Just In
Don't Miss
- News
സംസ്ഥാനത്ത് ഇന്ന് 3361 പേര്ക്ക് കൊവിഡ്, 2969 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം, 17 മരണം കൂടി
- Finance
ആക്സെഞ്ചറിനെ മറികടന്ന് ടിസിഎസ്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി
- Movies
നിറവയറ് പുറംലോകത്തെ കാണിച്ച് കരീനയുടെ അഭ്യാസങ്ങള്; ഗര്ഭകാലത്തും ഇത്ര തേജസോടെ നില്ക്കുന്നത് കരീന മാത്രം
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Sports
IND vs AUS: വാഷിങ്ടണ് സുന്ദര് നേടിയ 22 റണ്സ് ഞങ്ങള്ക്ക് സ്വര്ണ്ണംപോലെ- റിഷഭ് പന്ത്
- Automobiles
ഇലക്ട്രിക് വാഹനങ്ങള് പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
12 രാശിക്കും വൃശ്ചിക മാസത്തിലെ സമ്പൂര്ണ രാശിഫലം
വൃശ്ചിക മാസത്തിന് തുടക്കമായി. എന്നാല് വൃശ്ചിക മാസത്തില് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട് ഓരോ രാശിക്കാര്ക്കും. വരുന്ന 12 രാശിക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. ഇവയില് മലയാള മാസത്തിലെ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. വൃശ്ചിക മാസത്തില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്.
27 നക്ഷത്രം; വരുന്ന രണ്ട് ആഴ്ച സമ്പൂര്ണ ധനയോഗ ഫലം
ഓരോ രാശിക്കും ഉണ്ടാവുന്ന ഫലങ്ങളും ഫലങ്ങളുടെ അടിസ്ഥാനത്തില് എന്തൊക്കെയാണ് മാറ്റങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്. വൃശ്ചിക മാസത്തില് നിങ്ങളുടെ രാശി ഏതാണെന്നും എന്താണ് ഫലം എന്നും അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഗുണദോഷ സമ്മിശ്രമായിരിക്കും നിങ്ങളുടെ ഫലം. ഇത് കൂടാതെ സ്ഥാനലബ്ധിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട് വിട്ട് നില്ക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അവിചാരിതമായി ധനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തില് പങ്കെടുക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്ദേശിച്ച കാര്യങ്ങള് നടക്കുന്നുവെങ്കിലും ചെറിയ തടസ്സങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ സ്ഥിതി അല്പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഗുണദോഷ സമ്മിശ്രമാണ് വൃശ്ചിക മാസം. സ്വത്തിന്റെ കാര്യത്തില് അല്പം പ്രതിസന്ധികള്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. സ്വന്തം വീട്ടില് നിന്ന് വിട്ടു നില്ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗൃഹനിര്മ്മാണത്തിന് വേണ്ടി വളരെയധികം സാധ്യതകള് ഉണ്ട്. പൊതുരംഗത്ത് പ്രശസ്തി വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില് വളരെയധികം വെല്ലുവിളികള്ക്കുള്ള സാധ്യതയുണ്ട്. ബിസിനസില് നേട്ടം ഉണ്ടാവുന്നുണ്ട്. ദാമ്പത്യ രംഗത്ത് അല്പം പ്രതിസന്ധികള്ക്കുള്ള സാധ്യതയുണ്ട്. കാലാവസ്ഥ രോഗങ്ങള് ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് രോഗബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ ഏര്പ്പെടുന്ന കാര്യങ്ങള് അല്പം വിജയത്തിലേക്ക് എത്തുന്നതിന് കഠിനമായ പരിശ്രമത്തിന്റെ ആവശ്യം വരും. ബന്ധുസമാഗമത്തിനുള്ള സാധ്യതയുണ്ട്. വാഹനയാത്രക്കിടെ നഷ്ടം സംഭവിക്കാവുന്നതാണ്. പ്രിയപ്പെട്ടവരെ പിരിഞ്ഞ് താമസിക്കേണ്ടതായി വരും. വീട് മാറ്റത്തിനുള്ള സാധ്യതയുണ്ട്. ബന്ധുക്കള്ക്ക് ഗുണാനുഭവം ഉണ്ടാവുന്നുണ്ട്. പൈതൃകസ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില് വളരെയധികം നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്.

കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് അനുകൂല ഫലങ്ങള് ധാരാളം ഉണ്ടാവുന്ന മാസമാണ്. സാമ്പത്തിക പ്രശ്നങ്ങള് എല്ലാം തന്നെ ഇല്ലാതാവുന്നുണ്ട്. പ്രേമബന്ധങ്ങളില് പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. പുണ്യസ്ഥലം സന്ദര്ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില് രംഗത്ത് തിരിച്ചടികള് സാമ്പത്തിക പ്രതിസന്ധികള് എന്നിവയും അവരെ ഈ മാസം കാത്തിരിക്കുന്നുണ്ട്. ഭാര്യാഭര്തൃബന്ധത്തില് പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. തൊഴില് രംഗത്ത് അനുകൂലമായ സാഹചര്യങ്ങള്ക്കുള്ള സാധ്യതയുണ്ട്. അന്യരുടെ ഇടപെടലുകള് ജീവിതത്തില് മാറ്റങ്ങള് ഉണ്ടാക്കുന്നുണ്ട്. ധനവരുമാനം ബന്ധുക്കളില് നിന്ന് പ്രതീക്ഷിക്കാം.

ചിങ്ങം രാശി
പ്രതിസന്ധികളില് തളരാത്തവരായിരിക്കും ഈ രാശിക്കാര്. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അധിക യാത്രകള് പല അവസ്ഥകളിലും ഉണ്ടാവുന്നുണ്ട്. മേലധികാരികളില് നിന്ന് അനുകൂല സാഹചര്യം ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തില് വളരെയധികം നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ജീവിത പങ്കാളിയുമായി അസ്വാരസ്യങ്ങള്ക്കുള്ള സാധ്യതയുണ്ട്. പ്രശ്നങ്ങള് അനൂകൂലമായി ഒത്തുതീര്പ്പായി മാറും. കര്മ്മരംഗത്ത് നേട്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടെങ്കില് അല്പം ശ്രദ്ധിച്ച് ചിലവഴിക്കാന് നോക്കണം.

കന്നി രാശി
കന്നി രാശിക്കാര്ക്ക് ഗുണ ദോഷ സമ്മിശ്രമായ മാസമായിരിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നവരായിരിക്കില്ല. അത് മാത്രമല്ല മറ്റുള്ളവരുടെ ചിലവില് കഴിയുന്നതിന് ഇവര് തയ്യാറാവില്ല. അവിചാരിതമായി പണച്ചിലവിനുള്ള സാധ്യതയുണ്ട്. കുടുംബത്തില് സന്തോഷം നിലനില്ക്കുന്നുണ്ട്. വിവാഹം ഉറപ്പിക്കപ്പെടുന്നുണ്ട്. തൊഴില്പരമായ മാറ്റങ്ങള് നിങ്ങളില് ഉണ്ടാവുന്നുണ്ട്. കലാപരമായ നേട്ടങ്ങള്ക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കള്ക്ക് വേണ്ടി പണം ചിലവഴിക്കേണ്ടതായി വരുന്നു. ജോലിക്കാര്യത്തില് നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. പ്രവര്ത്തന വിജയത്തിന് ഇവര് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്ന മാസമാണ് വൃശ്ചികം രാശി.

തുലാം രാശി
തുലാം രാശിക്കാര്ക്ക് അവിചാരിതമായ യാത്രകള്ക്കുള്ള സാധ്യതയുണ്ട്. സന്തോഷം വര്ദ്ധിക്കുന്നുണ്ട്. വീട്ടില് അറ്റകുറ്റപണികള് ആരംഭിക്കും. ദമ്പതികള് ഒന്നിച്ച് യാത്രകള്ക്കുള്ള സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങള് സന്ദര്ശിക്കുന്നതിനു യോഗമുണ്ട്. രോഗാവസ്ഥകള് പലപ്പോഴും ബാധിക്കുന്നുണ്ട്. എങ്കിലും അതിനെ വലിയ പ്രതിസന്ധിയാക്കി മാറ്റുന്നില്ല എന്നുള്ളതാണ്. ഭൂമിയില് നിന്നുള്ള ധനലാഭം ഇവര്ക്ക് വൃശ്ചിക മാസത്തില് ലഭിക്കുന്നുണ്ട്. മാനസിക സമ്മര്ദ്ദം ഇവരെ വളരെയധികം വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ട്. സന്താനങ്ങളില് നിന്ന് ഭാഗ്യം ലഭിക്കുന്നുണ്ട്. ഉത്തരവുകള് പല വിധത്തില് അനുകൂലമായി മാറുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്ക്ക് അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. ബിസിനസ്സില് നഷ്ടം സംഭവിക്കുന്നുണ്ട്. ഭക്ഷണ സുഖം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നടപ്പാകില്ലെന്ന് കരുതിയിരുന്ന പല കാര്യങ്ങളും വളരെയധികം പെട്ടെന്ന് നടപ്പിലാകുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങള് നിങ്ങളെ തേടിയെത്തുന്ന സമയമാണ് ഇപ്പോഴുള്ളത്. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്ക്കത്തില് ഉണ്ടാവുന്നുണ്ട്. ആരോഗ്യ കാര്യത്തില് ശ്രദ്ധിക്കേണ്ടതാണ്. യാത്രകളില് സന്തോഷം കണ്ടെത്താന് ശ്രമിക്കേണ്ടതാണ്. ധനപരമായ ലാഭം പ്രതീക്ഷിക്കുന്ന മാസമാണ് വൃശ്ചികം രാശിക്കാര്ക്ക്.

