For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജയവസാനം കർപ്പൂരം തൊട്ടുവണങ്ങാറുണ്ടോ?

|

കർപ്പൂരത്തിന് നമ്മുടെ പൂജാ വേളയിൽ വളരെ വിശിഷ്ടമായ ഒരു പദവി തന്നെയുണ്ട്. പൂജാവസാനം കർപ്പൂരം കത്തിച്ച് ഉഴിയുന്നത് പലരും കണ്ടിട്ടുണ്ടാവും. എന്നാൽ എന്തുകൊണ്ടാണ് കർപ്പൂരം തൊട്ടു വണങ്ങുന്നത് എന്ന് നിങ്ങൾക്കറിയാമോ? കർപ്പൂരം തൊട്ട് വണങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആത്മീയ ഗുണങ്ങൾ നിരവധിയാണ്. പലപ്പോഴും കർപ്പൂരത്തിന്റെ ഗുണങ്ങൾ എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കർപ്പൂരം തൊട്ട് വണങ്ങുന്നതിലൂടെ അത് നമ്മളിൽ വെളിവാക്കുന്ന ചില സത്യങ്ങളുണ്ട്.

<strong>most read: വീട്ടിൽ കത്തിക്കാം എള്ള് തിരി,കണ്ടകശനി ദോഷംമാറാന്‍</strong>most read: വീട്ടിൽ കത്തിക്കാം എള്ള് തിരി,കണ്ടകശനി ദോഷംമാറാന്‍

കർപ്പൂര പ്രിയനായ പല ദേവീ ദേവൻമാരും ഹിന്ദുവിശ്വാസമനുസരിച്ചുണ്ട്. എല്ലാത്തിനേയും ശുദ്ധീകരിക്കുന്നത് എന്ന അർത്ഥത്തിലും കർപ്പൂരത്തെ വിശേഷിപ്പിക്കുന്നു. എന്നാൽ പലരും ശരിയായ അർത്ഥം മനസ്സിലാക്കാതെയാണ് കർപ്പൂരം തൊട്ടു വണങ്ങുന്നതും തൊട്ട് പ്രാർത്ഥിക്കുന്നതും. കത്തിക്കഴിഞ്ഞ ശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കർപ്പൂരം. അതുകൊണ്ട് തന്നെ ഇത് തൊട്ടു വണങ്ങുന്നതിലൂടെ നമ്മുടെ ഉള്ളിൽ ശുദ്ധി നിറക്കുന്നതായി മാറുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

 ഈശ്വര ചൈതന്യത്തെ ആവാഹിക്കാൻ

ഈശ്വര ചൈതന്യത്തെ ആവാഹിക്കാൻ

എല്ലാം പൂജയിലൂടെ ഈശ്വരന് നൽകിയ ശേഷം അതേ ഈശ്വര ചൈതന്യത്തെ നമ്മിലേക്കാവാഹിക്കുകയാണ് കർപ്പൂരം തൊട്ട് വണങ്ങുന്നതിലൂടെ നാം ചെയ്യുന്നത്. നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അന്ധകാരത്തേയും തിന്മയേയും ഇല്ലാതാക്കി മനസ്സിലേക്ക് വെളിച്ചവും വിശുദ്ധിയും കൊണ്ട് വരുന്നതിനാണ് ഇത്തരം ഒരു ചടങ്ങ് ഇന്നും നിലനിൽക്കുന്നത്. മനസ്സിന്റെ ശുദ്ധിയെയാണ് കർപ്പൂരം തൊട്ടു വണങ്ങുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

ആത്മാവിനേയും ദൈവീക പ്രഭയിൽ

ആത്മാവിനേയും ദൈവീക പ്രഭയിൽ

നമ്മുടെ ബാഹ്യ ശരീരത്തെ മാത്രമല്ല ആത്മാവിനേയും ദൈവീക പ്രഭയിൽ വിലയം പ്രാപിപ്പിക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ജീവിതത്തിൽ തോറ്റു പോവാതിരിക്കുന്നതിനും മനസ്സിലെ അന്ധകാരത്തെ ഇല്ലാതാക്കി ജീവിതത്തിൽ വെളിച്ചം നിറക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു ചടങ്ങ് നമുക്കിടയിൽ നിലനിൽക്കുന്നത് എന്നാണ് വിശ്വാസം.

 ഐശ്വര്യം നിറക്കുന്നു‌

ഐശ്വര്യം നിറക്കുന്നു‌

ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും മനസ്സിലെ കളങ്കങ്ങളെല്ലാം മാറി പൂർണതയിലേക്ക് എത്തുന്നതിനും നിങ്ങൾക്ക് ഇതിലൂടെ കഴിയുന്നു. ജീവിതത്തിൽ ഏത് പ്രതിസന്ധികളേയും കർപ്പൂരം കണക്കേ ഇല്ലാതാക്കുന്നതിനുള്ള മനശക്തി നിങ്ങൾക്ക് ലഭിക്കുന്നു.

ദൈവത്തോട് കൂടുതൽ അടുക്കുന്നു

ദൈവത്തോട് കൂടുതൽ അടുക്കുന്നു

ദൈവത്തോട് കൂടുതൽ അടുക്കുന്നു എന്നും ഇതിലൂടെ സൂചനയുണ്ട്. കർപ്പൂരം കത്തിത്തീരുന്നതോടെ മനസ്സിനെ എല്ലാ അർത്ഥത്തിലും ശാന്തമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിൽ കലുഷിതമായ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും കർപ്പൂരം തൊട്ടു വണങ്ങുന്നതിലൂടെ എന്നാണ് വിശ്വാസം. മാത്രമല്ല ദൈവീക കാര്യങ്ങളിും ആത്മീയ കാര്യങ്ങളിലും വളരെയധികം മുന്നോട്ട് എത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു.

 ദോഷമകറ്റാൻ

ദോഷമകറ്റാൻ

നിങ്ങൾക്കു ചുറ്റും ബാധിച്ചിരിക്കുന്ന ദോഷമകറ്റുന്നതിനും കർപ്പൂരം നിങ്ങളെ സഹായിക്കുന്നു. കർപ്പൂരം ഉഴിയുന്നതിലൂടെ നിങ്ങളെ ബാധിച്ചിരിക്കുന്ന ദോഷത്തിന് പരിഹാരമാവുന്നു. ജീവിതത്തിൽ പിന്നീട് ഇത്തരം കാര്യങ്ങളെക്കുറിച്ചും വഴിയില്ലാത്തതിനെക്കുറിച്ചും ആലോചിക്കേണ്ടി വരുന്നില്ല എന്നാണ് വിശ്വാസം. ഏത് ദോഷമകറ്റി നല്ല ഭാവിക്ക് കർപ്പൂരമുഴിയുന്നത് നല്ലതാണ് എന്നാണ് വിശ്വാസം.

English summary

Why is camphor aarti performed to deities in temples

significance of camphor aarti performed to deities in temples, take a look.
Story first published: Thursday, January 24, 2019, 12:20 [IST]
X
Desktop Bottom Promotion