For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (1-8-2018 - ബുധൻ)

|

സൂര്യചന്ദ്രന്മാരുടെ പ്രഭാവം മറ്റേതൊരു ഗ്രഹാധിപന്മാരെക്കാൾ കൂടുതലായി ഭൂമിയിലെ സർവ്വ ചരാചരങ്ങളിലും ശാരീരികവും മാനസ്സികവുമായ പരിവർത്തനങ്ങൾ ദൈനംദിനം സംഭവിപ്പിക്കുന്നു. 1-8-2018 ലെ ജ്യോതിഷ ഫലം വായിച്ചറിയൂ

വികാരവിചാരങ്ങളുടെ നിയന്ത്രകരായ ഈ ഭാവാധിപന്മാർക്ക് ഇന്നത്തെ രാശികളിൽ പ്രത്യേകമായ സ്വാധീനമാണുള്ളത്. ഓരോ രാശിയിലും ഇന്ന് എല്പിക്കപ്പെടുന്ന പ്രഭാവത്തെ ഓരോന്നായി നുമക്ക് നോക്കാം.

 മേടം

മേടം

താങ്കളുടെ വൈകാരികമണ്ഡലത്തിന്റെയും ഊർജ്ജസ്വലമായ സൂര്യചന്ദ്രന്മാർക്കും ഇടയിലെ പ്രലോഭനാത്മകമായ തൃതീയമേഖലയിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറുകയാണ്. ഏകമായ മേഷങ്ങൾ എരിതീയിൽ എണ്ണയൊഴിക്കാം, അല്ലെങ്കിൽ ആരോഗ്യം വീണ്ടെടുക്കുമ്പോൾ എന്തെങ്കിലും നേടുന്നതിന് വലിയ പ്രയത്‌നത്തെ മാടിവിളിക്കാം.

താങ്കൾ പരിപാലിക്കണമെന്ന് ആഗ്രഹിക്കാത്ത മത്സ്യത്തെ ചുറ്റിപ്പിടിക്കാൻ സാദ്ധ്യതയുണ്ടെന്നത് സത്യമാണ്. എങ്കിലും അതിനുവേണ്ടിയുള്ള പ്രയത്‌നങ്ങൾ തികച്ചും രസകരമായിരിക്കും. ഉല്ലാസകരവും ആഘോഷ പ്രാധാന്യമുള്ളതുമായ എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.

 ഇടവം

ഇടവം

അത്യധികം കാര്യക്ഷമതയിലായിരിക്കില്ല ഇന്ന് താങ്കൾ പ്രവർത്തിക്കുന്നത്. എന്നാൽ പ്രഭാപൂരിതനായ സൂര്യൻ കുടുബ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയും താങ്കളുടെ അന്തർമുഖമായ വൈകാരികമണ്ഡലത്തിൽ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.

എന്തെങ്കിലും കാര്യപ്രാപ്തിയ്ക്കുള്ള മാനസ്സികാവസ്ഥയിൽ എന്നതിനെ അപേക്ഷിച്ച് തികച്ചും വൈകാരികമായ ഒരു മനോഭാവത്തിലായിരിക്കാം. അതിനാൽ കഠിനമായ തൊഴിൽകാര്യങ്ങൾ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുക. സംഘാംഗങ്ങളെ കാണുക, കംപ്യൂട്ടറിൽ ക്രമീകരിച്ചിരിക്കുന്ന കമ്പനി മെയിലുകൾ വായിക്കുക തുടങ്ങിയ താങ്കളുടെ ജോലിയിലെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് സ്വന്തം ഊർജ്ജത്തെ നയിക്കുക. എല്ലാറ്റിനെയും പണമാക്കി മാറ്റുവാൻ പറ്റിയ ഒരു ദിവസമാണ്.

 മിഥുനം

മിഥുനം

താങ്കളുടെ സഹകരണമണ്ഡലത്തിൽ സൂര്യൻ ചന്ദ്രനുമായി മനോഹരമായ ഒരു സംയോഗം കാഴ്ചവയ്ക്കുന്നതുകൊണ്ട് പൂർണ്ണമായും താങ്കളിന്ന് വളരെ ആകർഷണീയമാണ്. പ്രത്യേകിച്ചും മുഷിപ്പാർന്ന യോഗങ്ങൾ താങ്കളുടെ പ്രഭാവത്താലുള്ള സാന്നിദ്ധ്യം കാരണമായി ഊർജ്ജസ്വലമായ മസ്തിഷ്‌കോദ്ദീപന യോഗങ്ങളായി മാറാം.