ധനു രാശി
ഗുണഫലങ്ങള് ധാരാളം ലഭിക്കുന്ന ഒരു മാസമാണ് ധനു രാശിക്കാര്ക്ക്. ആഗ്രഹങ്ങളില് പലതും മുന്നേറുന്നുണ്ട്. അനാവശ്യമായ മാനസിക ഉത്കണ്ഠക്ക് കാരണമാകുന്നുണ്ട്. അടുത്ത ബന്ധുക്കള്ക്ക് രോഗങ്ങള് ഉണ്ടാവുന്നതിനും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനും സാധ്യതയുണ്ട്. സാമ്പത്തികപരമായ നേട്ടം കൈവരിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. സഞ്ചാരികള്ക്ക് പലപ്പോഴും യാത്രകളില് തടസ്സം നേരിടുന്നുണ്ട്. സഞ്ചാരക്ലേശങ്ങള് ഉണ്ടായാല് അതിനെ പ്രതിരോധിക്കും. ജീവിത പങ്കാളിക്ക് നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാര്ക്ക് ധാരാളം ഗുണങ്ങള് ഈ മാസത്തില് ഉണ്ടാവുന്നുണ്ട്. യാത്രകള് ധാരാളം വേണ്ടി വരുന്ന ഒരു മാസമാണ്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. മാതാവിനോ മാതൃസ്ഥാനത്ത് വരുന്ന മറ്റ് വ്യക്തികള്ക്കോ രോഗശാന്തി ഉണ്ടാവുന്നുണ്ട്. തൊഴില് രംഗത്ത് വളരെയധികം നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. മാനസിക വിഷമം വളരെയധികം ശ്രദ്ധിക്കണം. അതിന് പരിഹാരം നിങ്ങള് തന്നെ കണ്ടെത്തേണ്ടതാണ്. സാഹസിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നുണ്ട്. സഹപ്രവര്ത്തകര് നിമിത്തതം പലപ്പോഴും മനോവിഷമത്തിനുള്ള സാധ്യതയും ഉണ്ട്.

കുംഭം രാശി
പല കാര്യങ്ങളിലും അനുകൂല ഫലങ്ങള് ആണ് കുംഭം രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. അന്യരില് നിന്ന് സഹായം സ്വീകരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എങ്കിലും അത് അല്പം ശ്രദ്ധിച്ച് വേണം. ശാരീരികവും മാനസികവുമായ നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളില് വിജയം കൈവരിക്കുന്നതിന് സാധിക്കുന്നുണ്ട്. മംഗള കര്മ്മങ്ങളില് പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മംഗള കര്മ്മങ്ങളില് പങ്കെടുക്കുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങളില് വിജയം കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്. മംഗള കര്മ്മങ്ങളില് സംബന്ധിക്കേണ്ടതാണ്. സുഹൃത്ബന്ധങ്ങളില് നല്ല രീതിയില് ആയിരിക്കും നേട്ടങ്ങള് ഉണ്ടാക്കുന്നത്.

മീനം രാശി
എല്ലാ വിധത്തിലും നിങ്ങള്ക്ക് നേട്ടങ്ങള് ഉണ്ടാവുന്നുണ്ട്. തൊഴില് രംഗത്ത് നേട്ടങ്ങള് ഉണ്ടാവുന്നു. എല്ലാ തടസ്സങ്ങള്ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട് ഈ മാസം. സ്ഥലം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുത്ത പല ജോലികളും പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. തൊഴിലില് ഉത്തരവാദിത്വം വര്ദ്ധിക്കുന്നുണ്ട്. പ്രണയ സാഫല്യം ഉണ്ടാവുന്നുണ്ട്. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. ഗൃഹനിര്മ്മാണത്തില് പുരോഗതിക്കുള്ള സാധ്യതയുണ്ട്.