For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭഗവാൻ ശിവന്റെ വിവിധ രൂപങ്ങൾ

|

ഭഗവാൻ ശിവന്റെ വിവിധ രൂപങ്ങൾ പല പേരുകളിൽ അറിയപ്പെടുന്നു. നടേശൻ, മഹേശ്വരൻ, ശങ്കരൻ, രുദ്രൻ, നീലകണ്ഠൻ എന്നിങ്ങനെ അറിയപ്പെടുന്ന അദ്ദേഹം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്ന ഹൈന്ദവ ത്രിത്വത്തിലെ പ്രബലദേവന്മാരിൽ ഒരാളാണ്. മഹാമനസ്‌കനായ ഭഗവാൻ ശിവൻ തന്റെ ഭക്തരിൽ ധാരാളം അനുഗ്രഹങ്ങൾ ചൊരിയുന്നു.

ed

ശിവഭഗവാന്റെ ദേഷ്യം

വളരെയധികം വരങ്ങൾ നൽകുന്ന ദേവനായതുകൊണ്ട് നിവേദിക്കുന്ന ചില വഴിപാടുകൾ അദ്ദേഹത്തെ വേഗത്തിൽ ചൊടിപ്പിക്കും.ഭഗവാൻ ശിവനെ പ്രീതിപ്പെടുത്തുന്നതിനും, അദ്ദേഹത്തിന് ദേഷ്യമുണ്ടാകാതിരിക്കുന്നതിനും അവലംബിക്കാവുന്ന ചില നിയമങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

ഹര ഹര മഹാദേവാ

ശിവലിംഗത്തിന്റെ രൂപത്തിൽ ഭഗവാൻ ശിവനെ പലപ്പോഴും ആരാധിക്കുന്നു. ഭക്തർ അവരുടെ അമ്പലത്തിൽ എന്നതിനുപുറമെ സ്വന്തം വീടുകളിലും ശിവലിംഗത്തെ പ്രതിഷ്ഠിക്കാറുണ്ട്. എങ്കിലും ദിവസവും ആരാധിക്കുവാൻ കഴിയുകയില്ലെങ്കിൽ വീട്ടിൽ ശിവലിംഗം പ്രതിഷ്ഠിക്കാൻ പാടില്ലെന്ന് പറയപ്പെടുന്നു. അനാദരവിന്റെ ലക്ഷണമായതുകൊണ്ട് ശിവനെ അത് ദേഷ്യം പിടിപ്പിക്കാം.

ഭഗവാൻ ശിവന്റെ ഇഷ്ടവസ്തുക്കൾ

ഒരു അഹോരിയായിട്ടാണ് ഭഗവാൻ ശിവൻ തന്റെ മനുഷ്യജന്മം ജീവിച്ചത്. ഭൗതികനേട്ടങ്ങളിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല, മാത്രമല്ല അടിസ്ഥാന ആവശ്യങ്ങളിൽ അദ്ദേഹം തൃപ്തനായിരുന്നു. നിങ്ങൾ പരിപാലിക്കേണ്ട ചില വസ്തുക്കളാണ് ചുവടെ പറയുന്നത്.

ഉമ്മത്തിൻ കായ

കൂവളത്തില

തണുത്ത പാൽ

ചന്ദനം

ഭസ്മം

ശിവഭഗവാനെ പ്രീതിപ്പെടുത്തുവാൻ, പൂജാസമയത്ത് മുകളിൽ സൂചിപ്പിച്ചിരിക്കുന്നവ നേർച്ചയർപ്പിക്കേണ്ടതാണ്.

ih

ശിവലിംഗത്തെ പ്രസാദിപ്പിക്കൽ

ചുവടെ പറയുന്ന അഞ്ച് വസ്തുക്കൾ ഉപയോഗിച്ച് ശിവപൂജ ചെയ്യരുതെന്ന് ശിവപുരാണത്തിൽ സൂചിപ്പിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുകയാണെങ്കിൽ, മോശമായ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.