ഒരു കൂട്ടായ്മ സംഘടിപ്പിച്ച് സായാഹ്നത്തിൽ സ്‌നേഹം പങ്കുവയ്ക്കുക. അതിനുവേണ്ടി അതിഥിപ്പട്ടികയെ ക്രമീകരിക്കുക. ഇന്നത്തെ ദിവസം വശീകരിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാം. വളരെ ദയാവായ്പുള്ള ഒരു വ്യക്തിയാണതെന്ന് കാണുവാൻ കഴിയും.

 കർക്കിടകം

കർക്കിടകം

ആവേശകരമായ ഒരു പുതിയ പദ്ധതി താങ്കളെ വളരെ ഉത്തേജിപ്പിച്ചിരിക്കുന്നു. താങ്കളുടെ തൊഴിലിലും ധനമേഖലയിലും സൂര്യൻ ചന്ദ്രനുമായി ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട്, ഉന്നതമായ ഒരു ധനാഗമനം പ്രതീക്ഷിക്കാം.

എന്തായാലും ഈ ദൗത്യം ഏറ്റെടുക്കുവാൻ വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും താങ്കൾക്കുണ്ട്. സ്വയം അടിവച്ചുനീങ്ങുക. മുന്നോട്ടേക്ക് എടുത്തുചാടുന്നതിനുമുമ്പ് കാര്യക്ഷമതയുള്ള സഹകാരികളുമായി ഒന്ന് കൂടിയാലോചിക്കുക. അവരുടെ നിർദ്ദേശങ്ങൾ വളരെ മൂല്യവത്തായിരിക്കും. ഈ പദ്ധതിയിൽ എല്ലാ കാഴ്ചപ്പാടുകളും വിജയത്തിനുവേണ്ടി താങ്കൾക്ക് ആവശ്യമായിരിക്കുന്നു.

 ചിങ്ങം

ചിങ്ങം

ഇന്ന് താങ്കൾ ശരിയായ മണ്ഡലത്തിലാണ്! വിഷയങ്ങളിൽനിന്ന് സ്വയം നീക്കംചെയ്യുന്നത് ഒഴിവാക്കുക. താങ്കളുടെ പ്രകടനങ്ങളുടെയും സാഹസികമായ മാനസ്സികാവസ്ഥയുടെയും ഫലമായി വെറുതെയിരിക്കുവാൻ താങ്കൾക്ക് കഴിയുകയില്ല.

അതിനെ ഒരു ദൗർബല്യമായി കാണുന്നതിനുപകരം, കൈകാര്യം ചെയ്യേണ്ട ഒന്നായി കാണുകയും, അതിന്റെ ശക്തിയെ അറിയുകയും ചെയ്യുക. താങ്കളുടെ നർമ്മോക്തിയേയും തുറന്ന സമീപനമുള്ള വ്യക്തിത്വത്തെയും ആളുകൾ ഇഷ്ടപ്പെടുന്നു. ഈ ഗുണഗണങ്ങളിലൂടെ ധാരാളം സുഹൃത്തുക്കളെ താങ്കൾക്കിന്ന് നേടുവാനാകും.

 കന്നി

കന്നി

താങ്കളുടെ അപഗ്രഥനപ്രാപ്തിയുള്ള മനസ്സിനാലും സംതൃപ്തികരമായ വ്യക്തിത്വത്താലും മറ്റുള്ളവരെ കബളിപ്പിക്കാതിരുന്നാലും. താങ്കളുടെ ദൃശ്യമണ്ഡലത്തിൽ കണ്ണഞ്ചിപ്പിക്കുന്ന സൂര്യൻ ചന്ദ്രനുമായി സംയോഗപ്പെടുന്നതുകൊണ്ട്, യഥാർത്ഥമായ കഴിവുകൾ ഇന്ന് തിളങ്ങാം. താങ്കളുടെ ആശയങ്ങൾ നയിക്കുന്നിടത്തേക്ക് പോകുവാൻ ആശങ്കപ്പെടേണ്ടതില്ല.

