റമദാനിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ

Posted By: Lekhaka
Subscribe to Boldsky

പുണ്യമാസമായ റമദാൻ പ്രാർഥനകൾക്ക് മാത്രമല്ല സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും കാലം കൂടിയാണ്. സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാൻ മാസത്തെ നമുക്ക് പ്രയോജനപ്പെടുത്താം.

നമ്മൾ എല്ലാവരും പാപം ചെയ്യുന്നവരാണ്, ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി നമുക്ക് റമദാനിൽ നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാം.അതിനു വേണ്ടി നമ്മൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ സ്ഥിരം ആയിരിക്കണം. മരിക്കും വരെ അവയെ നമ്മൾ പിന്തുടരണം. താഴെ പറയുന്ന കാര്യങ്ങൾ വേണ്ടവിധം ചെയ്താൽ റമദാൻ വ്രതത്തോടൊപ്പം നല്ലൊരു ജീവിതം പടുത്തുയർത്താൻ കഴിയും.

ramadan

റമദാന്റെ പുണ്യം മനസ്സിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിലും കണ്ടെത്തുവാൻ ശ്രെമിക്കണം. സ്വയം നല്ല ശീലങ്ങൾ കൊണ്ടുവരാൻ മനസിനെയും ശരീരത്തിനെയും പ്രോത്സാഹിപ്പിക്കുവാനും കഴിയണം. റമദാന്റെ പരിശുദ്ധി മനസ്സിൽ ഉണ്ടെങ്കിൽ ഉറപ്പായും നമുക്ക് ദുഷ്ചിന്തകളെയും ദുശീലങ്ങളെയും ജീവിതത്തിൽ നിന്നും പുകച്ചു ചാടിക്കാൻ കഴിയണം.

ramadan1

റമദാനെ പറ്റി കൂടുതൽ വായിച്ചറിയുകയും അതിനെ പറ്റി സംസാരിക്കുവാനും കഴിയണം.അക്കാര്യത്തിൽ അഗാധമായ അറിവുള്ള ആളുകളോട് റമദാന്റെ ദൈവികതയെ പറ്റിയും പുണ്ണ്യത്തെ പറ്റിയും കൂടുതൽ ചോദിച്ചു പഠിക്കുക.അതുവഴി പുതുതായി ലഭിച്ച ജ്ഞാനത്തെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കാനും ശ്രെമിക്കണം.അതിന്റെ ഫലമായി സാവധാനം നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരും.

റമദാന്റെ തുടക്കത്തിലേ ഒരു പ്ലാൻ തയ്യാറാക്കുക. അതിൽ ഉൾപെടുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ആത്മീയവും വ്യക്തിഗതവുമായ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാവണം.ഓരോ ദിവസവും ഖുറാനിലെ ഒരു ഭാഗം വായിക്കുമ്പോൾ അതിൽ നിന്നും കുറച്ചു നല്ല പാഠങ്ങൾ ഉൾകൊണ്ട് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രെമിക്കണം.ജീവിതത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ മാനസികമായി നമ്മൾ ബോധവാൻ ആയിരിക്കുകയും മനസിനെ അതിനു വേണ്ടി പാകപെടുത്തി എടുക്കുകയും വേണം.നമുടെ മനസ്സിൽ കടന്നു കൂടുന്ന ചിന്തകളെ പറ്റിയും ബോധവാനായിരിക്കണം.

ramadan5

റമദാൻ മുതൽ ആരോഗ്യകരമായ ആഹാരമെ കഴിക്കു എന്ന് തീരുമാനിച്ചാൽ ദോഷകരമായ ആഹാരങ്ങളെ പറ്റിയുള്ള ചിന്തകൾ നിയന്ത്രിച്ചു നിർത്താനും കഴിയണം.ഈ ദുഷ്ചിന്തകളെ അടക്കി നിർത്തി നേരായ കാര്യങ്ങൾ മാത്രം ചിന്തിയ്ക്കാനുള്ള കഴിവ് നമുക്ക് റമദാനിൽ നേടിയെടുക്കാം.

ramazan2

റമദാനു വേണ്ടി ആത്മീയമായി തയ്യാറാവുമ്പോൾ ആദ്യദിനം തന്നെ വലിയ മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ കഴിയുമെന്നു കരുതരുത്.അങ്ങനെയുള്ള തീരുമാനങ്ങൾ നിലനിൽക്കില്ല.അതുകൊണ്ട് റമദാൻ മാസത്തിനു മുൻപേ ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം.അങ്ങനെ ചെയ്താൽ ചെറിയ വീഴ്ചകൾ ഉണ്ടായാലും അത് നേരെയാക്കി എടുത്ത്‌ റമദാനിൽ ശീലമാക്കാനുള്ള സമയം ലഭിക്കും.

    English summary

    How To Bring Good Changes During The Month Of Holy Ramadan

    How To Bring Good Changes During The Month Of Holy Ramadan
    Story first published: Wednesday, June 14, 2017, 15:17 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more