Just In
Don't Miss
- Sports
ഇന്ത്യ vs വിന്ഡീസ്: ഹൈദരാബാദില് കെട്ടഴിഞ്ഞുവീണ 6 റെക്കോര്ഡുകള്
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
- Automobiles
കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും
- Travel
കത്തിയമർന്ന മൈസൂർ കൊട്ടാരവും 750 കിലോയിൽ സ്വർണ്ണ വിഗ്രഹവും..ഇത് നിങ്ങളറിയാത്ത മൈസൂർ
- Technology
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും
- News
വയനാട് മെഡിക്കല് കോളേജ്; മധ്യപ്രദേശ് സര്ക്കാരിന് മേല് സമ്മര്ദ്ദം ചെലുത്തുമെന്ന് രാഹുല്
- Finance
പോസ്റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും
2020 തൊഴിൽ- വിദ്യാഭ്യാസത്തില്‍ ശോഭിക്കും രാശിക്കാർ
ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കുന്നുണ്ട്. ജീവിതത്തിലെ ഗതി മാറ്റങ്ങൾ അതുകൊണ്ട് തന്നെ നല്ലതും മോശവുമായി വരുന്നുണ്ട്. നിങ്ങൾക്ക് വരും വര്‍ഷത്തിൽ നിങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും ഉണ്ടാവുന്ന നേട്ടങ്ങളും പ്രശ്നങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
സൂര്യ രാശി ഓരോ വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പ്രശ്നങ്ങള്‍ മാത്രമല്ല നിങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴിലിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 19)
മേടം രാശിക്കാർക്ക് 2020-ൽ തൊഴിലിൽ കയറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഇപ്പോൾ ഉള്ള ജോലിയെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മാത്രമല്ല നല്ല ഒരു സ്ഥാനത്ത് എത്തുന്നതിനുള്ള സാധ്യതയും വരും വര്‍ഷം നിങ്ങൾക്ക് നല്‍കുന്നുണ്ട്. നിങ്ങൾ വിജയത്തിലേക്കെത്തുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു വർഷം കൂടിയായിരിക്കും. വിദ്യാഭ്യാസ രംഗത്തും വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന വര്‍ഷമാണ്.

ഇടവം രാശി (ഏപ്രിൽ 20- മെയ് 20)
ഇടവം രാശിക്കാർക്ക് വരും വർഷം വളരെയധികം പ്രധാനപ്പെട്ടതായിരിക്കും നിങ്ങളുടെ കരിയർ. ആഗ്രഹിച്ചത് സ്വന്തമാക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു വർഷം കൂടിയായിരിക്കും. ജോലിചെയ്യുന്നവർക്ക് ട്രാൻസ്ഫർ അൽപം ദൂരെക്ക് ആയിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. എന്ത് ബിസിനസ് ചെയ്താലും അതെല്ലാം വിജയത്തിലേക്ക് എത്തുന്ന വർഷം കൂടിയായിരിക്കും. എങ്കിലും ചെറിയ ചില ഉയർച്ച താഴ്ചകൾ ഉണ്ടാവുന്നുണ്ട്.

മിഥുനം രാശി ( മെയ് 21- ജൂൺ 21)
മിഥുനം രാശിക്കാർക്ക് വരും വർഷം വളരെയധികം വെല്ലുവിളി നിറയുന്ന ഒരു വർഷമായിരിക്കും . പ്രത്യേകിച്ച് കരിയറിന്‍റെ കാര്യത്തിൽ. നിങ്ങൾ ഒരു ജോലി എടുക്കുന്ന ആളാണെങ്കിൽ കഷ്ടപ്പെട്ടതിന് വളരെയധികം ഫലം ഉണ്ടാവുന്ന ഒരു വർഷം കൂടിയാണ് 2020. ക്ഷമയോടെ മുന്നോട്ട് പോയാൽ പല കാര്യങ്ങൾക്കും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ഫലം ലഭിക്കുന്നുണ്ട്. നിങ്ങൾ ബിസിനസ് ചെയ്യുമ്പോൾ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വർഷമായി മാറുന്നുണ്ട് 2020. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ നിങ്ങൾ വിജയത്തിൽ എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കർക്കിടകം രാശി (ജൂൺ 21- ജൂലൈ 22)
കഴിഞ്ഞ വർഷത്തിൽ ബാക്കി വരുന്ന ചില ജോലികൾ ഈവർഷം പൂർത്തികരീക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന ഒരു വർഷമായിരിക്കും 2020. മാത്രമല്ല നിങ്ങൾ പുതിയ തൊഴിൽ സ്വീകരിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം യാത്രകൾ ചെയ്യേണ്ടി വരുന്ന ഒരു വർഷം കൂടിയായിരിക്കും കർക്കിടകം രാശിക്കാർക്ക് 2020. എങ്കിലും വിദ്യാർത്ഥികൾക്ക് വളരെയധികം പ്രധാനപ്പെട്ട ഒരു വർഷമായിരിക്കും. വളരെയധികം ശ്രദ്ധിച്ച് പഠിച്ചാൽ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട് ഈ വർഷം വിദ്യാർത്ഥികൾക്ക്.

ചിങ്ങം രാശി (ജൂലൈ 23- ആഗസ്റ്റ് 22)
നിങ്ങൾക്ക് എന്താണ് ഏറ്റവും നല്ലത് എന്നുണ്ടെങ്കിൽ അതിനെ മുന്നോട്ട് കൊണ്ട് വരുന്നതിന് ഈ വർഷം സാധിക്കുന്നുണ്ട്. നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാർ. നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കുന്ന ഒരു വർഷം കൂടിയാണ്. ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. വളരെയധികം നേട്ടങ്ങൾ വിദ്യാർത്തികള്‍ക്കും മത്സരപ്പരീക്ഷകളില്‍ വിജയത്തിലേക്ക് എത്തുന്നതിനും സാധിക്കുന്നതാണ് ഈ വർഷത്തിൽ.