പ്രതികൂലമായ രീതിയിൽ ചിന്തിക്കുന്ന മാനസ്സികാവസ്ഥയെ വിട്ടുകളഞ്ഞ്, ഭാവനയെ ചിറകടിച്ചുയരാൻ അനുവദിക്കുക. ബൗദ്ധികമായ എന്തിലെങ്കിലും എത്തിച്ചേരുവാൻ താങ്കൾക്ക് കഴിയും. ഒരു ഭാഗ്യപരീക്ഷണം നടത്തിനോക്കുകയും അതിനനുസരിച്ച് മാർഗ്ഗത്തിൽ നയിക്കപ്പെടുകയും ചെയ്യുക. അതുമല്ലെങ്കിൽ സ്വതന്ത്രമായി എന്തെങ്കിലും എഴുതാൻ ശ്രമിക്കുക. അനർഗ്ഗളമായി തൂലിക ചലിക്കുന്നത് അറിയുവാനാകും.

 തുലാം

തുലാം

താങ്കളുടെ വ്യക്തിത്വം നേടിയെടുക്കുക! പ്രഭാപൂരിതനായ സൂര്യൻ ചന്ദ്രനുമായി ചേർന്ന് താങ്കളുടെ സ്‌നേഹമണ്ഡലത്തിലും കുടുംബ ബന്ധങ്ങളിലും പ്രത്യേകമായ നേട്ടങ്ങൾ ഇന്ന് പകർന്നുനൽകും. ഒറ്റയായിരിക്കുന്നവർക്ക് പ്രത്യേകമായ അവസരങ്ങളാണ് ഇന്ന് ലഭിക്കാൻ പോകുന്നത്. സ്‌നേഹബന്ധങ്ങളിൽ വ്യക്തമായ പ്രയോജനങ്ങൾ താങ്കളെ കാത്തിരിക്കുന്നു എന്ന് കാണുവാനാകും. ലോലുപമായ മാനസ്സികാവസ്ഥയിൽ ആയിരിക്കുന്നത് തുടർന്നുകൊള്ളുക. ലക്ഷ്യങ്ങൾ കൈവരിക്കുവാൻ കഴിയുന്ന ഒരു ദിവസമാണിന്ന്.

 വൃശ്ചികം

വൃശ്ചികം

താങ്കളിലെ സർഗ്ഗാത്മകത അനർഗ്ഗളമായി പ്രവഹിക്കുകയാണ്. അതിനാൽ ഭാവനകളെ കടിഞ്ഞാണിടരുത്. തൊഴിൽമേഖലയിലെ വലിയൊരു പദ്ധതിയിൽ താങ്കൾക്ക് അത്യധികമായ നേട്ടങ്ങൾ കാണുവാനാകും.

അടുത്ത നടപടി എന്ത് എന്ന് തലചൊറിഞ്ഞിരിക്കുകയാണെങ്കിൽ, സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ സുഹൃത്തുക്കളുടെ അഭിപ്രായം ആരായാൻ ശ്രമിച്ചാലും. അതുപോലെയുള്ള പ്രശ്‌നങ്ങൾ ലോകത്തെവിടെയെങ്കിലും കാണപ്പെടുന്നുണ്ടോ എന്ന് ആരായുകയും, അതിനെ പരിഹരിക്കാൻ മറ്റുള്ളവർ എന്താണ് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്യുക. അപ്രതീക്ഷിതമായ ഒരു പ്രതിവിധിയിലേക്ക് സൂര്യൻ വെളിച്ചംവീശും.

 ധനു

ധനു

താങ്കളുടെ വൈകാരിക മണ്ഡലത്തിൽ പ്രഭാപൂരിതനായ സൂര്യന്റെയും ചന്ദ്രന്റെയും സംയോഗം കാരണമായി, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെയും പ്രശംസ നേടിയെടുക്കാൻ ഇന്ന് താങ്കൾക്ക് കഴിയും. അവരെ നിയന്ത്രിക്കുക അത്ര വലിയ പ്രശ്‌നമായിരിക്കില്ല.

അവരെയൊക്കെ ആകർഷിച്ചുകഴിഞ്ഞാൽ പിന്നെ എന്താണ് ചെയ്യേണ്ടതെന്നതായിരിക്കാം താങ്കളുടെ വെല്ലുവിളി. തുറന്ന നർമ്മോക്തിയിൽ യാതൊരു പിശകും ഇല്ല എന്നതിനാൽ, കൂടുതൽ പശ്ചാത്താപത്തോടെ അടുത്ത ദിവസം എഴുന്നേൽക്കേണ്ടിവരില്ല. രസകരമായ എന്തെങ്കിലും ചെയ്ത് ഇന്നത്തെ ദിവസത്തെ മനോഹരമാക്കുക.