ചെമ്പകപുഷ്പം പാടില്ല

ദിവ്യ ത്രിത്വത്തിൽ ആരാണ് ഏറ്റവും പരമമായിട്ടുള്ളതെന്ന് തെളിയിക്കുവാൻ ഒരിക്കൽ ഭഗവാൻ വിഷ്ണുവും ഭഗവാൻ ബ്രഹ്മാവും തമ്മിൽ തർക്കത്തിലേർപ്പെട്ടു. പരസ്പരം ആയുധങ്ങൾ പ്രയോഗിക്കും എന്നായപ്പോൾ, ജ്യോതിർലിംഗത്തിന്റെ രൂപത്തിൽ ഭഗവാൻ ശിവൻ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ആദിയും അന്ത്യവും കണ്ടെത്തുവാനുള്ള ഉത്തരവാദിത്വം രണ്ടുപേർക്കും അദ്ദേഹം നൽകി. അന്ത്യം കാണുവാനുള്ള ശ്രമത്തിൽ വിഷ്ണുഭഗവാൻ പരാജയപ്പെട്ടു. കള്ളം പറയുവാൻ ചെമ്പകപുഷ്പത്തോട് ബ്രഹ്മാവ് ആവശ്യപ്പെട്ടു. ചെമ്പകം അത് സമ്മതിക്കുകയും ചെയ്തു. ഭഗവാൻ ശിവനെ കണ്ടമാത്രയിൽ വിഷ്ണുഭഗവാൻ തന്റെ പരാജയം സമ്മതിച്ചു, എന്നാൽ ചെമ്പകത്തോടുചേർന്ന് ബ്രഹ്മാവ് കള്ളം പറഞ്ഞു.


ശിവൻ എന്തിനാണ് ബ്രഹ്മാവിന്റെ തല വെട്ടിമാറ്റിയത്

ബ്രഹ്മാവും ചെമ്പകവുംചേർന്ന് കള്ളം പറഞ്ഞത് ഭഗവാൻ ശിവനെ കോപാകുലനാക്കി. ഉഗ്രകോപത്താൽ അദ്ദേഹം ബ്രഹ്മാവിന്റെ നാലാമത്തെ തല വെട്ടിമാറ്റി. ആരും ബ്രഹ്മാവിനെ പൂജിക്കുകയില്ലെന്ന് അദ്ദേഹം ശപിക്കുകകൂടി ചെയ്തു. ചെമ്പകപുഷ്പത്തെയും അദ്ദേഹം ശപിച്ചു. അതിനുശേഷം ശിവലിംഗപൂജയിൽ ഈ പുഷ്പത്തെ ഉപയോഗിക്കാറില്ല.

AS

ഭഗവാൻ ശിവൻകാരണം തുളസി ദേഷ്യപ്പെട്ടത് എന്തുകൊണ്ടാണ്

ജലന്ദരൻ എന്നൊരു അസുരനെ ഭഗവാൻ ശിവൻ കൊലചെയ്യുകയും ചുട്ടുചാമ്പലാക്കുകയും ചെയ്‌തെന്ന് ശിവപുരാണത്തിൽ കാണുവാനാകും. എന്നാൽ അയാളുടെ ഭാര്യയായ തുളസിയുടെ പാതിവ്രത്യത്തെ ആശ്രയിച്ച് നിലകൊള്ളുന്ന അനശ്വരതയുടെ ഒരു വരം ജലന്ദരൻ നേടിയിട്ടുണ്ടായിരുന്നു. അയാളെ തോല്പിക്കുവാനായി ഭഗവാൻ വിഷ്ണുവിന് തുളസിയുടെ പാതിവ്രത്യത്തിന് ഭംഗംവരുത്തേണ്ടിവന്നു. തന്റെ ഭർത്താവിന്റെ മരണത്തിലും ശിവന്റെ ചതിയിലും കോപാകുലയായ തുളസി, ദിവ്യമായ ആ ഇലകൾകൊണ്ട് ഒരിക്കലും ശിവൻ പൂജിക്കപ്പെടരുതെന്ന് ശപിച്ചു.

കരിക്കിൻവെള്ളം പാടില്ല

ഭഗവാൻ ശിവനോ ശിവലിംഗത്തിനോ നേർച്ചയർപ്പിക്കുന്ന ദ്രവ്യങ്ങളൊന്നും കഴിക്കാൻ പാടില്ല. ശിവലിംഗത്തിന് അർപ്പിക്കുന്ന അത്തരം കാഴ്ചദ്രവ്യങ്ങളെ നിർമ്മാല്യം എന്നാണ് പറയുന്നത്. ആളുകൾക്ക് കരിക്ക് കാഴ്ചയർപ്പിക്കാം എന്നാൽ കരിക്കിൻവെള്ളം നേർച്ചയർപ്പിക്കാൻ പാടില്ല. ദേവന്മാർക്ക് നേർച്ചയർപ്പിക്കുന്ന കരിക്ക് ഭക്ഷിക്കണമെന്നത് നിർബന്ധമാണ്. അതുകൊണ്ട് ഭഗവാൻ ശിവന് കരിക്കിൻവെള്ളം നേർച്ചയർപ്പിക്കാൻ പാടില്ല.

