Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
700 വര്‍ഷം ലോകത്തിന് അറിവ് നല്‍കിയ നളന്ദ സര്‍വ്വകലാശാല; ചരിത്രവും വിവരങ്ങളും
ഇന്ത്യയില്‍ ധാരാളം കോളേജുകളും സര്‍വ്വകലാശാലകളുമുണ്ട്. എന്നാല്‍ ലോകത്തിലേതു വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ അതൊന്നും പെടില്ലായിരിക്കും. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയായിരുന്നു ഈ രാജ്യം ലോകത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം എന്ന് നിങ്ങള്‍ക്ക് അറിയാമോ? ലോകത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വ്വകലാശാല തുറന്നത് ബിഹാറിലായിരുന്നു. അതാണ് എഡി 450ല്‍ സ്ഥാപിതമായ നളന്ദ യൂണിവേഴ്‌സിറ്റി!
പുരാതന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ കേന്ദ്രമായിരുന്നു നളന്ദ സര്‍വകലാശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ആളുകള്‍ ഇവിടെ വന്ന് താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. നളന്ദ സര്‍വകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. പുതിയ കാമ്പസിന്റെ ഉദ്ഘാടനത്തോടെ ഈ പുരാതന സര്‍വകലാശാലയുടെ ചരിത്രമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. നളന്ദ സര്‍വ്വകലാശാലയുടെ ചരിത്രവും ചില അമ്പരപ്പിക്കുന്ന വിവരങ്ങളും ഇവിടെ വായിച്ചറിയാം.

ഓക്സ്ഫോര്‍ഡിനും കേംബ്രിഡ്ജിനും 600 വര്‍ഷം മുമ്പാണ് നളന്ദ സര്‍വകലാശാല സ്ഥാപിതമായത്. പരിധിയില്ലാത്ത ദാനം എന്നര്‍ത്ഥം വരുന്ന നാ, ആലം, ദാ എന്നീ പദങ്ങള്‍ ചേര്‍ത്താണ് നളന്ദ രൂപപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തരുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. വിദ്യാഭ്യാസത്തോടുള്ള ഇന്ത്യന്‍ സമീപനത്തെയും അതിന്റെ സമ്പന്നതയെയും അതിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തരുടെ കാലത്ത് കുമാരഗുപ്ത ഒന്നാമനാണ് പുരാതന നളന്ദ സര്‍വകലാശാല സ്ഥാപിച്ചത്. ചരിത്രമനുസരിച്ച്, 1193-ല്‍ ഭക്തിയാര്‍ ഖില്‍ജിയുടെ ആക്രമണത്തിലാണ് നളന്ദ നശിപ്പിക്കപ്പെട്ടത്. ഇവിടം അഗ്‌നിക്കിരയാക്കിയതായി പറയപ്പെടുന്നു. നളന്ദ സര്‍വകലാശാലയിലെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കത്തിച്ചു തീര്‍ക്കാന്‍ മാസങ്ങളോളം വേണ്ടിവന്നുവെന്നും ചരിത്രത്തില്‍ പറയുന്നു! അത്ര വലുതായിരുന്നു ഇവിടത്തെ അറിവ് ശേഖരം. അതും അന്നത്തെക്കാലത്ത്!
നളന്ദ സര്‍വകലാശാലയുടെ മഹത്തായ ചരിത്രം
പുരാതന ഇന്ത്യയിലെ ഒരു പ്രധാന ചരിത്ര പഠന കേന്ദ്രമായിരുന്നു നളന്ദ സര്‍വകലാശാല. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ കാമ്പസില്‍ താമസിക്കുന്ന ലോകത്തിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സര്‍വ്വകലാശാലയാണിത്. ഗുപ്ത ചക്രവര്‍ത്തി കുമാര ഗുപ്ത ഒന്നാമനാണ് എഡി 450-ല്‍ നളന്ദ സര്‍വകലാശാല സ്ഥാപിച്ചഥ്. ഹര്‍ഷവര്‍ദ്ധനനും പാലാ രാജവംശത്തിലെ ഭരണാധികാരികളും പിന്നീട് അതിനെ സംരക്ഷിക്കുകയും ചെയ്തു. ഈ സര്‍വ്വകലാശാലയില്‍ 300 മുറികളും പഠനത്തിനായി 9 നിലകളുള്ള ഒരു വലിയ ലൈബ്രറിയും ഉണ്ടായിരുന്നു എന്നതില്‍ നിന്ന് തന്നെ ഈ സര്‍വ്വകലാശാലയുടെ മഹത്വം അളക്കാന്‍ കഴിയും. 90 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇവിടത്തെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്!
1500ലധികം അധ്യാപകര്‍ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍
ഒരു കാലത്ത് പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നളന്ദ സര്‍വകലാശാലയില്‍ പഠിച്ചിരുന്നു. ഇവരെ പഠിപ്പിക്കാന്‍ 1500 ലധികം അധ്യാപകരുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെ അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇവിടെ വിദ്യാഭ്യാസവും താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, കൊറിയ, ജപ്പാന്‍, ചൈന, ടിബറ്റ്, ഇന്തോനേഷ്യ, ഇറാന്‍, ഗ്രീസ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ അക്കാലത്ത്പഠിക്കാന്‍ വരുമായിരുന്നു.
