For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമേശ്വരനിഷ്‌ടം ഭസ്മം തന്നെ, കാരണം

|

ഭഗവാൻ ശിവനെക്കുറിച്ച് വളരെയധികം കാര്യങ്ങളാണ് നമുക്ക് ചുറ്രും നടക്കുന്നത് തന്നെ.നിരവധി വിശ്വാസങ്ങളും കഥകളും എല്ലാം നമുക്ക് ചുറ്റും വളരെയധികം നിലനിൽക്കുന്നുമുണ്ട്. എന്നാൽ ഭഗവാന്റെ ഓരോ മാറ്റങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും നമുക്കുള്ള വിശ്വാസത്തേക്കാള്‍ ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം. ഭഗവാൻ ഭസ്മധാരിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാല്‍ വിശ്വാസങ്ങൾ ഇതിനു പിന്നിൽ നിരവധിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

<strong>most read: നെഗറ്റീവ് എനർജി മാറി ഐശ്വര്യത്തിന് അശോകം</strong>most read: നെഗറ്റീവ് എനർജി മാറി ഐശ്വര്യത്തിന് അശോകം

മഹാദേവനുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. മഹാദേവന്റെ ഓരോ അലങ്കാരങ്ങള്‍ക്കു പിന്നിലും ഓരോ വിശ്വാസങ്ങളാണ്. ഭസ്മധാരിയാണ് ഭഗവാന്‍ ശിവന്‍. എന്നാല്‍ ഇത്തരത്തില്‍ ദേഹം മുഴുവന്‍ ഭസ്മം ധരിക്കുന്നതിനു പിന്നിലെ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

ശക്തിയുടെ പര്യായം

ശക്തിയുടെ പര്യായം

ശക്തിയുടെ പര്യായമാണ് ശിവന്‍, ഇതിനു കാരണം കൈലാസത്തില്‍ സര്‍വ്വചരാചരങ്ങളുടേയും ശക്തിയായ പാര്‍വ്വതീ ദേവിയോടൊപ്പം വാണരുളുന്നതു തന്നെ.

ഭസ്മത്തിന്റെ പര്യായം

ഭസ്മത്തിന്റെ പര്യായം

മനുഷ്യ ജീവിതത്തില്‍ എല്ലാത്തിന്റേയും അവസാനമാണ് മരണം. ഭൂമിയുമായുള്ള നമ്മുടെ ബന്ധത്തെ അവസാനിപ്പിച്ച് കൊണ്ടു പോകുന്നത് മരണമാണ്. എന്നാല്‍ മരണത്തിന്റെ അവസാനം നമ്മള്‍ ചാരമാകുന്നു. ഈ ചാരത്തിനെയാണ് ഭഗവാന്റെ തിരുനെറ്റിയില്‍ സമര്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അതിലുള്ള വിശുദ്ധിയാണ് ഇതിലൂടെ വെളിവാകുന്നത്.

 ദേവന്‍മാരുടെ ദേവന്‍

ദേവന്‍മാരുടെ ദേവന്‍

ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. ഹിന്ദു വിശ്വാസമനുസരിച്ച് ഭഗവാന്‍ കൂടുതല്‍ സമയവും ശ്മശാനത്തിലാണ് ചിലവിടുന്നത്. ഇത് കൊണ്ടു തന്നെ ഭസ്മത്തിന് അതിന്റേതായ വിശുദ്ധി ലഭിയ്ക്കുന്നു.

സംഹാരമെന്ന കര്‍മ്മം

സംഹാരമെന്ന കര്‍മ്മം

സംഹാരം എന്ന കര്‍മ്മം ശിവന്റെ മാത്രം ഉത്തരവാദിത്വമാണ്. സൃഷ്ടി, സ്ഥിതി, സംഹാരമാണ് ത്രിമൂര്‍ത്തികളുടെ കടമ. അതുകൊണ്ടു തന്നെ എല്ലാം സംഹരിക്കുന്നത് ഭഗവാന്‍ ശിവനാണ്. എല്ലാത്തിനും അവസാനം നമ്മള്‍ ചാരമാണ് എന്നതാണ് ഭഗവാന്‍ ഇതിലൂടെ വ്യക്തമാക്കുന്നതും.

സതിയുടെ ആത്മാഹൂതി

സതിയുടെ ആത്മാഹൂതി

മഹാദേവന്റെ പാതിമെയ്യായ സതി ആത്മാഹൂതി ചെയ്ത സമയം തന്റെ ദേഷ്യവും വേദനയും കഠിനമായ ദു:ഖവും നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഭഗവാന്‍ സതിയുടെ മൃതദേഹം തോളിലേറ്റി താണ്ഡവം നടത്തി. സതിയോടുള്ള തന്റെ സ്‌നേഹം വിഭൂതി കണക്കേ ഭഗവാന്‍ ധരിക്കുന്നു എന്നാണ് ഐതിഹ്യം.

സതിയോടുള്ള സ്‌നേഹം

സതിയോടുള്ള സ്‌നേഹം

സതിയുടെ മരണശേഷം ഭഗവാന്‍ വിഷ്ണു സതിയുടെ ദേഹത്തില്‍ തൊടുകയും പെട്ടെന്ന് തന്നെ ദേഹം ഭസ്മം കണക്കം മാറുകയും ചെയ്തു. തന്റെ പത്‌നിയുടെ വിയോഗത്തില്‍ മനം നൊന്ത് ഭഗവാന്‍ ആ ചാരം തന്റെ നെറ്റിയില്‍ തൊടുകയും ചെയ്തു എന്നാണ് പുരാണം.

ലാളിത്യത്തിന്റെ പര്യായം

ലാളിത്യത്തിന്റെ പര്യായം

ഭസ്മം തൊടുന്നത് ലാളിത്യത്തിന്റെ പര്യായമായാണ് പറയപ്പെടുന്നത്. ലളിത ജീവിതം നയിക്കുന്ന ഭഗവാന്‍ തന്റെ ആത്മാവിനെ ഏറ്റവും കൂടുതല്‍ ശുദ്ധീകരിക്കുന്നത് ഭസ്മത്തിലൂടെയാണ് എന്നാണ് പറയപ്പെടുന്നത്.

English summary

Why Lord Shiva puts ash on his body?

Some Facts about Lord Shiva , take a look.
Story first published: Monday, March 4, 2019, 19:02 [IST]
X
Desktop Bottom Promotion