AS

മഞ്ഞൾ ഒഴിവാക്കുക

പല പുണ്യാചാരങ്ങളിലും മഞ്ഞളിനെ ഉപയോഗിക്കാറുണ്ട്. സ്ത്രീകളുടെ പൊങ്ങച്ചത്തെയും സൗന്ദര്യത്തെയും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമായതുകൊണ്ട്, ശിവലിംഗത്തിനുവേണ്ടി ഒരിക്കലും അതിനെ കാഴ്ചയർപ്പിക്കാറില്ല. ശിവന്റെ പുരുഷപ്രതീകമാണ് ശിവലിംഗം, അതിനാൽ മഞ്ഞൾ ശിവപൂജയിൽ പാടില്ല.

AD

അമംഗളകരമായ കുങ്കുമം

പൂജകളിൽ മംഗളകരമായ ഒരു ചേരുവയാണ് കുങ്കുമം അഥവാ സിന്ദൂരം. എന്നാൽ ശിവലിംഗത്തെ സംബന്ധിച്ച് അങ്ങനെയല്ല. വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ വിവാഹത്തിന്റെയും ആനന്ദതുലിതമായ വിവാഹജീവിതത്തിന്റെ ദീർഘായുസ്സിന്റെയും പ്രതീകമായി ഉപയോഗിക്കുന്ന ഒന്നാണത്. അതിനാൽ ശിവലിംഗത്തിന് കുങ്കുമത്തെ നേർച്ചയർപ്പിക്കുന്നത് അമംഗളകരമാണ്.

zs

ശിവലിംഗപൂജയിൽ ചെയ്യാവുന്നവയും ചെയ്യരുതാത്തവയും

- ഒരാൾ സ്ഥിരമായി പൂജിക്കുന്നില്ലെങ്കിൽ, ശിവലിംഗത്തെ വീട്ടിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

- ആദ്യം ഗംഗാജലം സ്വയം ശരീരത്തിൽ തളിക്കുക. അത് അഹത്തെ ശുദ്ധീകരിക്കുവാനും അകംപുറമാകുവാനും സഹായിക്കും!

- എങ്ങോട്ടെങ്കിലും നീക്കുന്നതിനുമുമ്പ് ശിവലിംഗത്തിനുമുന്നിൽ മുട്ടുകുത്തി വന്ദിക്കുക.

- അങ്ങനെ നീക്കുകയാണെങ്കിൽ, ഗംഗാജലംചേർന്ന തെളിഞ്ഞ വെള്ളത്തിൽ അതിനെ നിമഗ്നമാക്കുക.

- തണുത്ത പാൽ ശിവലിംഗത്തിന് നേർച്ചയർപ്പിക്കുക, ചൂടാക്കിയ പാൽ ആകരുത്.

- ശിവലിംഗത്തിൽ തിലകംചാർത്താൻ ചന്ദനം ഉപയോഗിക്കുക.

- വീട്ടിൽ ഒരു നാഗയോനി പീഠത്തിൽ ശിവലിംഗത്തെ പ്രതിഷ്ഠിക്കുക. സ്വർണ്ണം, വെള്ളി, പിച്ചള എന്നിവയിൽ ഉണ്ടാക്കിയ പീഠമാണ് ഉത്തമം.

- വീട്ടിൽ തയ്യാറാക്കിയ ജലധാരയുടെ കീഴിൽ ശിവലിംഗം പ്രതിഷ്ഠിക്കുക. ജലധാരയില്ലെങ്കിൽ, പ്രതികൂല ഊർജ്ജത്തെ ശിവലിംഗം ആവാഹിക്കാം.

- ശിവലിംഗത്തെ ഒരിക്കലും ഒറ്റയ്ക്ക് പ്രതിഷ്ഠിക്കരുത്. എപ്പോഴും ഗൗരിഗണേശ വിഗ്രഹങ്ങൾക്ക് അടുത്തായി പ്രതിഷ്ഠിക്കുക.

- ശിവലിംഗത്തിന് നേർച്ചയർപ്പിക്കുന്ന ഒന്നിനെയും പ്രസാദമായി കഴിക്കരുത്.

- ശിവലിംഗത്തിന് വെളുത്ത പുഷ്പങ്ങൾ നേർച്ചയർപ്പിക്കുക.

- ശിവലിംഗത്തെ എന്നും വൃത്തിയാക്കുകയും പൂജിക്കുകയും ചെയ്യുക.

Read more about: life ജീവിതം
English summary

many-forms-of-lord-shiva

Below are some of the laws that can be used to appease Lord Shiva and avoid anger.
X
Desktop Bottom Promotion