കന്നി രാശി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
കന്നി രാശിക്കാർക്ക് 2020 വളരെയധികം നേട്ടങ്ങൾ നൽകുന്ന ഒരു മാസമാണ് എന്നതാണ് സത്യം. പുതിയ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തുന്ന വര്‍ഷമാണ് ഇത്. മാത്രമല്ല പുതിയ കമ്പനിയിൽ ജോയിൻ ചെയ്യുന്നതിനും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും പറ്റിയ വർഷമാണ് 2020. എപ്പോഴും നിങ്ങൾക്ക് പലപ്പോഴും വളരെയധികം അവസരങ്ങൾ വരുന്നുണ്ട്. ഇതിനെ പുറത്തേക്ക് വരുന്നതിന് വേണ്ടിയും പലപ്പോഴും ഉപയോഗിക്കുന്നതിനും ഒരു കാരണവശാലും താമസം നേരിടേണ്ടി വരരുത്. വിദ്യാർത്ഥികൾക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്ന വർഷമായിരിക്കും. മാത്രമല്ല ജോലി കാത്തിരിക്കുന്നവർക്ക് വളരെയധികം സന്തോഷത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോലി ലഭിക്കുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു വർഷമാണ് തുലാം രാശിക്കാർക്ക് ഇത്. പലപ്പോഴും ജോലിക്കാര്യത്തിൽ ഇരട്ടി പണി ചെയ്യുന്നവർക്ക് അതിന്‍റെ ഫലം ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വർഷനാണ് ഇത്. അതുകൊണ്ട് തന്നെ നിങ്ങൾ ബുദ്ധിപരമായി ജോലി ചെയ്യുകയാണെങ്കിൽ അതിനെല്ലാം നേട്ടങ്ങൾ ലഭിക്കുന്നുണ്ട്. മാത്രമല്ല ഉപദേശങ്ങൾ നല്ലതാണെങ്കിൽ അതിനെ സ്വീകരിക്കുന്നതിന് ശ്രമിച്ച് കൊണ്ടേ ഇരിക്കണം. ഉയർച്ച താഴ്ചകൾ ഉണ്ടാവുന്ന ഒരു വർഷമാണ് നിങ്ങൾക്ക് ഉണ്ടാവുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 23- നവംബർ 21)
വൃശ്ചികം രാശിക്കാർക്ക് വരും വർഷം കരിയറിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരു വർഷമായിരിക്കും. അതിൻറെ നേട്ടങ്ങൾ നിങ്ങൾക്ക് എന്തായാലും ലഭിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. നിങ്ങളുടെ ഇപ്പോഴുള്ള ജോലി വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്ന് മാറിയാൽ അത് നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് മത്സരപ്പരീക്ഷകളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു വർഷമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ധനു രാശി (നവംബർ 22- ഡിസംബർ 21)
ബിസിനസിലും ജോലിയിലും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. അത്രക്കും നല്ല വർഷമായിരിക്കും വരും വര്‍ഷം. പ്രോജക്റ്റുകൾ എല്ലാം തന്നെ വിജയകരമാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശ യാത്രക്കുള്ള ഭാഗ്യം കാണുന്നുണ്ട്. ബിസിനസിൽ മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് പലപ്പോഴും ആത്മവിശ്വാസം നൽകുന്ന ഒരു വർഷം കൂടിയാണ് വരും വർഷം. വിദ്യാർത്ഥികൾ എല്ലാം തന്നെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കഷ്ടപ്പെടുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാവുന്നതിന് ഈ വർഷം സഹായിക്കുന്നുണ്ട്.

മകരം രാശി (ഡിസംബർ 22- ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരും വർഷം വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. നിങ്ങൾ വളരെയധികം തിരക്കിൽ ജീവിക്കുന്ന ഒരു വര്‍ഷമായിരിക്കും വരും വര്‍ഷം. വളരെയധികം തിരക്കിൽ ജീവിക്കുമ്പോഴും നേട്ടങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുന്നത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്.

കുംഭം രാശി (ജനുവരി 20- ഫെബ്രുവരി 18)
കരിയറിന് ഏറ്റവും അധികം പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന ഒരു വർഷമാണ് വരും വർഷം. നിങ്ങൾ എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾക്ക് ഓഫീസിലും അൽപം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. ഒരിക്കലും മറ്റുള്ളരുടെ നിർബന്ധത്തിന് വേണ്ടി ജോലി കളയാൻ ശ്രമിക്കരുത്. ഇത് നിങ്ങളിൽ പിന്നീട് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും അൽപം ശ്രദ്ധ അത്യാവശ്യമാണ്.

മീനം രാശി (ഫെബ്രുവരി 19- മാർച്ച് 20)
നിങ്ങളുടെ കരിയർ വളരെയധികം ഉയർച്ചയിലേക്ക് എത്തുന്ന ഒരു വർഷമായിരിക്കും മീനം രാശി. നിങ്ങൾ ചെയ്യുന്ന ജോലിക്കും കഠിനാധ്വാനത്തിനും ഫലം ലഭിക്കുന്ന ഒരു വർഷം കൂടിയാണ്. എന്തിനും ഏതിനും നേട്ടങ്ങൾ മാത്രമാണ് നിങ്ങൾക്ക് വരും വർഷം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ നേട്ടങ്ങൾ കൈക്കലാക്കാം. ഇതില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. മത്സരപ്പരീക്ഷകളിലും മറ്റും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.