍ ലജ്ജാലുക്കളാണ്

അന്തര്‍മുഖത്വവും ലജ്ജയും വ്യത്യസ്ഥമാണ്. ഇത്തരക്കാരില്‍ ചിലര്‍ ലജ്ജാലുക്കളാകാമെങ്കിലും ഭൂരിപക്ഷം പേരും അത്തരക്കാരായിരിക്കില്ല. ലജ്ജയുള്ളവര്‍ പേടി മൂലം പൊതുവായ പരിപാടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്നു. എന്നാല്‍ അന്തര്‍മുഖത്വം ഉള്ളവര്‍ അധികം ഊര്‍ജ്ജസ്വലമായ ഇത്തരം അന്തരീക്ഷം ഇഷ്ടപ്പെടുന്നവരല്ല. ലജ്ജാലുക്കള്‍ മറ്റുള്ളവരെ ഭയപ്പെടുന്നവരാണ്. അക്കാരണത്താല്‍ തന്നെ അവര്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നു. എന്നാല്‍ അന്തര്‍മുഖത്വമുള്ളവര്‍ അത്തരം ഭയമുള്ളവരല്ല. അവര്‍ കാര്യങ്ങള്‍ തനിയെ ചെയ്യുന്നതില്‍ താല്പര്യമുള്ളവരാണ്.

2. അന്തര്‍മുഖത്വം ഉള്ളവര്‍ പരുക്കന്മാരാണ്

2. അന്തര്‍മുഖത്വം ഉള്ളവര്‍ പരുക്കന്മാരാണ്

അന്തര്‍മുഖത്വമുള്ളവരുടെ നേരേവാ, നേരേ പോ എന്ന സമീപനവും സത്യസന്ധതയും,തുറന്നടിക്കുന്ന പ്രകൃതവും അവരെ പരുക്കന്മാരാണെന്ന് കരുതാന്‍ ഇടയാക്കും. നേരംപോക്ക് സംഭാഷണങ്ങളേക്കാള്‍ കാര്യമാത്രപ്രസക്തമായി സംസാരിക്കാനാണ് അവര്‍ താല്പര്യപ്പെടുക. നിങ്ങള്‍ ഒരു പരിപാടിയിലേക്ക് ഇത്തരത്തിലൊരാളെ ക്ഷണിച്ചാല്‍ അവരത് നിരസിക്കുന്നുവെങ്കില്‍ അത് അവര്‍ പരുക്കന്മാരായതിനാലല്ല. നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ക്ഷീണിതരും റിലാക്സ് ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. അന്തര്‍മുഖത്വമുള്ളവര്‍ യഥാര്‍ത്ഥത്തില്‍ നല്ല ആളുകളാണ്. അവര്‍ ബന്ധങ്ങള്‍ നല്ലരീതിയില്‍ തന്നെ സ്ഥാപിക്കുന്നവരാണ്. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

3. അന്തര്‍മുഖത്വം ഉള്ളവര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്

3. അന്തര്‍മുഖത്വം ഉള്ളവര്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്

ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത് അന്തര്‍മുഖത്വം ഉള്ളവര്‍ സംസാരിക്കുന്നതില്‍ തല്പരരല്ല എന്നാണ്. ഇവര്‍ ചിന്തിക്കാനും, കാര്യങ്ങള്‍ വിശകലനം ചെയ്യാനും, വസ്തുതകള്‍ ശരിയായി അപഗ്രഥിക്കാനും ശ്രമിക്കുന്നവരാണ്. പെട്ടന്ന് തീരുമാനം എടുക്കുന്ന ശീലം ഇത്തരക്കാര്‍ക്കില്ല. അന്തര്‍മുഖത്വം ഉള്ള ചില ആളുകള്‍ക്ക് നേരംപോക്ക് സംഭാഷണങ്ങളില്‍ താല്പര്യമുണ്ടാവില്ല. എന്നാല്‍ അവര്‍ക്ക് താല്പര്യമുള്ള വിഷയങ്ങളാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ആ തോന്നല്‍ നിങ്ങള്‍ക്കുണ്ടാവില്ല.

4. അന്തര്‍മുഖത്വം ഉള്ളവര്‍ക്ക് തമാശകളും നേരമ്പോക്കുമില്ല

4. അന്തര്‍മുഖത്വം ഉള്ളവര്‍ക്ക് തമാശകളും നേരമ്പോക്കുമില്ല

അന്തര്‍മുഖത്വം ഉള്ളവരും നേരംപോക്കുകളും തമാശകളും ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. എന്നാല്‍ അത് വ്യത്യസ്ഥമായ രീതിയിലാണ്. രാത്രി മുഴുവനും പുറത്ത് പാര്‍ട്ടിയില്‍ ചെലവഴിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടാകില്ല. എന്നാല്‍ തങ്ങളുടെ വീട്ടില്‍ ടെലിവിഷന്‍ കണ്ടോ, പുസ്തകം വായിച്ചോ അവര്‍ റിലാക്സ് ചെയ്യും. തങ്ങളുടെ വീട്ടില്‍ ഇഷ്ടപ്പെട്ട കാര്യത്തിന് സമയം ചെലവഴിക്കുന്നതാവും അവരെ സംബന്ധിച്ച് ഏറ്റവും താല്പര്യമുള്ള കാര്യം.