 മകരം

മകരം

ഏറ്റവും അടുത്ത ബന്ധങ്ങളെ പരിലാളിക്കുക എന്നത് ഉല്പാദനക്ഷമമായിരിക്കുന്നു എന്നതിനേക്കാൾ ഇന്ന് കൂടുതൽ പ്രധാനമായിരിക്കുന്നു. താങ്കളുടെ ഏറ്റവും സ്വകാര്യവും തന്ത്രപ്രധാനവുമായ മണ്ഡലങ്ങളിലെ ഭാവലോലുപനായ സൂര്യന്റെയും ചന്ദ്രന്റെയും സംയോഗം ഹൃദയംഗമമായ ബന്ധങ്ങളെ പ്രചോദിപ്പിക്കാം.

വ്യക്തിപരമായ എന്തെങ്കിലും പങ്കിടുവാനുള്ള നീക്കം അനുഭവപ്പെടുകയാണെങ്കിൽ പിന്നിലേക്ക് മാറരുത്. പ്രതിബന്ധരഹിതമായ മുന്നേറ്റത്തിന്റെ നിമിഷത്തെ അത് പകർന്നുനൽകും. പ്രവർത്തികൾക്ക് വാക്കുകളെക്കാൾ ഉറക്കെ സംസാരിക്കുവാൻ കഴിയും. അതിനാൽ നന്ദിമാത്രം പ്രകടിപ്പിക്കാതെ, നേടുന്നതിന് തിരികെ നൽകാൻ ശ്രമിച്ചാലും.

 കുംഭം

കുംഭം

താങ്കളുടെ സാമൂഹിക മണ്ഡലത്തിൽ സൂര്യചന്ദ്രന്മാർ ഉത്തേജനം വിതറി നിലകൊള്ളുന്നതുകൊണ്ട് ഇന്നത്തെ ദിവസം താങ്കൾക്ക് നിശബ്ദമായിരിക്കാൻ കഴിയില്ല. എടുത്തുപറയുകയാണെങ്കിൽ, അതിന് വലിയ കാരണങ്ങളൊന്നും വേണമെന്നില്ല.

ഏറ്റവും ലൗകീകമായ ഇടപെടലുകളിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറിപ്പറക്കും. മാത്രമല്ല ആകസ്മികമായ ഒരു സംഭാഷണം ഭാവതരളമായ ഒരു ബന്ധത്തിലേക്ക് ആക്കംകൂട്ടാം. സ്‌നേഹത്തിനുവേണ്ടി താങ്കൾ ആരായുകയാണെങ്കിൽ, ബൗദ്ധികമായി നിലകൊള്ളുന്ന ഒരു മനസ്സിലേക്ക് താങ്കൾ ആകർഷിക്കപ്പെടും. അതിനാൽ ഒരു ചർച്ചാ കൂട്ടായ്മയിൽ പങ്കെടുക്കുകയോ, അതുമല്ലെങ്കിൽ ആശയങ്ങൾ പങ്കുവയ്ക്കുന്ന ഒരു ശൃംഘലാപ്രവർത്തനത്തിൽ ഇടപെടുകയോ ചെയ്യുക.

 മീനം

മീനം

താങ്കളുടെ തൊഴിൽമേഖലയിലും സാമ്പത്തികകാര്യങ്ങളിലും സൂര്യചന്ദ്രന്മാരുടെ രോമാഞ്ചജനകമായ സംയോഗം പ്രായോഗികമായ വിസ്മയങ്ങൾക്ക് കാരണമാകുന്നു. ഇപ്പോഴുള്ള പദ്ധതിയെ മാറ്റിവയ്ക്കുക. താങ്കളുടെ സിനാപ്‌സുകൾ ഊർജ്ജവിക്ഷേപണം നടത്തുകയാണ്.

അതിനെ പൂർണ്ണമായും താങ്കൾ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ഓൺലൈനിൽ ചെയ്യാവുന്ന ജോലികളെല്ലാം ഭംഗിയായി ചെയ്യുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ കൈക്കൊണ്ടാലും. അത്തരത്തിൽ ഗുണകരമായ കൂട്ടായ്മകളുംമറ്റും ക്രമീകരിച്ചാലും.

English summary

daily-horoscope-1-8-2018

Read your daily horoscope according to your zodiac sign
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more