ചൈനീസ് സന്യാസിയായ ഹ്യൂന്‍ സാങ്
ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധ സന്യാസിമാരില്‍ ഭൂരിഭാഗവും നളന്ദ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സന്യാസിയായ ഹ്യൂന്‍ സാങ്ങും ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയതായി ചരിത്രകാരന്മാര്‍ പറയുന്നു. നളന്ദ സര്‍വ്വകലാശാലയുടെ മഹത്വത്തെക്കുറിച്ച് ഹ്യൂയാന്‍ സാങ് തന്റെ പുസ്തകങ്ങളില്‍ എഴുതിയിട്ടുണ്ട്. ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. അറിവും ജ്ഞാനവും പ്രചരിപ്പിക്കുന്നതില്‍ പുരാതന ഭാരതത്തിന്റെ സംഭാവനയാണ് ഇത് കാണിക്കുന്നത്.
അറിവിന്റെ കലവറ
ലോകത്തിലെ അറിവിന്റെ കലവറയെന്നാണ് നളന്ദ സര്‍വകലാശാലയെ വിശേഷിപ്പിക്കുന്നത്. മതഗ്രന്ഥങ്ങള്‍, സാഹിത്യം, ദൈവശാസ്ത്രം, തര്‍ക്കശാസ്ത്രം, വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ സര്‍വകലാശാലയില്‍ പഠിപ്പിച്ചു. അക്കാലത്ത് ഇവിടെ പഠിപ്പിച്ചിരുന്ന വിഷയങ്ങള്‍ മറ്റൊരിടത്തും പഠിപ്പിച്ചിരുന്നില്ല. 700 വര്‍ഷക്കാലം ഈ സര്‍വകലാശാല ലോകത്തിന്റെ അറിവിന്റെ പാതയായിരുന്നു.
തക്ഷശില കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയ സര്‍വ്വകലാശാലയായി നളന്ദ കണക്കാക്കപ്പെടുന്നു. ഈ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ധ്യാനത്തിനും ആത്മീയതയ്ക്കും ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു. ഗൗതമബുദ്ധന്‍ ഇവിടെ പലതവണ സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഹര്‍ഷവര്‍ദ്ധന്‍, ധര്‍മ്മപാലന്‍, വസുബന്ധു, ധര്‍മ്മകീര്‍ത്തി, ആര്യവേദന്‍, നാഗാര്‍ജ്ജുനന്‍ എന്നിവര്‍ ഈ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. ഉത്ഖനനത്തില്‍ നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ 1.5 ലക്ഷം ചതുരശ്ര അടിയിലായി കണ്ടെത്തിയിട്ടുണ്ട്. ഇത് സര്‍വകലാശാലയുടെ 10 ശതമാനം മാത്രമാണെന്നാണ് കരുതുന്നത്.
എന്തിനാണ് ഖില്‍ജി നളന്ദ സര്‍വകലാശാല കത്തിച്ചത്
1193 വരെ നളന്ദ സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്നു. തുര്‍ക്കി ഭരണാധികാരിയായിരുന്ന ഭക്തിയാര്‍ ഖില്‍ജി പിന്നീട് സര്‍വകലാശാല മുഴുവന്‍ നശിപ്പിച്ചു. ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്, ഖില്‍ജി സര്‍വ്വകലാശാലയെ ആക്രമിച്ചപ്പോള്‍, അതിന്റെ ഒമ്പത് നിലകളുള്ള ലൈബ്രറിയില്‍ ഏകദേശം 90 ലക്ഷം പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നു. ഗ്രന്ഥശാലയ്ക്ക് തീയിട്ടതിന് ശേഷം മൂന്ന് മാസത്തോളം കത്തുന്നത് തുടര്‍ന്നു. ചില ചരിത്രകാരന്മാര്‍ പറയുന്നത്, ഖില്‍ജിക്കും അദ്ദേഹത്തിന്റെ സൈനികര്‍ക്കും ഇവിടെയുള്ള പഠിപ്പിക്കലുകള്‍ ഇസ്ലാമിന് വെല്ലുവിളിയാണെന്ന് തോന്നി എന്നാണ്. എന്നിരുന്നാലും, ചിലര്‍ ഈ വാദത്തെ നിരാകരിക്കുന്നു.
ഇവിടെ ജോലി ചെയ്യുന്ന നിരവധി ധര്‍മ്മാചാര്യന്മാരും ബുദ്ധ സന്യാസിമാരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുരാതന നളന്ദ സര്‍വ്വകലാശാലയുടെ മുഴുവന്‍ കാമ്പസും ഒരു വലിയ മതില്‍ക്കെട്ടിനകത്തായിരുന്നു. അതില്‍ പ്രവേശനത്തിനുള്ള പ്രധാന കവാടമുണ്ടായിരുന്നു. വടക്ക് നിന്ന് തെക്ക് വരെ ആശ്രമങ്ങളുടെ നിരകളും അവയ്ക്ക് മുന്നില്‍ നിരവധി വലിയ സ്തൂപങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ബുദ്ധന്റെ മനോഹരമായ പ്രതിമകളുണ്ടായിരുന്നു. എല്ലാം ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ലോകപ്രശസ്തമായ ഈ പുരാതന ബുദ്ധ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബിഹാറിലെ പട്‌നയില്‍ കാണാം.



Click it and Unblock the Notifications