5. അന്തര്‍മുഖത്വം ഉള്ളവര്‍ക്ക് മറ്റുള്ളവരെ വെറുപ്പാണ്

5. അന്തര്‍മുഖത്വം ഉള്ളവര്‍ക്ക് മറ്റുള്ളവരെ വെറുപ്പാണ്

ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് അന്തര്‍മുഖത്വം ഉള്ളവര്‍ മറ്റുള്ളവരെ വെറുക്കുകയും ഏത് വിധേനയും അവരെ അകറ്റി നിര്‍ത്തുകയും ചെയ്യും എന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് സൗഹൃദങ്ങള്‍ കുറവായിരിക്കുമെങ്കിലും അവ ആത്മാര്‍ത്ഥതയുള്ളതാവും. ഉപരിപ്ലവമായ ബന്ധങ്ങളില്‍ അവര്‍ക്ക് താല്പര്യമില്ല. സൗഹൃദങ്ങളുടെ എണ്ണം കൂടിയാലും, അതിലെ ആത്മാര്‍ത്ഥതയുള്ളവരുടെ എണ്ണവും വിരലിലെണ്ണാവുന്നവയുമാവും. നിങ്ങള്‍ക്ക് അന്തര്‍മുഖത്വം ഉള്ള ഒരാള്‍ സുഹൃത്തായുണ്ടെങ്കില്‍ അത് സന്തോഷകരമായ കാര്യമാണ്. കാരണം അവര്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ളവരായിരിക്കും. നിങ്ങളുടെ പല പ്രശ്നങ്ങളിലും സഹായവുമായെത്തുന്നത് അവരായിരിക്കും.

6. പ്രഭാഷണങ്ങളില്‍ പിന്നോക്കമായിരിക്കും

6. പ്രഭാഷണങ്ങളില്‍ പിന്നോക്കമായിരിക്കും

അന്തര്‍മുഖത്വമുള്ള അനേകമാളുകള്‍ നല്ല പ്രഭാഷകരും കൊമേഡിയന്‍മാരുമാണെന്ന് നിരീക്ഷിച്ചാല്‍ കാണാനാവും. ഇവര്‍ പ്രഭാഷണത്തിന് മുന്‍പ് നല്ലതുപോലെ തയ്യാറെടുക്കുകയും ഇതിനായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യും. സഹിഷ്ണുതയും, തങ്ങളുടെ പ്രഭാഷണ മികവ് മെച്ചപ്പെടുത്താനായി കഠിനമായി പരിശ്രമിക്കുകയും ചെയ്താല്‍, ആര്‍ക്കും നല്ലൊരു പ്രഭാഷകനാകാനാവും.

7. അന്തര്‍മുഖത്വം ഉള്ളവര്‍ എല്ലായ്പ്പോഴും ഏകാന്തതയെ പ്രണയിക്കുന്നു

7. അന്തര്‍മുഖത്വം ഉള്ളവര്‍ എല്ലായ്പ്പോഴും ഏകാന്തതയെ പ്രണയിക്കുന്നു

അന്തര്‍മുഖത്വം ഉള്ളവര്‍ തനിയെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നത് ശരിയാണെങ്കിലും എല്ലായ്പ്പോഴും ഇത്തരത്തിലാണെന്നത് ശരിയല്ല. ഇവര്‍ ഏറെ ചിന്തിക്കുന്നു, ദിവാസ്വപ്നം കാണുന്നു, കൈകാര്യം ചെയ്യാനുള്ള വിഷയങ്ങള്‍ക്കായി ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളുടെ അനുഭവങ്ങളും കണ്ടെത്തലുകളും, വികാരങ്ങളും പങ്ക് വെയ്ക്കാന്‍ പറ്റിയ ആളെ കിട്ടാതെ വന്നാല്‍ അവര്‍ ശരിക്കും തനിയെ ആയിപ്പോകും.

8. അന്തര്‍മുഖത്വം ഉള്ളവര്‍ ഭീരുക്കളാണ്

8. അന്തര്‍മുഖത്വം ഉള്ളവര്‍ ഭീരുക്കളാണ്

ആള്‍ക്കൂട്ടത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരല്ല ഇത്തരക്കാര്‍. അവര്‍ തങ്ങളുടേതായ വഴിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്താണ് നിലവിലുള്ള രീതി, പ്രസിദ്ധമായത് എന്നിവ നോക്കിയല്ല അവര്‍ തീരുമാനങ്ങളെടുക്കുന്നത്. അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടത് ചെയ്യുന്നു. സ്വയം മറ്റുള്ളവരുമായി താരതമ്യം നടത്തുകയുമില്ല.

അന്തര്‍മുഖത്വം ഉള്ളവര്‍‌ നല്ല വ്യക്തികള്‍ തന്നെയാണ്. ഈ പറഞ്ഞ സങ്കല്പങ്ങളൊന്നും ശരിയാണെന്ന് വിശ്വസിക്കാന്‍ സാധ്യവുമല്ല. നിങ്ങള്‍ക്ക് അത്തരക്കാരെ അറിയാമെങ്കിലും അഥവാ നിങ്ങള്‍തന്നെ അന്തര്‍മുഖത്വം ഉള്ള ആളാണെങ്കിലും ഇക്കാര്യം സമ്മതിക്കുമെന്ന് തീര്‍ച്ചയാണ്.

English summary

Common Myths About Introverts

Check out the list of several popular myths about introverts that will help you understand them better.
X
Desktop Bottom Promotion