For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വസൗഭാഗ്യം,സല്‍സന്താനത്തിന് ഷഷ്ഠിവ്രതം

|

ഷഷ്ഠി വ്രതം പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത് എങ്ങനെ അനുഷ്ഠിക്കണം എന്നും എങ്ങനെയെല്ലാം ചെയ്യണം എന്നും പലര്‍ക്കും അറിയുകയില്ല. സുബ്രഹ്മണ്യ ഭഗവാന്‍ ഷഷ്ഠി ദിനത്തില്‍ ജനിച്ചത് കൊണ്ടാണ് കുമാര ഷഷ്ഠി എന്ന് പറയുന്നത്. എന്നാല്‍ വ്രതാരംഭത്തിനും മറ്റും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ വ്രതം അനുഷ്ഠിക്കുന്നതിന് കഴിയാത്തവര്‍ക്ക് ഷഷ്ഠി സ്തുതി നടത്തുന്നതും നല്ലതാണ്. ഇതും സുബ്രഹ്മണ്യ പ്രീതിക്ക് സഹായിക്കുന്നുണ്ട്. പ്രധാനമായും ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടവര്‍ മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരാണ്.

<strong>Most read: കാര്‍ത്തിക വ്രതം എടുത്താല്‍ ദാരിദ്ര്യമുക്തി</strong>Most read: കാര്‍ത്തിക വ്രതം എടുത്താല്‍ ദാരിദ്ര്യമുക്തി

ഷഷ്ഠി ദേവിയെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇത് സുബ്രഹ്മണ്യ സ്വാമിയുടെ അംശമായാണ് ഷഷ്ഠി ദേവിയെ കണക്കാക്കുന്നത്. ഷഷ്ഠി ദേവിയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ സല്‍സന്താനഭാഗ്യം ഉണ്ടാവുന്നുണ്ട്. സര്‍വ്വൈശ്വര്യത്തിനും ക്ഷേമത്തിനും ആയാണ് കുമാര ഷഷ്ഠി അനുഷ്ഠിക്കുന്നത്. വ്രതങ്ങളും കാര്യങ്ങളും എങ്ങനെയെല്ലാം എന്ന് പലര്‍ക്കും അറിയുകയില്ല. കുമാര ഷഷ്ഠി വ്രതം എടുക്കുന്നതിലൂടെ പല ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. മാത്രമല്ല കുമാര ഷഷ്ഠി വ്രതം എങ്ങനെ പാലിക്കണം എന്ന് നോക്കാവുന്നതാണ്.

 വ്രതാനുഷ്ഠാനം ഇങ്ങനെ

വ്രതാനുഷ്ഠാനം ഇങ്ങനെ

വ്രതാനുഷ്ഠാനം എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഷ്ഷ്ഠി ദിനത്തിന് അഞ്ച് ദിവസം മുന്‍പ് തന്നെ വ്രതം ആരംഭിക്കണം. എന്നാല്‍ ഷഷ്ഠി വ്രതത്തിന് മാത്രം വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. എന്നാല്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ ശുദ്ധിയും വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. വ്രത ദിനത്തില്‍ കുളികഴിഞ്ഞതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. കൂടാതെ രാവിലേയും വൈകിട്ടും സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കാവുന്നതാണ്.

ഉപവാസത്തോടെ തുടക്കം

ഉപവാസത്തോടെ തുടക്കം

ഷഷ്ഠി ദിവസം ഉപവാസത്തോടെ വേണം തുടങ്ങാന്‍. ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. നല്ലതു പോലെ പ്രാര്‍ത്ഥിച്ച ശേഷം ഉച്ച സമയത്തെ ഷഷ്ഠി പൂജക്ക് ശേഷം കിട്ടുന്ന പ്രസാദം കഴിച്ച് വേണം ഉപവാസം പൂര്‍ത്തിയാക്കുന്നതിന്. ദിവസം മുഴുവന്‍ സുബ്രഹ്മണ്യ സ്തുതി ചെയ്യുന്നതും നല്ലതാണ്. പിറ്റേ ദിവസം തുളസി തീര്‍ത്ഥം സേവിച്ച് പാരണ വീടി വ്രതം അവസാനിപ്പിക്കാവുന്നതാണ്.

 ചൊവ്വാ ദോഷത്തിന് പരിഹാരം

ചൊവ്വാ ദോഷത്തിന് പരിഹാരം

ചൊവ്വാ ദോഷമുള്ളവര്‍ക്ക് എന്തുകൊണ്ടും ഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇത് ചൊവ്വാ ദോഷത്തിന്റെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധ സര്‍വ്വ ദോഷദുരിതത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുമാര ഷഷ്ഠി വ്രതം. ഇത് ദുരിത മോചനം നല്‍കുന്നുണ്ട്. ജാതകദോഷത്തിന് പരിഹാരം കാണുന്നതിനും ഇത് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ചൊവ്വാ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കുമാര ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടത് സ്ഥിരമാക്കണം.

സുബ്രഹ്മണ്യ ഗായത്രി

സുബ്രഹ്മണ്യ ഗായത്രി

സുബ്രഹ്മണ്യ ഗായത്രി ചില രാശിക്കാര്‍ ജപിക്കേണ്ടതാണ്. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശിക്കാര്‍ കുമാര ഷഷ്ഠി വ്രതം എടുക്കുന്നതും സുബ്രഹ്മണ്യ ഗായത്രി വ്രതം എടുക്കുന്നതും നല്ലതാണ്. മാത്രമല്ല സല്‍സന്താനത്തിനും കുട്ടികള്‍ക്ക് നേര്‍ബുദ്ധിയും ആയുരാരോഗ്യങ്ങളും ഉണ്ടാവുന്നുണ്ട്. സന്താനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ക്കും ഒരേ പോലെ ജപിക്കാവുന്നതാണ് സ്തുതിയാണ് സുബ്രഹ്മണ്യ ഗായത്രിയും ഷഷ്ഠി ദേവി മന്ത്രവും.

 കുടുംബത്തില്‍ ഐശ്വര്യം

കുടുംബത്തില്‍ ഐശ്വര്യം

കുടുംബത്തില്‍ ഐശ്വര്യത്തിനും ക്ഷേമത്തിനും കുമാര ഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. കുടുംബത്തിലെ ദോഷങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. ലക്ഷ്മീ ദേവിയെ വിളിച്ച് വരുത്തുന്നതിനും സല്‍സ്വഭാവമുള്ള സന്താനത്തിനും ഏറ്റവും നല്ലതാണ് ഷഷ്ഠിവ്രതം.

English summary

importance of kumara shashti

Here we explain the significnce and importance of kumara shashti vrat. Read on.
Story first published: Tuesday, July 9, 2019, 15:27 [IST]
X
Desktop Bottom Promotion